1 GBP = 95.60 INR                       

BREAKING NEWS

യുകെ ജീവിതത്തില്‍ വേരു പിടിക്കാന്‍ സമയമാകും മുന്നേ ഭര്‍ത്താ വിനെ നഷ്ടമായി; യുവതിയായ അമ്മയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും വാടക വീട്ടില്‍ തനിച്ചാകുമ്പോള്‍ ഭാവിയെന്തെന്ന ചോദ്യം കണ്ണില്‍ ഇരുട്ട് പടര്‍ത്തുന്നത്; സോണിയുടെ കുടുംബത്തിനായി അയല്‍വാസികളും സുഹൃത്തുക്കളും ബ്രിട്ടീഷ് മലയാളി വായനക്കാരുടെ മുന്നിലേക്ക്; ആദ്യ മണിക്കൂറുകളില്‍ തന്നെ ആയിരം പൗണ്ട്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പ്രായം വെറും 42. ജീവിതത്തിലെ നല്ല പ്രായം എന്നു പറയാവുന്ന കാലഘട്ടം. കുടുംബത്തിന് പ്രതീക്ഷകളും മോഹങ്ങളുമായി ഓരോ അച്ഛനമ്മമാരും ജീവിതത്തിന്റെ നിലയില്ലാക്കയം തുഴഞ്ഞു കയറുവാന്‍ പ്രയാസപ്പെടുന്ന കാലം കൂടിയാണ് നാല്‍പതുകള്‍ എന്നത്. എന്നാല്‍ ഈ ജീവിത തോണിയില്‍ പെട്ടെന്നൊരുനാള്‍ തുഴ നഷ്ടപ്പെട്ടു മുന്നോട്ടും പിന്നോട്ടും ഇല്ലാതെ ഒരു യുവതിയായ 'അമ്മ എത്തിപ്പെട്ടാല്‍ എന്താകും അവസ്ഥ? തോണിക്കാരന്‍ കൂടെയുള്ള ഒരാള്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യം. എന്നാല്‍ തോണിക്കാരനും തുഴയും നഷ്ടമായ ഒരമ്മ തന്റെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി എങ്ങനെ ആ നിലയില്ലാക്കയത്തില്‍ നിന്നും രക്ഷപ്പെടും?

യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരാവസ്ഥയിലാണ് പ്രമേഹ രോഗത്തിന് ചികിത്സയില്‍ ആയിരുന്ന കോട്ടയം കങ്ങഴ സ്വദേശിയും ചെസ്റ്റര്‍ഫീല്‍ഡ് മലയാളിയും ആയിരുന്ന സോണി ചാക്കോ എന്ന യുവാവിന്റെ മരണം ഭാര്യയായ ടിന്റുവിനെയും മക്കളായ ആറുവയസുകാരി അന്നയും മൂന്നു വയസുകാരന്‍ ഹൈഡനെയും എത്തിച്ചിരിക്കുന്ന ദുരവസ്ഥ. ഇടയ്ക്കിടെ പ്രിയ ഭര്‍ത്താവിന്റെ ഓര്‍മ്മയില്‍ ഒന്നും ആലോചിക്കാന്‍ പോലും കഴിയാതെ തളര്‍ന്നിരിക്കുന്ന ടിന്റുവിനോട് ഇനിയെന്ത് എന്ന് ചോദിയ്ക്കാന്‍ പോലും ചെസ്റ്റര്‍ഫീല്‍ഡിലെ മലയാളി കൂട്ടായ്മ മരണം നടന്ന ഞായറാഴ്ച ഭയപ്പെട്ടതും ഇക്കാരണങ്ങളാല്‍ തന്നെയാണ്.

ടിന്റുവിനെ ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ അവരില്‍ ഒരാള്‍ക്ക് പോലും ആശ്വാസവാക്കുകള്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. ഇനി ഞങ്ങള്‍ക്കാരുണ്ട് എന്ന് രണ്ടു മക്കളെയും കെട്ടിപിടിച്ചു വിലപിക്കുന്ന ടിന്റുവിനോട് ഒന്ന് സമാധാനിക്കൂ എന്ന് പറയാന്‍ പോലും വീട്ടിലെത്തിയ മലയാളികള്‍ അശക്തരാണ്. കാരണം അത്രയും ഹൃദയ ഭേദകമാണ് ആ കാഴ്ചകള്‍.
പിതാവ് മരിച്ചു പോയതറിയാതെ മൃതദേഹത്തിന് ചുറ്റും 'അമ്മ ജോലി കഴിഞ്ഞു വരുന്നതും കാത്തിരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ അവസ്ഥയെക്കുറിച്ചു ആലോചിച്ചാല്‍ സന്മനസ്സുള്ള ഏതൊരാള്‍ക്കും ഉറക്കം നഷ്ടമായേക്കും. അപ്പോള്‍ ആ ദയനീവസ്ഥ അനുഭവിക്കുന്ന ടിന്റുവിന്റെ കാര്യമോ? എന്നാല്‍ ഇത്തരം ഒരവസ്ഥ കണ്ടില്ലെന്നു നടിക്കാന്‍ ആകില്ലെന്ന് ബോധ്യമായതോടെയാണ് ചെസ്റ്റര്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്തു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ ധനസഹായത്തിനായി സമീപിച്ചത്. കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ചാരിറ്റി ഫൗണ്ടേഷന്‍ ഇന്നലെ തന്നെ ഫണ്ട് സമാഹരണം ആരംഭിക്കുക ആയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരം പൗണ്ടിലേറെ എത്തുകയും ചെയ്തു.

ഏകദേശം പത്തുവര്‍ഷത്തോളമായി യുകെയില്‍ എത്തിയിട്ടെങ്കിലും ദമ്പതികള്‍ രണ്ടു പേരും കെയറര്‍മാരായി ജോലി ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ കാര്യമായ സാമ്പത്തിക അടിത്തറ സോണിയുടെ കുടുംബത്തിന് ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇപ്പോഴും വാടക വീട്ടില്‍ കഴിയുന്ന ഈ കുടുംബം അടുത്ത കാലത്തു സോണിക്ക് ജോലി നഷ്ടപ്പെട്ടതിന്റെ പ്രയാസങ്ങളും അനുഭവിച്ചിരുന്നു. ടിന്റുവിന്റെ ജോലിയില്‍ നിന്നുള്ള തുച്ഛമായ വരുമാനം മാത്രമായിരുന്നു രണ്ടു കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും ഏക ആശ്രയം. ഈ സാഹചര്യത്തില്‍ ടിന്റുവിനെയും മക്കളെയും കൈവിടാന്‍ കഴിയില്ല എന്നാണ് ചെസ്റ്റര്‍ഫീല്‍ഡ് മലയാളികള്‍ പറയുന്നത്.

അതേസമയം ഇന്നോ നാളെയോ സോണിയുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നേക്കും എന്ന സൂചനയുണ്ട്. ഇളയകുട്ടിയ്ക്കു പാസ്‌പോര്‍ട്ട് പോലും എടുത്തിട്ടില്ലാത്ത സാഹചര്യവും കേരളത്തില്‍ കൊവിഡ് അനുബന്ധ പ്രോട്ടോക്കോള്‍ ശക്തമായതും കണക്കിലെടുത്തു സംസ്‌കാരം യുകെയില്‍ തന്നെ നടത്തുവാനുള്ള പ്രാഥമിക ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം അറിയാന്‍ സാധിക്കും.

വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സോണിയുടെ കുടുംബത്തിനായി സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Soni Chacko Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category