1 GBP = 98.40 INR                       

BREAKING NEWS

മീന്‍ കട്ടകെട്ടാതെ ഫ്രീസറില്‍ വെക്കാം... കട്ട തൈര് ഉണ്ടാക്കാം... മല്ലിയില ഒരു മാസം വരെ സൂക്ഷിക്കാം... അടുക്കള രഹസ്യങ്ങളും യാത്രകളുമാ യി ലാഫ്ബറോയിലെ മലയാളി വീട്ടമ്മ

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും വീട്ടിലിരുപ്പായപ്പോള്‍ ടിക്ക് ടോക്കില്‍ ആടിപ്പാടിയും യൂട്യൂബ് ചാനല്‍ തുടങ്ങിയും സമയം ചെലവഴിച്ചവര്‍ നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ യൂട്യൂബ് വീഡിയോകളിലൂടെ യുകെ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് ലാഫ്ബറോയിലെ മലയാളി വീട്ടമ്മയായ ദിവ്യ സുഭാഷിന്റേത്. Di Vlogs എന്ന ചാനലിലൂടെ തന്റെ യാത്രാ വിശേഷങ്ങളും പാചക കൂട്ടുകളും ഹെല്‍ത്ത് ടിപ്പുകളുമൊക്കെയാണ് ദിവ്യ പങ്കുവെക്കുന്നത്.

ചാനല്‍ തുടങ്ങി ഏതാണ്ട് ഒരു മാസം മാത്രമെ കഴിഞ്ഞിട്ടുള്ളൂവെങ്കിലും വ്യത്യസ്തമായ നാല്‍പ്പതിലധികം വീഡിയോകളാണ് ദിവ്യ ഇതുവരെയ്ക്കും അപ്ലോഡ് ചെയ്തിരിക്കുന്നത്. രുചികരമായ വ്യത്യസ്തമായ വിഭവങ്ങള്‍... ആരോഗ്യ സംരക്ഷണ ടിപ്സുകള്‍... അടുക്കളയിലെ ചെറിയ സൂത്രങ്ങള്‍... ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിലൂടെയുള്ള യാത്രാവിശേഷങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് യൂട്യൂബിലൂടെ ദിവ്യ പങ്കുവച്ചിരിക്കുന്നത്. 

യുകെയിലെ മലയാളി വീട്ടമ്മമാര്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളില്‍ ഒന്നാണ് മീന്‍ വൃത്തിയാക്കി ഫ്രീസറില്‍ വച്ചാലും ഉപയോഗിക്കാന്‍ എടുക്കുമ്പോള്‍ കട്ടിപിടിച്ച് ഇരിക്കുന്നതും ഫ്രഷ് മീനിന്റെ രുചി കിട്ടുകയില്ലായെന്നതും. എന്നാല്‍ ദിവ്യയുടെ ഒരു സാല്‍മണ്‍ അപാരത എന്ന വീഡിയോയിലൂടെ ഈ പ്രശ്നത്തിന് ഫലപ്രദമായ മാര്‍ഗം നിര്‍ദ്ദേശിക്കുന്നു. മാത്രമല്ല, തൈര് എപ്പോഴും ഷോപ്പുകളില്‍ നിന്നും വാങ്ങുന്നവര്‍ക്ക്, പുളിയില്ലാത്ത കട്ട തൈര് വീട്ടിലുണ്ടാക്കുവാനും മല്ലിയില ഒരു മാസം വരെ കേടുകൂടാതെ സൂക്ഷിക്കുവാനും അടക്കം നിരവധി ടിപ്സുകളാണ് ദിവ്യ നല്‍കുന്നത്.

യുകെയിലെ കാഴ്ചകളെല്ലം ഒരു പ്രവാസി മലയാളി വീട്ടമ്മയുടെ കണ്ണിലൂടെ എന്ന രീതിയിലാണ് ദിവ്യ അവതരിപ്പിക്കുന്നത്. യുകെയിലെ വളരെ വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷവും കേരള തനിമ ചോരാതെ തനി നാടന്‍ സംസാര ശൈലിയില്‍ ഈ ആലുവക്കാരി കാഴ്ചകള്‍ വിശദീകരിക്കുമ്പോള്‍ അതിവേഗം പ്രേക്ഷക മനസുകളിലേക്കും ദിവ്യ ഇടംപിടിക്കുകയാണ്. നാട്ടില്‍ നിന്നും ലഭിക്കുന്ന രുചിയും മണവും ഒന്നും ഇവിടെ കിട്ടില്ലെന്ന് പരിഭവം പറയുന്നവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിക്കാവുന്നതാണ് ദിവ്യയുടെ നാടന്‍ വിഭവങ്ങളും പാചക കൂട്ടുകളും.

ഒന്നാംതരം പാചകക്കാരിയായ ദിവ്യ തന്റെ ചാനലിലൂടെ കേരളത്തിന്റെ പരമ്പരാഗത വിഭവങ്ങളെ കൂടാതെ നോര്‍ത്ത് ഇന്ത്യന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ് വിഭവങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. മാത്രമല്ല, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും നടന്ന ചെറു യാത്രാവിശേഷങ്ങളും ആസ്വദിക്കാം. ഇംഗ്ലണ്ടിലെ ഗ്രാമ പ്രദേശങ്ങളിലൂടെയും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കൂടെയും ഈ ചാനല്‍ നമ്മളെ കൊണ്ടുപോകും. ഓരോ സ്ഥലത്തിന്റെ ചരിത്രവും കഥകളും രസകരമായാണ് അവതരിപ്പിക്കുന്നത്.
ഓക്സ്ഫോര്‍ഡിലെ ഒരു ഇലക്ട്രിക്കല്‍ കമ്പനി ഡയറക്ടര്‍ ആയ സുഭാഷ് നായര്‍ ആണ് ദിവ്യയുടെ ഭര്‍ത്താവ്. പത്തും ഏഴും രണ്ടു മക്കള്‍ കൂടി ഉണ്ട് ഇവര്‍ക്ക്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category