1 GBP = 98.30INR                       

BREAKING NEWS

മലയാളി യുവതി ഭാഗ്യയെ ജീവിത പങ്കാളിയാക്കിയ അയര്‍ലന്റുകാരന്‍ മദ്യ വ്യവസായി റോബേര്‍ട്ട് പുതിയ ബ്രാന്‍ഡിന് പേരിട്ടത് ''മഹാറാണി''; കറുവപ്പട്ടയുടെയും ജാതിപത്രിയുടെയും രുചിക്കൂട്ടില്‍ പുറത്തുവരുന്ന ജിന്‍ മദ്യത്തിന് തൊട്ടാല്‍ പൊള്ളുന്ന വില; മദ്യക്കുപ്പിയില്‍ കേരളത്തിലെ ഓരോ സ്ത്രീക്കും വേണ്ടി അഭിവാദ്യവും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കൊല്ലംകാരിയായ ഭാഗ്യ എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അയര്‍ലന്റുകാരന്‍ റോബര്‍ട്ടിന്റെ ജീവിതത്തിലേക്ക് എത്തുന്നത് അവിചാരിതമായാണ്. അന്യ നാട്ടുകാരിയായ പുതിയ പങ്കാളി ജീവിതത്തില്‍ എത്തിയപ്പോള്‍ അവളുടെ നാടും വീടുമൊക്കെ കഥകളായും ചരിത്രമായും ഒക്കെ റോബേര്‍ട്ടിനെ സ്വാധീനിച്ചിരിക്കണം. അതോടെ റോബേര്‍ട്ട് തീരുമാനമെടുത്തു, തന്റെ ഭാര്യയുടെ നാടിനോട് തനിക്കുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണം, അതും ഓര്‍മ്മിക്കപ്പെടും വിധത്തില്‍.

അങ്ങനെ മദ്യവ്യവസായിയായ റോബേര്‍ട്ട് തന്റെ മദ്യ ഉല്‍പാദന ശാലയില്‍ പുതിയ രുചിക്കൂട്ട് തേടിയപ്പോള്‍ ഭാര്യ അടുക്കളയില്‍ ഉപയോഗിക്കുന്ന കേരളത്തിന്റെ സ്വന്തം സുഗന്ധവ്യഞ്ജന കൂട്ടുകള്‍ തേടിയെത്തി. പല രൂപത്തിലും ഭാവത്തിലും രുചിയിലുമുള്ള മദ്യങ്ങള്‍ ലോകത്തെല്ലായിടത്തും ഉള്ളപ്പോള്‍ എന്തുകൊണ്ട് കേരളത്തിന്റെ പേരില്‍ അഭിമാനിക്കാവുന്ന രുചിക്കൂട്ട് തയ്യാറാക്കിക്കൂടാ എന്ന ചിന്തയിലാണ് റോബേര്‍ട്ട് മലയാളികളുടെ അടുക്കളയില്‍ ഒഴിവാക്കാന്‍ പറ്റാത്ത സുഗന്ധവ്യഞ്ജനങ്ങള്‍ തേടിയെത്തിയത്.

ഒടുവില്‍ അദ്ദേഹത്തിന്റെ മനസ് ഉടക്കിയത് ജാതിപത്രിയിലും കറുവപ്പട്ടയിലും. മലയാളികള്‍ കഴിക്കുന്ന ദോശയോടു സാമ്യമുള്ള പാന്‍കേക്ക് എന്ന വിഭവത്തിലും ബേക്കറി വിഭവങ്ങളിലും കറുവപ്പട്ട ധാരാളമായി ഉപയോഗിക്കുന്ന ശീലം ബ്രിട്ടനിലും അയര്‍ലന്റിലും ഉള്ളതിനാല്‍ പുതിയ രുചിക്കൂട്ടില്‍ കറുവപ്പട്ടയുടെ സ്ഥാനം രണ്ടാമത് ആലോചിക്കാതെ റോബര്‍ട്ട് ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍ അല്‍പം കടുപ്പം കൂടിയ ഗന്ധവും രുചിയും ഉള്ള ജാതിക്ക കൂടി പുതിയ ജിന്‍ മിശ്രണത്തില്‍ ഇടം പിടിച്ചത് ഏറെ നാളത്തെ ആലോചനക്ക് ശേഷമാണ്. ഒടുവില്‍ നല്ല കടുപ്പമുള്ള ചായ എന്ന് പറയുംപോലെ തന്റെ കടുപ്പം കൂടിയ ജിന്‍ മികച്ച ഒരു പേരില്‍ അറിയപ്പെടണം എന്ന ആഗ്രഹം റോബേര്‍ട്ട് പങ്കാളിയായ ഭാഗ്യയുമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് ഇംഗ്ലീഷിലെ രാജ്ഞിക്കു സമാനമായ മഹാറാണി എന്ന പേര് പിറവിയെടുത്തത്.

