1 GBP = 98.30INR                       

BREAKING NEWS

ഇന്നലെ ആകെ മരിച്ചത് എട്ടുപേര്‍ മാത്രം; പുതിയ രോഗികള്‍ ആയിരത്തില്‍ താഴെ; പ്രതീക്ഷയോടെ ബ്രിട്ടന്‍; മാഞ്ചസ്റ്ററില്‍ പലയിടങ്ങളിലും കൊറോണ കൈവിട്ടു പടരുന്നു; അനേകം നഗരങ്ങളിലായി പുതിയ രോഗവ്യാപനമെന്ന ആശങ്ക ബാക്കി

Britishmalayali
kz´wteJI³

ന്നലെ ബ്രിട്ടനില്‍ 744 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ രേഖപ്പെടുത്തിയത് വെറും എട്ട് കൊവിഡ് മരണങ്ങള്‍ മാത്രം. ഇതില്‍ അഞ്ചു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഇംഗ്ലണ്ടില്‍ നിന്നാണ്. ബാക്കി മൂന്നെണ്ണം വെയില്‍സില്‍ നിന്നും. അയര്‍ലന്റ്, വാരാന്ത്യങ്ങളില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ത്തിയിരുന്നു. സ്‌കോട്ടലന്റില്‍ നിന്നും മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ചിലയിടങ്ങളില്‍ ഇപ്പോഴും രോഗവ്യാപന തോത് വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ സാവധാനമാക്കിയിട്ടുണ്ട്. ലീഷര്‍, ബ്യൂട്ടി മേഖലകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കാന്‍ വീണ്ടും വൈകിയേക്കും. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, ഈസ്റ്റ് ലങ്കാഷയര്‍, വെസ്റ്റ് യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളിലായി 4.5 ദശലക്ഷം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി കഴിഞ്ഞ വാരമാദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രോഗവ്യാപനം ശക്തി പ്രാപിക്കുന്നു എന്ന ആശങ്കയുയര്‍ന്നതോടെ, ദേശവ്യാപകമായ മറ്റൊരു ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ഭരണകൂടം ഗൗരവകരമായി ആലോചിക്കുന്നത്. പ്രായം, രോഗം പിടിപെടാനുള്ള മറ്റ് സാധ്യതകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ വീടുകളില്‍ ഇരിക്കാന്‍ നിര്‍ബന്ധിതരാക്കിയേക്കും എന്നറിയുന്നു. 50 മുതല്‍ 70 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് വ്യക്തിഗതമായ റിസ്‌ക് റേറ്റിംഗ് നല്‍കും. അതില്‍ രോഗബാധക്ക് സാധ്യത കൂടുതലുള്ള വ്യക്തികള്‍ സെല്‍ഫ് ഐസൊലേഷന് വിധേയരാകേണ്ടി വന്നേക്കും. ലണ്ടന്‍ നഗരത്തിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.

ഇതിനിടയില്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ കൂടുതല്‍ സ്ഥലങ്ങളില്‍ രോഗവ്യാപനം ശക്തി പ്രാപിക്കുകയാണ്. അതിന്റെ ഫലമായി പുതിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ഈ മേഖലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈസ്റ്റ് ലങ്കാഷെയര്‍, വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ എന്നിവയുടെ ഭാഗമായ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററില്‍ രണ്ട് കുടുംബങ്ങളില്‍ താമസിക്കുന്ന വ്യക്തികള്‍ തമ്മില്‍ വീടുകള്‍ക്കുള്ളിലോ പൂന്തോട്ടത്തിലോ കണ്ടുമുട്ടുന്നതു നിരോധിച്ചിരിക്കുകയാണ്. അതുപോലെ രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ വ്യക്തികള്‍ തമ്മില്‍ ബാറുകളിലും, പബ്ബുകളിലും, റെസ്റ്റോറന്റുകളിലുമൊക്കെ ഒരുമിച്ച് ഒത്തുചേരുന്നതും വിലക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ ഏറ്റവുമധികം രോഗബാധയുള്ള 20 ലോക്കല്‍ അതോറിറ്റികളില്‍ മൂന്നിലൊന്നും ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലാണ്. ഇതില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഓള്‍ഡാമില്‍ 1 ലക്ഷം പേരില്‍ 41.6 പേര്‍ക്ക് കൊവിഡ് എന്ന നിലയില്‍ നിന്നും ഇന്നലെ ഒരു ലക്ഷം പേര്‍ക്ക് 62.8 പേര്‍ക്ക് എന്ന നിലയിലേക്ക് ഉയര്‍ന്നു. അതിനിടയില്‍ ദേശീയ ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പബ്ബുകള്‍ ഉള്‍പ്പടെ ഹോസ്പിറ്റാലിറ്റി മേഖല വീണ്ടും അടച്ചിട്ടേക്കുമോ എന്നൊരു ശങ്ക ഉയര്‍ന്നു വന്നിട്ടുണ്ട്. അതുപോലെ സെപ്റ്റംബറില്‍ തുറക്കാനിരുന്ന വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്ന കാര്യവും സംശയത്തിലായി. കൂടുതല്‍ ശരീര സമ്പര്‍ക്കം ആവശ്യമായി വരുന്ന ഹെയര്‍ ഡസ്സിംഗ് പോലുള്ള മേഖലകളും അടച്ചുപൂട്ടല്‍ ഭീഷണിയേ നേരിടുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category