1 GBP = 94.30 INR                       

BREAKING NEWS

ബാലുവിന്റെ കാര്‍ അപകടത്തില്‍ പെടുന്നതിന് മുമ്പ് എവിടെത്തി എന്നു ഫോണില്‍ ചോദിച്ചത് പ്രകാശന്‍ തമ്പി; അപകട സ്ഥലത്ത് ആദ്യമെത്തിയതും സ്വര്‍ണ്ണക്കടത്തുകാരനായ പ്രകാശന്‍; ജമീലിന് വയലിനിസ്റ്റുമായി ഉണ്ടായിരുന്നത് ആത്മബന്ധം; വിഷ്ണു സോമസുന്ദരം ഉറ്റ സുഹൃത്തും; ഡ്രൈവര്‍ അര്‍ജ്ജുന്‍ എടിഎം മോഷണക്കേസിലെ പ്രതി; ഡിആര്‍എ കണ്ടെത്തലുകളില്‍ അന്വേഷണം എങ്ങുമെത്താത്തത് ദുരൂഹം; ബാലഭാസ്‌കറിന്റെ മരണത്തില്‍ കരുതലോടെ നീങ്ങാന്‍ സിബിഐ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ട്രൂപ്പിലുണ്ടായിരുന്ന സൗണ്ട് റെക്കോര്‍ഡിസ്റ്റ് ജമീല്‍ ജബ്ബാര്‍ കൂടി സ്വര്‍ണം കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ബാലഭാസ്‌ക്കറിന്റെ അപകട മരണം കൂടുതല്‍ ദുരൂഹമായി മാറിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ഈ വിഷയത്തിലേക്ക് അന്വേഷണം കൊണ്ടു പോയില്ല. സിബിഐ എത്തുമ്പോള്‍ എല്ലാത്തിനും വ്യക്തത വരുമെന്നാണ് സൂചന. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജ്ജുനെ പ്രതിയാക്കിയാണ് അന്വേഷണം. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയാകും നിര്‍ണ്ണായകം.

അപകടമരണവും സ്വര്‍ണം കടത്തും തമ്മില്‍ ബന്ധം വന്നതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണം കൂടുതല്‍ ദുരൂഹമായി മാറിയത്. ബാലഭാസ്‌ക്കറിന്റെ മരണത്തിലുള്ള അന്വേഷണം മുന്നോട്ടു നീങ്ങവേയാണ് ട്രൂപ്പിലുള്ളവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണം കടത്തുമായി ബന്ധമുണ്ടായിരുന്നെന്ന ഡിആര്‍ഐയുടെ സ്ഥിരീകരണം വരുന്നത്. ഇതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിന്റെ അന്വേഷണവും ഇഴയാന്‍ തുടങ്ങിയത് .ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ സ്വര്‍ണ കടത്തില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു. ബാലഭാസ്‌ക്കറിന്റെ സംഘത്തിലുണ്ടായിരുന്ന സൗണ്ട് റിക്കോര്‍ഡിസ്റ്റ് ജമീല്‍ ജബ്ബാറും പ്രതിയാണ്, ദുബായില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിലെ അംഗമാണ് ജമീലെന്നും പലതവണ സ്വര്‍ണം കടത്തിയെന്നുമാണ് ഡിആര്‍ഐ കണ്ടെത്തിയത്. ഇതെല്ലാം സിബിഐ പരിശോധിക്കും. ക്രൈംബ്രാഞ്ച് അന്വേഷണ സമയത്ത് കേസില്‍ അട്ടിമറിയുണ്ടായോ എന്ന സംശയം സജീവമാണ്. സ്വര്‍ണ്ണ കടത്തില്‍ ഇപ്പോള്‍ പിടിക്കപ്പെട്ട സ്വപ്നാ സുരേഷിന് 2018ലും സര്‍ക്കാരില്‍ ഉന്നത സ്വാധീനമുണ്ടായിരുന്നു. ഇതും അന്വേഷിക്കും

