1 GBP = 98.30INR                       

BREAKING NEWS

ചര്‍മ്മത്തിന് നല്‍കാറുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നല്‍കാതെ ഉപവസിപ്പിക്കുക; വെറും ജലം ഉപയോഗിച്ച് ത്വക്കിന്റെ സൗന്ദര്യ സംരക്ഷണം ഉറപ്പാക്കുന്ന ജാപ്പനീസ് വിദ്യക്ക് ജനപ്രീതിയേറുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നത് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നവരുടേത്; ലോക്ക്ഡൗണും മാസ്‌കും പുതിയ പരീക്ഷണത്തിന് സഹായകരമായപ്പോള്‍ സ്‌കിന്‍ ഫാസ്റ്റിംഗ് പരീക്ഷിച്ചു വിജയം കണ്ടവര്‍ ഏറെ; സൗന്ദര്യ സംരക്ഷണത്തില്‍ പണം ലാഭിക്കാന്‍ ഒരു പുതിയ വിദ്യ ഇതാ

Britishmalayali
kz´wteJI³

രീര സൗന്ദര്യത്തിന് ഒരു മനുഷ്യന്റെ ജീവിതത്തില്‍ വളരെ പ്രധാനമായ ഒരു സ്ഥാനമാണുള്ളത്. സമൂഹത്തില്‍ സ്വന്തമായ ഒരു സ്ഥാനം ഉറപ്പിക്കുവാനും ജീവിത വിജയം നേടാനും, മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താനുമൊക്കെ സൗന്ദര്യം വലിയൊരു പങ്കാണ് വഹിക്കുന്നത്. കൈമുതലായ സൗന്ദര്യം ഒന്നുകൊണ്ടുമാത്രം അര്‍ഹതയില്ലാത്തെ പലതും വെട്ടിപ്പിടിച്ചവരുടെ കഥകള്‍ ഇപ്പോഴും നമ്മുടെ കൊച്ചു കേരളത്തില്‍ പോലും സുലഭമാണ്. അത്തരം ഒരു സാഹചര്യത്തില്‍ ശരീര സൗന്ദര്യം സംരക്ഷിക്കുവാന്‍ ആഞ്ഞു ശ്രമിക്കുന്നവരെ കുറ്റം പറയാനാവില്ല.

ശരീര സംരക്ഷണത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ചര്‍മ്മകാന്തി നിലനിര്‍ത്തുക എന്നത്. ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്ന പരസ്യവാചകം ഇപ്പോഴും മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെയാണ്. ചര്‍മ്മസംരക്ഷണത്തിന് ചിലര്‍ മുടക്കുന്ന പണത്തിന് കണക്കില്ല എന്നു തന്നെ പറയാം. ചര്‍മ്മസംരക്ഷണ ക്രീമുകളും മറ്റുമായി സൗന്ദര്യ സംരക്ഷണ മേഖല കുതിച്ചു കയറുന്നതും ഇക്കൂട്ടരുടെ പിന്തുണയുള്ളതുകൊണ്ടാണ്.

കൊറോണയെന്ന മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ആളുകളെ വീട്ടില്‍ ഇരുത്തിയപ്പോള്‍ പുതിയ പുതിയ വിദ്യകള്‍ പരീക്ഷിക്കാന്‍ ആരംഭിച്ചു. അതിലൊന്നാണ് ചര്‍മ്മ സംരക്ഷണത്തിന് കൃത്രിമ വസ്തുക്കള്‍ ഉപയോഗിക്കാതെയുള്ള സ്‌കിന്‍ ഫാസ്റ്റിംഗ്. ടോക്കിയോയിലെ സൗന്ദര്യ സംരക്ഷണരംഗത്തെ വിദഗ്ദര്‍ ആദ്യമായി ആവിഷ്‌കരിച്ച ഈ പദ്ധതിക്ക് ഇപ്പോള്‍ അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും പ്രിയമേറുകയാണ്. ഇതിന് പ്രത്യേകിച്ചൊരു ആളുടേ സഹായം ആവശ്യമില്ല, ഏറെ നേരത്തെ അദ്ധ്വാനം ആവശ്യമില്ല, എന്തിനേറെ ഒരു നയാ പൈസയുടെ പോലും ചെലവുമില്ല.