ഇപ്പോള്‍ ഈ ബ്രാന്‍ഡിന്റെ പിറവി പ്രമുഖ ഇംഗ്ലീഷ് ലൈഫ് സ്‌റ്റൈല്‍ മാഗസിനുകളും ടാബ്ലോയ്ഡുകളും ഒക്കെ ആഘോഷമാക്കുകയാണ്. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തില്‍ കിഴക്കിന്റെ രുചിക്കൂട്ടുമായി പിറവിയെടുത്ത ജിന്‍ പാശ്ചാത്യര്‍ക്ക് അത്ഭുതമാകുകയാണ്. തനിമ കാത്തുസൂക്ഷിക്കുന്ന ജിന്‍ എന്നും മദ്യം ഇഷ്ടപ്പെടുന്നവരുടെയും മദ്യത്തില്‍ പുതുമകള്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെയും ഏറ്റവും പ്രിയപ്പെട്ട വിഭവം കൂടിയായതിനാല്‍ പുതിയ അതിഥി അതിവേഗം ശ്രദ്ധ നേടുകയാണ്.

ഒറ്റവലിക്ക് അകത്താക്കി ശീലമുളള മലയാളിക്ക് ജിന്‍ അത്ര രസിക്കുന്ന മദ്യക്കൂട്ട് അല്ലെങ്കിലും രുചിയറിഞ്ഞു മദ്യം കഴിക്കുന്ന പാശ്ചാത്യര്‍ ഏറെ ഇഷ്ടപ്പെടുന്ന മദ്യ വിഭവമാണ് ജിന്‍. സ്ത്രീകളില്‍ ഒട്ടേറെ ആരാധകര്‍ ഉള്ളതും ജിന്‍ മദ്യത്തിനാണ്. ഇക്കാരണത്താല്‍ തന്നെ സ്ത്രീകള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ് മഹാറാണി ജിന്‍. വ്യത്യസ്തത ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ മഹാറാണിയുടെ ആരാധകരായി മാറും എന്നാണ് ഭാഗ്യയുടെയും റോബേര്‍ട്ടിനെയും പ്രതീക്ഷ.

മദ്യകുപ്പിയുടെ പുറകിലെ ലേബലില്‍ കേരള സ്ത്രീകളുടെ സമൂഹത്തില്‍ ലഭിക്കുന്ന ആദരവും വിപ്ലവകാരികള്‍ എന്ന പരിവേഷവും ഒക്കെ എടുത്തു പറഞ്ഞാണ് ആദരവ് അര്‍പ്പിക്കുന്നത്. കേരളത്തിലെ സ്ത്രീ ശാക്തീകരണം ലോകത്തിനു തന്നെ മാതൃക ആയതിനാല്‍ റിബല്‍ കൗണ്ടി എന്നറിയപ്പെടുന്ന കോര്‍ക്കില്‍ നിന്നും ജന്മം എടുത്ത മദ്യത്തിന് മഹാറാണി എന്ന പേര് തികച്ചും അനുയോജ്യം എന്നാണ് റോബര്‍ട്ടിന്റെ വിലയിരുത്തല്‍.

