1 GBP = 95.60 INR                       

BREAKING NEWS

മാസ്‌ക് ധരിക്കാത്തവരും ധരിച്ചവരും തമ്മില്‍ വിമാനത്തിനകത്ത് മുട്ടന്‍ അടി; ഹീത്രൂവില്‍ ഇറങ്ങുന്നവര്‍ ഇമിഗ്രേഷന്‍ ക്യുവില്‍ നിന്നാല്‍ കോവിഡ് ഉറപ്പ്; മഹാമാരി നാടുവിടുമ്പോഴും ഉത്തരവാദിത്തമില്ലാതെ ബ്രിട്ടീഷ് ജനത

Britishmalayali
kz´wteJI³

ആംസ്റ്റര്‍ഡാമില്‍ നിന്നും ഇബിസ ദ്വീപിലേക്ക് പറന്നുയര്‍ന്ന കെ എല്‍ എം വിമാനത്തില്‍ ഫേസ് മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച രണ്ട് ബ്രിട്ടീഷ് യാത്രക്കാരും ബാക്കി യാത്രക്കാരുമായി കൂട്ടയടി നടന്നു. ആദ്യത്തെ ബോര്‍ഡിംഗ് കോള്‍ മുതല്‍, ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിലെ അറൈവല്‍ ഗേറ്റ് കടക്കുന്നതുവരെ ഫേസ് മാസ്‌ക് ധരിക്കണം എന്നത് കെ എല്‍ എം വിമാനക്കമ്പനിയുടെ നിബന്ധനയാണ്. അത് പാലിക്കാതെയാണ് രണ്ട് ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ കലഹത്തിന് മുതിര്‍ന്നത്.

ആംസ്റ്റര്‍ഡാമില്‍ നിന്നും പറന്നുയര്‍ന്ന ഉടനെയായിരുന്നു സംഭവം. ഒരു സഹയാത്രികന്‍ എടുത്ത വീഡിയോയില്‍ ഇവര്‍ മറ്റുള്ളവരുമായി ഉന്തും തള്ളും നടത്തുന്നത് വ്യക്തമായി കാണാം. ഈ വിമാനത്തില്‍ കുട്ടികളും ഉണ്ട്. അവരുടെ ജീവന്‍ അപകടത്തിലാകും എന്ന് മറ്റുള്ള യാത്രക്കാര്‍ ഉച്ചത്തില്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. മറ്റു യാത്രക്കാരുടെ സഹായത്തോടെ രണ്ടുയാത്രക്കാരേയും ബന്ധനസ്ഥരാക്കി ഇബിസയില്‍ ഇറങ്ങിയ ഉടനെ സ്പാനിഷ് പോലീസിന് കൈമാറുകയും ചെയ്തു.

10 വയസ്സില്‍ താഴെയുള്ളവരും ആരോഗ്യപരമായ കാരണങ്ങളാല്‍ മാസ്‌ക് ധരിക്കാന്‍ കഴിയാത്തവരും ഒഴിച്ച് മറ്റുള്ളവരെല്ലാം വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കണം എന്നത് കെ എല്‍ എം നിര്‍ബന്ധമാക്കിയിട്ടുണ്ട്. പല വിമാനത്താവളങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. വിമാനത്തിനുള്ളില്‍ ഭക്ഷണം കഴിക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യുമ്പോള്‍ മാത്രം മാസ്‌ക് നീക്കം ചെയ്യാന്‍ യാത്രക്കാര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ അതിന് പരിമിതമായ സമയം മാത്രമേ എടുക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

രോഗവ്യാപനം ചെറുതായൊന്നു ശമിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ബീച്ചുകളിലും പാര്‍ക്കുകളിലും തടിച്ചുകൂടി സാമൂഹ്യ അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ച് വെയില്‍ കായാനെത്തിയ ബ്രിട്ടീഷുകാര്‍ രോഗവ്യാപനത്തിന്റെ ഭീഷണി ഉയര്‍ത്തിയിരുന്നു. വീണ്ടും നിരുത്തരവാദപരമായി പെരുമാറി കൊറോണക്ക് രണ്ടാം വരവിനുള്ള വഴിയൊരുക്കലാകും ഇത്തരത്തിലുള്ള പ്ര്വര്‍ത്തികളെന്നും പൊതുവായ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

