1 GBP = 94.30 INR                       

BREAKING NEWS

ചിന്തകളും ആശയങ്ങളും പകരുന്ന കുഞ്ഞു മന്ത്രികരെ വരൂ; സമീക്ഷ സര്‍ഗവേദിയുടെ പ്രസംഗ മത്സരം നാളെ മുതല്‍; മൂന്നു കാറ്റഗറികളിലായി മത്സരം നടക്കും

Britishmalayali
ബിജു ഗോപിനാഥ്

കുട്ടികള്‍ക്കായി സമീക്ഷ സര്‍ഗവേദി നടത്തുന്ന മത്സരപരമ്പരയില്‍ അടുത്തതു പ്രസംഗമത്സരമാണ്. ശബ്ദം കൊണ്ടും ആംഗ്യവിക്ഷേപങ്ങള്‍ കൊണ്ടും ചിന്തകളും ആശയങ്ങളും സദസ്സിലേക്ക് പ്രക്ഷേപണം ചെയ്യുന്ന പ്രവാസിസമൂഹത്തിലെ കുഞ്ഞുമാന്ത്രികരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാന്‍ സമീക്ഷ സര്‍ഗവേദി അവസരമൊരുക്കുകയാണ്. നമ്മുടെ മാതൃഭാഷ മലയാളമെങ്കിലും നമ്മുടെ കുട്ടികളുടെ ഭൂരിഭാഗത്തിന്റെയും പ്രധാന ആശയ വിനിമയ ഭാഷയായ ഇംഗ്ലീഷിലാണ് ഈ മത്സരങ്ങള്‍ നടത്തുന്നത്. 

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരങ്ങള്‍ നടത്തുന്നത്.
മത്സര വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
സബ് ജൂനിയേഴ്‌സ്:-
2019-20 അധ്യയന വര്‍ഷം രണ്ടാം ക്ലാസില്‍ വരെ പഠിക്കുന്നവര്‍
സമയം - 3 to 5 മിനിറ്റ് 
വിഷയം - CAN YOU MAKE A DIFFERENCE TO PROTECT THE EARTH

ജൂനിയേഴ്‌സ്:-
2019-20 അധ്യയന വര്‍ഷം മൂന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെ
സമയം -5 to 7 മിനിറ്റ്
വിഷയം - WORLD BEFORE AND AFTER COVID-19

സീനിയേഴ്‌സ്:-
2019-20 അധ്യയന വര്‍ഷം ഏഴാം ക്ലാസ് മുതല്‍ പതിനെട്ട് വയസു വരെ
സമയം - 5-7 മിനിറ്റ്
വിഷയം - DOES RACE MATTERS IN UK

നാളെ ചൊവ്വാഴ്ച മുതല്‍ 16 വരെ ആണ് മത്സരങ്ങള്‍ നടക്കുന്നത്. പങ്കെടുക്കുന്ന യുകെയിലെ കുഞ്ഞു പ്രഭാഷകര്‍ തങ്ങളുടെ പ്രസംഗ വീഡിയോ ഓഗസ്റ്റ് 16നകം 07914693086 എന്ന നമ്പരില്‍ വാട്‌സാപ്പായോ [email protected] ഇമെയില്‍ അഡ്രസ്സിലോ അയക്കുക. പ്രസംഗകലയില്‍ പ്രഗത്ഭരായ വിധികര്‍ത്താക്കളും പൊതുസമൂഹവും ചേര്‍ന്നാണ് വിജയികളെ നിശ്ചയിക്കുന്നത്. വിധി കര്‍ത്താക്കളുടെ 90% മാര്‍ക്കിനൊപ്പം സമീക്ഷ ഫേസ്ബുക്ക് പേജിലെ ലൈക്കുകളില്‍ കിട്ടുന്ന പരമാവധി 10% മാര്‍ക്കു കൂടി ചേര്‍ത്ത് വിജയികളെ തിരഞ്ഞെടുക്കും.

£30, £20, £10 സമ്മാനങ്ങള്‍ മൂന്നു വിഭാഗങ്ങളിലും ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് നല്‍കുന്നതാണ്. സമീക്ഷ സര്‍ഗവേദിയോടൊപ്പം ആശയ സംവേദനത്തിന് കുഞ്ഞു പ്രഭാഷകരെ സമീക്ഷ സ്വാഗതം ചെയ്യുന്നു അവരെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കളോട് സമീക്ഷ സര്‍ഗവേദി ആഹ്വാനം ചെയ്യുന്നു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category