1 GBP = 95.60 INR                       

BREAKING NEWS

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരികെയെത്തിയ ടിന്റു കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ഭര്‍ത്താവിനെ; അകാലത്തില്‍ പൊലിഞ്ഞ് ചെസ്റ്റര്‍ഫീല്‍ഡിലെ മലയാളി യുവാവ്; വിട വാങ്ങിയത് കോട്ടയം സ്വദേശി സോണി ചാക്കോ

Britishmalayali
kz´wteJI³

ചെസ്റ്റര്‍ഫീല്‍ഡിലെ മലയാളി യുവാവ് മരണത്തിനു കീഴടങ്ങി. കോട്ടയം കങ്ങഴം സ്വദേശി സോണി ചാക്കോയാണ് മരിച്ചത്. ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. 44 വയസു മാത്രമാണ് പ്രായം. നഴ്‌സായ ഭാര്യ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ മുറിയില്‍ നിലത്ത് കട്ടിലിനു താഴെ മരിച്ച നിലയില്‍ കിടക്കുന്ന സോണിയെയാണ് കണ്ടതെന്നാണ് പ്രാഥമിക വിവരം. 

ഉടനെ പൊലീസും ആംബുലന്‍സും എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇപ്പോള്‍ ചെസ്റ്റര്‍ഫീല്‍ഡിലെ റോയല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മരണകാരണം എന്താണെന്നു സംബന്ധിച്ച് കൃത്യമായി വ്യക്തത വന്നിട്ടില്ല.

ചെസ്റ്റര്‍ഫീല്‍ഡ് മോര്‍ട്ടണ്‍ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുകയായിരുന്ന സോണിയും ടിന്റുവും മോര്‍ട്ടണില്‍ തന്നെ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. ആറു വയസുകാരിയായ അന്നയും മൂന്നുവയസു പ്രായമുള്ള ഹൈഡനും ആണ് മക്കള്‍. കോട്ടയം മണ്ണര്‍കാട് സ്വദേശിനിയാണ് ടിന്റു.

ഈ കുടുംബം ആദ്യം മാഞ്ചസ്റ്ററിലായിരുന്നു താമസം. പിന്നീട് വിഗനിലേക്കും അതിനു ശേഷം ചെസ്റ്റര്‍ ഫീല്‍ഡിലേക്കും ജോലി സംബന്ധമായ ആവശ്യങ്ങളുമായി താമസം മാറുകയായിരുന്നു. മരണം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നതേയുള്ളൂ. 

സോണി ചാക്കോയുടെ നിര്യാണത്തില്‍ ബ്രിട്ടീഷ് മലയാളി ടീമും അനുശോചനം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category