ഈ നിരുത്തരവാദപരമായ സമീപനത്തിന് മകുടോദാഹരണമാണ് ഹീത്രൂ വിമാനത്താവളം എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ എം പിയായ നിക്ക് തോമസ് സിമണ്ട്സ് ഇന്നലെ ആരോപിച്ചത്. പാസ്പോര്‍ട്ട് കണ്‍ട്രോള്‍ വിഭാഗത്തില്‍ ആവശ്യത്തിന് ബോര്‍ഡര്‍ ഫോഴ്സ് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ ക്യുവില്‍ തിക്കും തിരക്കും കൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. അഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയാണിതെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരത്തില്‍ ഒരു മഹാമാരിയുടെ കാലത്ത് ഒരിക്കലും ക്ഷമിക്കാനാകാത്ത തികച്ചും നിരുത്തരവാദപരമായ സമീപനമാണിതെന്നും അദ്ദേഹം പറയുന്നു.

ഇന്നലെ ഹീത്രൂ വിമാനത്താവളത്തിലെ ബോര്‍ഡര്‍ ഗേയ്റ്റുകളില്‍ വെറും മൂന്ന് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. നൂറുകണക്കിന് യാത്രക്കാര്‍ ക്യുവിലേക്ക് തിക്കി കയറുകയായിരുന്നു. മതിയായ വായുസഞ്ചാരം ഉറപ്പുവരുത്താത്ത മുറികള്‍ക്കുള്ളിലെ ക്യുവില്‍ നിരവധി കുട്ടികളും ഉണ്ടായിരുന്നു. ഒരിക്കലും അനുവദിക്കാന്‍ കഴിയാത്ത സാഹചര്യം എന്ന് സംഭവത്തെ വിലയിരുത്തിയ വിമാനത്താവളാധികൃതര്‍ പക്ഷെ നിസ്സഹായരായിരുന്നു. ബോര്‍ഡര്‍ ഗേയ്റ്റുകള്‍ നിയന്ത്രിക്കുന്നത് യു കെ ബോര്‍ഡര്‍ ഫോഴ്സ് ആണ്. അതേ സമയം യാത്രക്കാര്‍ക്കുണ്ടായ കാലതാമസത്തില്‍ ബോര്‍ഡര്‍ ഫോഴ്സ് വക്താവ് ഖേദം രേഖപ്പെടുത്തി.

യാത്രക്കാരുടെ എണ്ണത്തിലുള്ള ബാഹുല്യവും പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോമുകള്‍ പൂരിപ്പിക്കുന്നതില്‍ യാത്രക്കാര്‍ വരുത്തിയ കാലതാമസവും എല്ലാം ഇന്നലെയുണ്ടായ സാഹചര്യത്തിന് ഉത്തരവാദികളാണ്. അംഗസംഖ്യ കൂടുതല്‍ ഉള്ള കുടുംബങ്ങള്‍ എത്തിച്ചേര്‍ന്നതോടെ അവര്‍ക്ക് ഇ ഗെയ്റ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നു. കുട്ടികള്‍ക്ക് ഈ ഗെയ്റ്റ് ഉപയോഗിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടും പലര്‍ക്കും അത് ഉപയോഗിക്കാന്‍ കഴിയാതെ വന്നു. ഇത്ര തിരക്ക് പിടിച്ച സമയത്തും ബോര്‍ഡര്‍ ഫോഴ്സ് അവിടെ നിയമിച്ചത് വെറും മൂന്ന് ഉദ്യോഗസ്ഥരെ മാത്രമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category