1 GBP = 94.70 INR                       

BREAKING NEWS

ഭാര്യ ചതിച്ചെന്നും മനംനൊന്തുകൊലയെന്നും നെവിന്റെ കുറ്റസമ്മതം; വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീല്‍; മെറിന്‍ യാത്രയായത് ഭര്‍ത്താവിനെതിരെ മരണ മൊഴി നല്‍കി

Britishmalayali
kz´wteJI³

ഫ്ളോറിഡ: ഭാര്യയുടെ ചതിയാണ് തന്നെ കൊലപാതകിയാക്കിയെന്ന കുറ്റസമ്മത മൊഴിയുമായി ഫിലിപ്പ് മാത്യു. തനിക്ക് മേല്‍ സെക്കന്‍ഡ് ഡിഗ്രി കൊലക്കുറ്റം ചുമത്താനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ മൊഴി. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയല്ല ഫിലിപ്പെന്ന നെവിന്‍ ഭാര്യയെ കാണാനെത്തിയതെന്നും പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നും വരുത്താനായിരുന്നു ശ്രമം. ഇതിന് വേണ്ടിയായിരുന്നു ഭാര്യ ചതിച്ചുവെന്ന വാദം കുറ്റ സമ്മതത്തില്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇതെല്ലാം പ്രോസിക്യൂഷന്‍ സമര്‍ത്ഥമായ വാദങ്ങളിലൂടെ തള്ളിക്കളഞ്ഞു. വ്യക്തമായ ലക്ഷ്യത്തോടെയാണ് മെറിന്‍ ജോയിയെ കാണാന്‍ നെവിന്‍ വന്നതെന്ന് അവര്‍ സ്ഥാപിച്ചു. ഇതോടെയാണ് നെവിന് മേല്‍ കോടതി ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം ചുമത്തിയത്. ഇതോടെ കേസില്‍ പരമാവധി ശിക്ഷ ഫിലിപ്പിന് കിട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്.

കത്തിയുമായാണ് ഭാര്യയെ കാണാന്‍ നെവിന്‍ വന്നത്. 17 കുത്തു കുത്തി. അതിന് ശേഷം മരണം ഉറപ്പിക്കാന്‍ വാഹനം ശരീരത്തിലൂടെ ഓടിച്ചു കയറ്റി. കൊലപാതകമെന്ന ലക്ഷ്യത്തോടെയാണ് ആയുധങ്ങളുമായി നെവിന്‍ എത്തിയത്. കാര്‍ ശരീരത്തിലൂടെ ഓടിച്ചു കയറ്റിയതില്‍ തന്നെ കുറ്റകൃത്യത്തിന്റെ സ്വഭാവം വ്യക്തമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇതോടെ മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നില്ല കൊലപാതകമെന്ന നെവിന്റെ അഭിഷാകന്റെ വാദം കോടതി തള്ളി. മരിക്കുന്നതിന് മുമ്പ് ഭര്‍ത്താവാണ് കൊലയാളിയെന്ന കുറ്റസമ്മതവും മെറിന്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസില്‍ പരമാവധി ശിക്ഷ നെവിന് കിട്ടുമെന്നുറപ്പാണ്. നെവിനെ മാനസികാരോഗ്യ പരിശോധനകള്‍ക്ക് പൊലീസ് വിധേയമാക്കി. അതിന് ശേഷമാണ് ജയിലേക്ക് മാറ്റിയത്. അവിടേയും മാനസികാരോഗ്യ പരിശോധനകള്‍ നടക്കുന്നുണ്ട്.

മെറിന്‍ ജോയി കൊല്ലപ്പെട്ടത് ആശുപത്രിയിലെ കോവിഡ് വാര്‍ഡിലെ ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ്. ആശുപത്രിയുടെ നാലാം നിലയിലായിരുന്നു കോവിഡ് വാര്‍ഡ്. ആ ആശുപത്രിയിലെ അവസാന ജോലി ദിവസം കഴിഞ്ഞ്, കൂട്ടുകാരോടു യാത്ര പറഞ്ഞാണ് മെറിന്‍ ഇറങ്ങിയത്. സഹപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കുമ്പോഴാണ് ഭര്‍ത്താവ് ഫിലിപ് മാത്യു മെറിനെ കുത്തി വീഴ്ത്തിയതും കാര്‍ ഓടിച്ചു കയറ്റിയതും. അതുകൊണ്ട് നത്നെ കേസിന് ദൃക്സാക്ഷിയും ഉണ്ട്. പാര്‍ക്കിങ് സ്ഥലത്തു രക്തത്തില്‍ കുളിച്ചു കിടക്കുമ്പോഴും 'എനിക്കൊരു കുഞ്ഞുണ്ട്' എന്നു മെറിന്‍ അലറിക്കരഞ്ഞുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.

മെറിന്റെ വേര്‍പാടില്‍ വിറങ്ങലിച്ചിരിക്കുകയാണ് മോനിപ്പള്ളി ഊരാളി വീടും നാട്ടുകാരും. അമ്മയുടെ മരണം അറിയാതെ രണ്ട് വയസുകാരി മകള്‍ നോറ കളിയും ചിരിയുമായി വീട്ടിലുണ്ട്. യുഎസില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച കോട്ടയം മോനിപ്പള്ളി ഊരാളില്‍ മെറിന്‍ ജോയിയുടെ മകളാണ് നോറ. ഇന്ന് മെറിന്റെ പിറന്നാളും വിവാഹ വാര്‍ഷികവും ആഘോഷിക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. മെറിന്‍ ഏവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. പഠനത്തിലും മിടുക്കിയായിരുന്നു. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് വീട്ടിലേക്ക് മെറിന്‍ വീഡിയോ കോള്‍ വിളിച്ചിരുന്നു. മകള്‍ നോറയുടെ കളി ചിരികള്‍ കണ്ടു. അച്ഛനോടും അമ്മയോയും അനുജത്തിയോടും സംസാരിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മെറിന്റെ മരണവാര്‍ത്ത എത്തി.