ബാലഭാസ്‌ക്കറിന്റെ മരണത്തിനു പിന്നാലെയാണ് സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നത്. വിഷ്ണുവും പ്രകാശന്‍ തമ്പിയും ചേര്‍ന്ന് ഇരുന്നൂറ് കിലോയിലേറെ സ്വര്‍ണമാണ് കടത്തിയത് എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ബാലഭാസ്‌ക്കറുമായി അടുപ്പമുണ്ടായിരുന്ന സൗണ്ട് റിക്കോര്‍ഡിസ്റ്റാണ് ജമീല്‍ ജബ്ബാര്‍. കഴക്കൂട്ടം സ്വദേശിയാണ് ജമീല്‍. അടുപ്പമായത് മുതല്‍ ബാലഭാസ്‌ക്കര്‍ക്കൊപ്പമുണ്ട് ഇയാള്‍. സൗണ്ട് റെക്കോര്‍ഡിസ്റ്റ് ആണെങ്കിലും ബാലുവിന്റെ സുഹൃത്ത് എന്ന രീതിയിലാണ് ജമീല്‍ ഒപ്പമുണ്ടായിരുന്നത്. ബാലുവിന്റെ കാര്‍ ആ ഘട്ടങ്ങളില്‍ മിക്കപ്പോഴും ഓടിച്ചിരുന്നത് ജമീല്‍ ആയിരുന്നു. ഒന്ന് രണ്ടു തവണ ബാലുവിന്റെ വീട്ടിലും ജമീല്‍ പോയിട്ടുണ്ട്. ബാലുവിന്റെ മരണത്തിനു ശേഷം 14 തവണ ദുബായ് ജമീല്‍ സന്ദര്‍ശിച്ചുവെന്നാണ് ഡിആര്‍ഐ കണ്ടെത്തിയിരിക്കുന്നത്. ഈ യാത്ര സ്വര്‍ണം കടത്തിനായിരുന്നു എന്ന സ്ഥിരീകരണമാണ് ഡിആര്‍ഐ നടത്തിയത്. അതുകൊണ്ട് തന്നെയാണ് സ്വര്‍ണം കടത്ത് കേസില്‍ ഇപ്പോള്‍ ജമീലിനെ കൂടി ഡിആര്‍ഐ പ്രതി ചേര്‍ത്തിരിക്കുന്നത്. 14 തവണ ജമീലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബാലുവിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ഡിആര്‍ഐ കൈമാറി. എന്നാല്‍ അന്വേഷണം ഒന്നും നടന്നില്ല.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള ചിലര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് ഡിആര്‍ഐയുടെയും സ്ഥിരീകരണം. കലാഭവന്‍ സോബിനെ വിളിച്ചു വരുത്തിയ ഡിആര്‍ഐ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടാകളാണ് പരിശോധനയ്ക്കായി നല്‍കിയത്. വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്നവരുടെയും കാരിയര്‍മാരായി പ്രവര്‍ത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകള്‍ അതില്‍ ഉണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവര്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡിആര്‍ഐ ചോദിച്ചത്. കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നോട് വാഹനം നിര്‍ത്താതെ പോകാന്‍ ആക്രോശിച്ച ഒരാളെ ഫോട്ടോയില്‍ സോബിന്‍ തിരിച്ചറിഞ്ഞു. സരിത്തിനേയും പിന്നീട് തിരിച്ചറിഞ്ഞു.

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഒരാഴ്ച്ചയോളം വെന്റിലേറ്ററില്‍ കിടക്കുന്നതിന്നിടെ ഹൃദയാഘാതം വന്ന് 2018 ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌ക്കര്‍ മരിച്ചത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അപകടസമയത്ത് കാറിനു പിന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഡ്രൈവര്‍ അജിയുടെ മൊഴിയിലും ക്രൈംബ്രാഞ്ച് സംഘം പൊരുത്തക്കേട് കണ്ടെത്തിയിരുന്നു.

കാര്‍ മരത്തിലേക്കിടിച്ചു കയറിയതിന് അജി സാക്ഷിയാണ്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് അജിയുടെ മൊഴി. വേഷം ടീഷര്‍ട്ടും ബര്‍മുഡയുമാണെന്ന് അജി പറയുന്നു. എന്നാല്‍, ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അര്‍ജുനായിരുന്നു. ബാലഭാസ്‌ക്കറിന്റെ പത്നി ലക്ഷ്മിയുടെ മൊഴി പ്രകാരം വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നായിരുന്നു. അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. അതേസമയം താനല്ല വാഹനമോടിച്ചിരുന്നതെന്ന് അര്‍ജുന്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. പിന്നീട് ഫോറന്‍സിക് പരിശോധനയിലൂടെ അര്‍ജുനാണ് ഡ്രൈവറെന്നും കണ്ടെത്തി. അപ്പോഴും സാക്ഷിയായ അജിയുടെ മൊഴിയിലെ കള്ളത്തരം ചോദ്യം ചെയ്തില്ല. ഇതെല്ലാം സിബിഐ വരുമ്പോള്‍ അന്വേഷണ വിധേയമാകും.

