1 GBP = 95.60 INR                       

BREAKING NEWS

സൗത്താംപ്ടണിലെ കോര്‍ണര്‍ ഷോപ്പ് ഉടമയായ റോയ് തുടര്‍ച്ചയായി ഒരു ഓഫ് പോലും എടുക്കാതെ കട തുറന്നത് 38 വര്‍ഷം; ആഴ്ചയില്‍ 7 ദിവസവും 12 മണിക്കൂര്‍ വീതം പണിയെടുത്ത കടക്കാരന്‍ അനന്തിരവനെ ഏല്‍പ്പിക്കുമ്പോള്‍ കൈയ്യടിച്ച് നാട്ടുകാര്‍

Britishmalayali
kz´wteJI³

രു ഒഴിവ് ദിനം പോലുമില്ലാതെ നീണ്ട 38 വര്‍ഷങ്ങള്‍ ജോലിചെയ്യുക. അതും ആഴ്ച്ചയില്‍ ഏഴ് ദിവസവും 12 മണിക്കൂര്‍ വച്ച്. ഒരുപക്ഷെ ആര്‍ക്കും സങ്കല്‍പിക്കാന്‍ പോലുമാകാത്ത കാര്യമാകാം ഇത്. എന്നാല്‍ അങ്ങനെയും ഒരാള്‍ നമ്മുടെയിടയിലുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സൗത്താംപ്ടണ്‍ ഹാംപ്ഷയറിലെ ഒരു ഷോപ്പും അതിന്റെ ഉടമയായ റോയ് കര്‍ബാന്‍ഡ എന്ന 62 കാരനും. 1982-ല്‍ ഈ കട വാങ്ങിയതിനു ശേഷം തുടര്‍ച്ചയായ് 13,416 ദിവസങ്ങളാണ് റോയ് ഇവിടെ ജോലി ചെയ്തത്, ഒഴിവെടുക്കാതെ.

ഞായറാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ 12 മണിക്കൂറാണ് കട തുറന്നിരിക്കുക. ഞായറാഴ്ച്ചകളില്‍ 10 മണിക്കൂറും. ബ്രിട്ടന്‍ മുഴുവന്‍ ആഘോഷത്തിമിര്‍പ്പില്‍ ആറാടുന്ന ക്രിസ്ത്മസ് ദിനത്തിലും റോയ് ഒരു മണിക്കൂര്‍ നേരത്തേക്ക് കടതുറക്കും. മൂന്ന് മക്കളുടെ പിതാവായ റോയ് പറയുന്നത് തന്റെ പെണ്‍മക്കള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു തന്റെ ലക്ഷ്യം എന്നാണ്. മാത്രമല്ല ഒഴിവു ദിനങ്ങള്‍ പാഴ്വസ്തുക്കളെ പോലെയാണ് കണക്കാക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ റോയിയുടെ മക്കളെല്ലാവരും പഠിച്ച് മിടുക്കികളായിരിക്കുന്നു. ഒരാള്‍ ഡോക്ടറാണ്, പിന്നെയൊരാള്‍ എഞ്ചിനീയറും ഒരാള്‍ അഭിഭാഷകയും. ലക്ഷ്യം നിറവേറിക്കഴിഞ്ഞതോടെ കടയുടെ പടിയിറങ്ങാന്‍ ഒരുങ്ങുകയാണ് റോയ്. തന്റെ ഭാര്യ ശശിയെ അടുത്തറിയലാണ് ഇനി തന്റെ ജീവിതലക്ഷ്യം എന്ന് റോയ് തമാശയായി പറയുന്നു. തുടര്‍ച്ചയായി അഞ്ച് ഒഴിവു ദിനങ്ങള്‍ ഭാര്യയോടൊപ്പം ചെലവഴിക്കാനും അദ്ദേഹം പരിപാടിയിടുന്നു. വിവാഹം കഴിഞ്ഞ് 39 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി അഞ്ച് ദിവസം മുഴുവനും ഒരുമിച്ചു കഴിയാന്‍ പോകുന്നു.

മിക്കവരും തന്നെ കാണുന്നത് ജീവിതം ആസ്വദിക്കാന്‍ അറിയാത്ത മണ്ടന്‍ എന്ന രീതിയിലാണെന്ന് റോയ് പറയുന്നു. എന്നാല്‍, ജീവിതത്തില്‍ എല്ലാം വരുകയും പോവുകയും ചെയ്യും. ഒഴിവുദിനങ്ങളും വരികയും പോവുകയും ചെയ്യും. പക്ഷെ, വിദ്യാഭ്യാസം മാത്രം എന്നും കൈമുതലായി ഉണ്ടാകും. അതാണ് തന്റെ വീക്ഷണമെന്നും റോയ് പറയുന്നു. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം എന്നായിരുന്നു താനും ഭാര്യയും ആഗ്രഹിച്ചത്. ഇന്ന് അത് നിറവേറ്റാനായി. അദ്ദേഹം പറയുന്നു.

ഏതാണ്ട് നാല് പതിറ്റാണ്ടിനടുത്ത് ഷോപ്പ് നടത്തിയിരുന്ന റോയ് പ്രദേശത്തെ ചില കുടുംബങ്ങളിലെ അഞ്ച് തലമുറകള്‍ക്ക് വരെ സേവനം നല്‍കിയിട്ടുണ്ട്. പ്രാദേശിക തലത്തില്‍ വളരെയേറെ അറിയപ്പെടുന്ന വ്യക്തി കൂടിയാണ് റോയ് അതുകൊണ്ട് തന്നെയാണ് ജൂലായ് 16 ന്പ്രദേശ വാസികള്‍ തടിച്ചുകൂടി അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കിയത്. 1981- ശശിയെ വിവാഹം ചെയ്തുകൊണ്ടാണ് റോയ് പഞ്ചാബില്‍ നിന്നും സൗത്താംപ്ടണില്‍ എത്തുന്നത്. അടുത്ത വര്‍ഷം തന്നെ ഈ കട വാങ്ങുകയായിരുന്നു. പിന്നീട് കഠിനാദ്ധ്വാനം ചെയ്ത് അത് പേര് കേട്ടൊരു സ്ഥാപനമാക്കി മാറ്റി.

കടയ്ക്ക് മുകളിലെ ചെറിയ ഫ്ളാറ്റില്‍ നിന്നും തൊട്ടടുത്തായി ഒരു വീട് നിര്‍മ്മിച്ചു. മക്കള്‍ എല്ലാവരും റോയിയുടെ ആഗ്രഹം പോലെ പഠിച്ച് നല്ല നിലയിലെത്തി വിവാഹിതരാവുകയും ചെയ്തു. ഇനിയിപ്പോള്‍ അവര്‍ക്ക് തന്റെ സഹായം ആവശ്യമെല്ലെന്ന് മനസ്സിലായപ്പോള്‍, തന്റെ ചെറുമക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനായി തന്റെ നീണ്ട 38 വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തില്‍ നിന്നും വിരമിക്കുകയായിരുന്നു റോയ്. അദ്ദേഹത്തിന്റെ അനന്തിരവനായിരിക്കും ഇനി ആ ഷോപ്പ് നോക്കി നടത്തുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category