2016ലാണ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായുള്ള വിവാഹം. ഇതിനു ശേഷമാണ് യുഎസില്‍ പോയത്. കഴിഞ്ഞ ഡിസംബറില്‍ മെറിനും ഫിലിപ്പും നോറയും നാട്ടിലെത്തി. ഫിലിപ്പും മെറിനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്ന് മെറിന്റെ പിതാവ് ജോയി പറയുന്നു. നാട്ടിലെത്തി 10 ദിവസം കഴിഞ്ഞപ്പോള്‍ ഫിലിപ് തിരികെ പോയി. ജനുവരി 12നു പോകാന്‍ വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഫിലിപ്പ് നേരത്തേ മടങ്ങിപ്പോവുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് മെറിന്റെ പിതാവ് പറഞ്ഞു. നോറയെ സ്വന്തം വീട്ടില്‍ ഏല്‍പിച്ച് ജനുവരി 29ന് മെറിനും മടങ്ങിപ്പോയി. മിക്ക ദിവസവും വിളിക്കും. വിശേഷങ്ങള്‍ പറയും. കഴിഞ്ഞ ദിവസവും വിളിച്ചിരുന്നു.

കോറല്‍ സ്പ്രിങ്സ് ആശുപത്രിയിലെ ജോലി രാജിവച്ച് ഓഗസ്റ്റ് 15-ന് താമ്പയിലേക്ക് താമസം മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു മെറിനെന്ന്, അച്ഛന്‍ ജോയി പറഞ്ഞു. ആശുപത്രിയിലെ അവസാനത്തെ ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം. മെറിന്‍ മറ്റൊരു കുടുംബത്തോടൊപ്പമായിരുന്നു താമസം. അവര്‍ക്കൊപ്പം 30-ന് ജന്മദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കവും നടത്തിയിരുന്നു. ഭര്‍ത്താവ് ഫിലിപ്പുമായുള്ള ബന്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മെറിന്‍ താമ്പയിലേക്ക് മാറാന്‍ തീരുമാനിച്ചതെന്ന്, ഒപ്പം ജോലിചെയ്തിരുന്ന സുഹൃത്തിനോട് പറഞ്ഞിരുന്നു.

കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. 2019 ഡിസംബര്‍ 19-നാണ് കുഞ്ഞുമായി ഇവര്‍ നാട്ടിലെത്തിയത്. ചങ്ങനാശ്ശേരിയില്‍ ഫിലിപ്പിന്റെ വീട്ടില്‍ മെറിനെ ഫിലിപ്പ് ആക്രമിച്ചതായി ജോയി പറഞ്ഞു. മെറിന്‍ വിളിച്ചിട്ട് ജോയിയും ബന്ധുക്കളും മെറിനെ കൂട്ടാനായി ചങ്ങനാശ്ശേരിയിലെത്തി. ഈസമയം ഫിലിപ്പ് കുട്ടിയുമായി മുറിയില്‍ കതകടച്ചിരുന്നു. ഏറെനേരത്തെ തര്‍ക്കത്തിനുശേഷമാണ് കുട്ടിയുമായി പുറത്തുവന്നത്. അന്ന് കുട്ടിയുമായി മെറിന്‍ മോനിപ്പള്ളിക്ക് പോന്നു. തുടര്‍ന്ന് ഇവര്‍ ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കി. വൈകാതെ ഫിലിപ്പ്, അച്ഛനും സുഹൃത്തുക്കള്‍ക്കുമൊപ്പം കുട്ടിയെ ആവശ്യപ്പെട്ട് മോനിപ്പള്ളിയിലെത്തി. അന്നും തര്‍ക്കമുണ്ടായി. ഇതും പരാതിക്കിടയാക്കി. തുടര്‍ന്ന് ബന്ധം വേര്‍പിരിയുന്നതിന് മെറിന്‍ കോടതിയെ സമീപിച്ചു.

നോറ 2018 ജൂണിലാണ് ജനിച്ചത്. ശുശ്രൂഷിക്കാനായി മെറിന്റെ അമ്മ മേഴ്‌സി അമേരിക്കയില്‍ ഇവരുടെയടുത്ത് പോയിരുന്നു. അന്നും ഫിലിപ്പ് മെറിനെ ആക്രമിച്ച സംഭവമുണ്ട്. പൊലീസ് ഫിലിപ്പിനെ അറസ്റ്റുചെയ്തിരുന്നെന്നും മേഴ്‌സി പറഞ്ഞു. മെറിന്‍ ജോലികഴിഞ്ഞെത്തുമ്പോള്‍ ഫിലിപ്പ് വീട് അടച്ചുപൂട്ടി ഇരിക്കും. ഒരിക്കല്‍ വീടിനുള്ളില്‍ കടക്കാന്‍വയ്യാതെവന്നപ്പോള്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തിയപ്പോള്‍ ഫിലിപ്പ് ഉറക്കത്തിലായിരുന്നെന്നറിയിച്ച് കതക് തുറന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category