എന്തുകൊണ്ട് ബാലുവിന്റെ അച്ഛന്‍ പോരാട്ടത്തിന് ഇറങ്ങി
രോഗിയായ സഹോദരിയുടെ കാര്യം പോലും അവഗണിച്ചായിരുന്നു ബാലഭാസ്‌കറുടെ വിവാഹം. രണ്ട് കൊല്ലം കാത്തിരിക്കാന്‍ പറഞ്ഞിട്ടും കേട്ടില്ല. ഇതോടെയാണ് ബാലഭാസ്‌കറിന്റെ കുടുംബവുമായി ചെറിയ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ മകളുടെ പേരിലുള്ള വഴിപാടുകള്‍ പൂര്‍ത്തിയാക്കി ബാലഭാസ്‌കര്‍ ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനിയുമൊത്തു തന്റെ കെഎല്‍ 01 ബിജി 6622 കാറില്‍ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അപകടത്തില്‍പ്പെടുന്നത്. തിരുവനന്തപുരത്തിന് 14 കിലോമീറ്റര്‍ മുന്‍പു പള്ളിപ്പുറം സിആര്‍പിഎഫ് ജംക്ഷന്‍ കഴിഞ്ഞു വലത്തേക്കുള്ള വളവു തിരിഞ്ഞു കാര്‍ അതിവേഗത്തില്‍ റോഡിനു വലതുവശത്തേക്കു നീങ്ങി. വളവില്‍ നിന്ന് 100 മീറ്റര്‍ അകലെ റോഡരികിലെ മരത്തിലിടിച്ച് അപകടം സംഭവിച്ചത്. ഇതോടെയാണ് വിവാദങ്ങളും തുടങ്ങുന്നത്.

അപകടസമയത്ത് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് പ്രകാശ് തമ്പിയും ഇത് സമ്മതിച്ചിരുന്നു. വാഹനം ഓടിച്ചത് താന്‍തന്നെയാണെന്ന് അപകടശേഷം അര്‍ജുന്‍ താനടക്കമുള്ളവരോട് സമ്മതിച്ചിരുന്നു. എന്നാല്‍, പൊലീസിനു മുന്നില്‍ ഈ നിലപാട് മാറ്റി. ഇതറിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് പൊലീസിനോട് പറയാന്‍ കാരണമെന്ന് അന്വേഷിച്ചു. ഫോണ്‍വിളിച്ചാണ് അന്വേഷിച്ചത്. എന്നാല്‍, പ്രത്യേകിച്ച് കാരണമൊന്നും പറയാതെ ഫോണ്‍ കട്ടാക്കി. പിന്നീട് വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് നമ്പര്‍ ബ്ലോക്ക് ചെയ്തു. അര്‍ജുനെ കാണാനും കഴിഞ്ഞില്ല. തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.

ബാലഭാസ്‌കറും അര്‍ജുനും വെള്ളം കുടിച്ച ജ്യൂസ് കടയിലെ സിസിടിവിയുടെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. സുഹൃത്തുക്കളായ ജമീല്‍, ചിക്കു എന്ന സനല്‍രാജ് എന്നിവര്‍ക്കൊപ്പമാണ് കൊല്ലം പള്ളിമുക്കിലെ കടയിലേക്ക് പോയത്. കടയുടമയുടെ ബന്ധുവിന്റെ സഹായത്തോടെ ഹാര്‍ഡ് ഡിസ്‌ക് കൈക്കലാക്കി ദൃശ്യം പരിശോധിച്ചതായും പറഞ്ഞു. എന്നാല്‍, യാത്രസംബന്ധിച്ച ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും ഈ ദൃശ്യങ്ങള്‍ ഡിലീറ്റായി പോയെന്നുമാണ് പ്രകാശന്‍ തമ്പി പറഞ്ഞത്. എന്നാല്‍, ഇത് ക്രൈംബ്രാഞ്ച് മുഖവിലയ്ക്ക് എടുത്തിട്ടില്ല. വിദഗ്ധ പരിശോധനയില്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നും കൂടുതല്‍ കാര്യം വ്യക്തമാകുമെന്ന പ്രതീക്ഷയിലുമാണ് സംഘം. ഇതില്‍ ജമീലും സിസിടിവി പരിശോധന ശരിവച്ചിട്ടുണ്ട്. ഇതോടെ സിസിടിവി ആരും നോക്കിയിട്ടില്ലെന്ന ജ്യൂസ് കടയുടമയുടെ മൊഴി കളവാണെന്നും വ്യക്തമായി. ഇതും ദുരൂഹത കൂട്ടുന്നു.