കൃത്യമായ ഇടവേളകളില്‍ ഉപവാസമനുഷ്ടിച്ച് ശരീരത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയ പോലെത്തന്നെയാണ് ചര്‍മ്മത്തിന് കൃത്രിമ സൗന്ദര്യ സംരക്ഷണ ഉപാധികള്‍ നല്‍കാതെ. ശുദ്ധജലം മാത്രം ഉപയോഗിച്ച് കഴുകുന്ന (സോപ്പ് പോലും ഉപയോഗിക്കാതെ) സ്‌കിന്‍ ഫാസ്റ്റിംഗ് എന്ന പുതിയ രീതി. ഇത് നിങ്ങളുടേ സ്വാഭാവിക സൗന്ദര്യം വര്‍ദ്ധിപ്പിക്കും എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ചര്‍മ്മത്തിന്, പൂര്‍ണ്ണമായ വിശ്രമം നല്‍കുക വഴി അത് സ്വയം കേടുപാടുകള്‍ തീര്‍ക്കുകയും പുനരുദ്ധീകരിക്കപ്പെടുകയും ചെയ്യും. മാത്രമല്ല മുഖകാന്തിയും വര്‍ദ്ധിക്കും.

കഴിഞ്ഞ കുറേ മാസങ്ങളായി വീടുകളില്‍ ഒതുങ്ങിക്കൂടിയപ്പോഴാണ് പലരും ഈ ജാപ്പനീസ് തന്ത്രം പരീക്ഷിക്കാന്‍ ആരംഭിച്ചത്. അത് ഫലവത്തായി എന്നു മാത്രമല്ല, ഇനി കുറേ നാളുകള്‍ കൂടി മാസ്‌ക് ധരിക്കേണ്ടിവരും എന്നതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ സ്‌കിന്‍ ഫാസ്റ്റിംഗ് ചെയ്യുവാനും സാധിക്കും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രേറ്റസിന്റെ തത്വചിന്തകളിലാണ് സ്‌കിന്‍ ഫാസ്റ്റിംഗ് എന്ന രീതിയുടെ ഉദ്ഭവം. സുഖഭോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഏതൊരു രോഗത്തേയും ഭേദമാക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വം.

കൃത്രിമ വസ്തുക്കള്‍ നല്‍കുന്നതുപോലെ തത്സമയ സൗന്ദര്യ വര്‍ദ്ധനക്ക് ഇത് ഉതകില്ല. അതേസമയം ഇതിലൂടെ ലഭിക്കുന്ന മുഖകാന്തി ദീര്‍ഘനാള്‍ നിലനില്‍ക്കും. കൃത്യമായ ഇടവേളകളില്‍ ഇത് ചെയ്താല്‍ അതേ മുഖകാന്തി വര്‍ഷങ്ങളോളം നിലനിര്‍ത്താനും സാധിക്കും. ഈ രീതി ഉപയോഗപ്രദമാണെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കാനാകുമെന്നണ് ഡോ. ഹാമ്പ്ലിന്‍ പറയുന്നത്. ത്വക്കിന്റെ സ്വാഭാവിക സംതുലനത്തെ കൃത്രിമ സൗന്ദര്യവര്‍ദ്ധകോപാധികള്‍ അസ്ഥിരപ്പെടുത്തുന്നു. ഇത് ചര്‍മ്മത്തെ ദുര്‍ബലമാക്കുന്നു. ഇത്തരത്തിലുള്ള വസ്തുക്കള്‍ ചര്‍മ്മത്തിലെ സൂക്ഷ്മാണുക്കളുടെ എണ്ണത്തെ മാറ്റുക വഴി ആരോഗ്യ പ്രതിരോധ ശേഷിയെ പ്രതികൂലമായി സ്വാധീനിക്കുന്നു.

ചുരുങ്ങിയത് 14 ദിവസമെങ്കിലും സ്‌കിന്‍ ഫാസ്റ്റിംഗ് ചെയ്യണമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. 28 ദിവസം തുടര്‍ച്ചയായി ചെയ്യുമ്പോഴായിരിക്കും പൂര്‍ണ്ണമായ ഫലം ലഭിക്കുക. ഈ 28 ദിവസം കൃത്രിമ വസ്തുക്കള്‍ ഉപയോഗിക്കാതെ, സോപ്പ് പോലും ഉപയോഗിക്കാതെ ശുദ്ധജലത്തില്‍ മുഖം കഴുകണം. ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ആയാല്‍ പിന്നെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ആവശ്യമേ ഉണ്ടാകില്ലെന്നാണ് ഇവര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category