അരനൂറ്റാണ്ടിനിടയിലെ കോര്‍ക്ക് നഗരത്തിലെ ആദ്യ ഡിസ്റ്റിലറിയാണ് റോബര്‍ട്ടിന്റേത്. നാലു കോടി രൂപ ചെലവില്‍ ആരംഭിച്ച ഡിസ്റ്റിലറിയുടെ ആദ്യ ജിന്‍ കൂടിയാണ് മഹാറാണി എന്നതും പ്രത്യേകതയാണ്. ഈ പ്രത്യേക ബ്രാന്‍ഡിന് തന്റെ ജീവിത പങ്കാളിയുടെ സാന്നിധ്യമാണ് കാരണമെന്നു പറയാനും റോബര്‍ട്ട് മടിക്കുന്നില്ല. കോര്‍ക്ക് പട്ടണത്തിന്റെയും കേരളത്തിന്റെയും പാരമ്പര്യ സമ്മിശ്രണമാണ് മഹാറാണിയുടെ വീര്യം എന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

കമ്പിളി നാരങ്ങയുടെ രുചിയിലേക്കു കറുവപ്പട്ടയും ജാതിപത്രിയും ചേരുന്ന പ്രത്യേക മിശ്രണമാണ് മഹാറാണിയുടേത്. ഇതിനാവശ്യമായ വസ്തുക്കള്‍ ഒക്കെയെത്തുന്നതും കേരളത്തിലെ ഒരു വനിതാ സൊസൈറ്റിയുടെ പക്കല്‍ നിന്നുമാണ് എന്നത് മറ്റൊരു പ്രത്യേകത. ഇതോടെ കേരളത്തിന് കൂടി ഭാഗികമായി അവകാശപ്പെടുകയാണ് മഹാറാണിയുടെ ''പേറ്റന്റ് ''. പേരില്‍ മാത്രമല്ല പിറവിക്കും കൂടി കേരളത്തിന് ന്യായമായ അവകാശം പങ്കുപറ്റാം എന്ന് ചുരുക്കം.

കൊല്ലം സ്വദേശിയായ ഭാഗ്യ ചെന്നൈയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് പഠനശേഷമാണ് ഡബ്ലിനില്‍ ഉപരി പഠനത്തിന് എത്തുന്നത്. ഇതിനിടയില്‍ കണ്ടുമുട്ടിയ പരിചയമാണ് റോബേര്‍ട്ടും ഒത്തുള്ള ജീവിതത്തിനു വഴി തുറന്നത്. അയര്‍ലന്റിലെ പ്രധാന രണ്ടാമത്തെ പട്ടണമായ കോര്‍ക്ക് കൗണ്ടിയില്‍ നിന്നുമാണ് പുതിയ ജിന്‍ പിറവിയെടുത്തിരിക്കുന്നത്. റിബല്‍ കൗണ്ടി എന്ന അപരനാമം ഉള്ള ഈ പട്ടണത്തില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മഹാറാണി ജിന്‍ ഒരു റിബല്‍ പരിവേഷത്തിലാണ് മദ്യപര്‍ക്കു മുന്നില്‍ എത്തുന്നത്.

ബയോ കെമിസ്റ്റ് ആയി നീണ്ട കാലത്തെ അനുഭവ സമ്പത്തുള്ള റോബേര്‍ട്ട് ഏറെക്കാലം മദ്യകയറ്റുമതി നടത്തി വിപണിയുടെ രുചി ശരിക്കറിഞ്ഞ ശേഷമാണു നിര്‍മ്മാണത്തിലേക്കു കടക്കുന്നത്. കൊവിഡ് വന്നതിനാല്‍ ഈ പുതിയ മദ്യത്തിന്റെ അന്താരാഷ്ട്ര വിപണി പ്രവേശം വൈകുകയാണ്. എന്നാല്‍ ഐറിഷ് മാള്‍ട്ട് ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി ആവശ്യക്കാര്‍ക്കു വേണ്ടി മഹാറാണി വീട്ടില്‍ എത്തും.
വില 44 പൗണ്ട്, 49 യൂറോ, 4300 രൂപ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category