പാലക്കാട്ടെ പൂന്തോട്ടത്തെ ഡോക്ടറുടെ കുടുംബവുമായിട്ടായിരുന്നു ബാലഭാസ്‌കറിന് കൂടുതല്‍ അടുപ്പം. പാലക്കാട്ട് പരിപാടിക്ക് എത്തുമ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോക്ടറെ ബാലഭാസ്‌കര്‍ പരിചയപ്പെട്ടത്. ചികില്‍സയ്ക്കായിട്ടായിരുന്നു അവിടേക്കുള്ള കുടുംബവുമായുള്ള ബാലഭാസ്‌കറിന്റെ ആദ്യ യാത്ര. പിന്നെ അടുത്ത സുഹൃത്തുക്കളായി. ബാലഭാസ്‌കര്‍ വിദേശത്തു സംഗീത പരിപാടിക്കായി പോകുമ്പോള്‍ ഭാര്യ ലക്ഷ്മി, ഡോക്ടറുടെ കുടുംബത്തിനൊപ്പമാണു താമസിച്ചിരുന്നത്. ഡ്രൈവറായി അര്‍ജുന്‍ എത്തിപ്പെടുന്നതും ഈ കുടുംബത്തില്‍ നിന്നാണ്. ഡോക്ടര്‍ രവീന്ദ്രന്റെ ഭാര്യയുടെ സഹോദരന്റെ മകനാണ് അര്‍ജുന്‍. ഇയാള്‍ മുമ്പ് എടിഎം കവര്‍ച്ചാ കേസിലും പ്രതിയായിരുന്നു. ഇതോടെയാണ് അര്‍ജുനെ ബാലുവിന്റെ ഡ്രൈവറാക്കിയത്. ഇതും സംശയത്തിന് കാരണമായി.

പ്രകാശന്‍ തമ്പിയുടെ ഇടപെടല്‍ ദുരൂഹം
സ്വര്‍ണ്ണ കടത്ത് കേസില്‍ പിടിയിലായ പ്രകാശന്‍തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. എന്നാല്‍ പ്രതികള്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ അല്ലെന്നും ചില പരിപാടികളുടെ സംഘാടകര്‍ മാത്രമായിരുന്നെന്നുമായിരുന്നു എന്നുമാണ് ഭാര്യ ലക്ഷ്മി പറയുന്നത്. എന്നാല്‍, ഈ വാദം ബാലുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും തള്ളുന്നു.

വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പം മുതല്‍ തന്നെ ബന്ധമുണ്ടായിരുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. പ്രകാശന്‍ തമ്പിയെ ഏഴെട്ടു വര്‍ഷം മുമ്പ് ഒരു സ്വകാര്യ ആശുപത്രിയില്‍ െവച്ചാണ് ബാലഭാസ്‌കര്‍ പരിചയപ്പെടുന്നത്. വിഷ്ണുവാണ് മിക്ക സംഗീത പരിപാടികളുടെയും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഇയാള്‍ ആസമയത്തും സ്ഥിരമായി വിദേശയാത്രകള്‍ ചെയ്യാറുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉന്നയിക്കുന്ന ആരോപണം.

അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശന്‍തമ്പിയാണെന്ന കാര്യവും ഉണ്ണി ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരില്‍നിന്ന് ഇവര്‍ ഒഴിഞ്ഞുമാറി നില്‍ക്കുകയായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാള്‍ കൂടുതല്‍ ഇവര്‍ക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്‌കര്‍ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല. അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്പ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്‌കറിന് ഫോണ്‍കോളുകള്‍ വന്നിരുന്നതായും അച്ഛന്‍ ഉണ്ണി പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category