1 GBP = 98.30INR                       

BREAKING NEWS

ഡി കമ്പനിയിലെ പ്രധാനി നദീമിന് സെറീനാ ഷാജിയുമായും സ്വപ്നാ സുരേഷുമായി ഉള്ളത് അടുത്ത ബന്ധം; തഖിയുദ്ധീന്‍ വാഹിദിലൂടെ തുടങ്ങിയ കേരള ബന്ധത്തിന് ഇപ്പോഴും കണ്ണികള്‍; ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍ ഉടമയുടെ കൊലപാകത്തിന് ശേഷം കേരളത്തിലെ ഹവാലയെ നിയന്ത്രിച്ചത് ബില്‍ഡറിലൂടെ; നയതന്ത്ര കടത്തില്‍ നിറയുന്നത് അധോലോക ബന്ധങ്ങള്‍; രവി പൂജാരി ടീമിനും ഫൈസല്‍ ഫരീദിനും കണ്‍ക്ഷന്‍ ലിങ്ക്; ദാവൂദ് ഇബ്രാഹിമിന്റെ അദൃശ്യ കരങ്ങളെ തേടി എന്‍ഐഎ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ദാവൂദ് ഇബ്രഹാമിന്റെ കേരളത്തിലെ സ്വര്‍ണക്കടത്തു ബന്ധം അന്വേഷിച്ച് എന്‍ഐഎ. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ പ്രതികള്‍ക്ക് പാക്കിസ്ഥാന്‍ ഭീകര സംഘടനകളുമായി ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇത്. രവി പൂജാരി ഗ്യാങ്ങുമായും ഇവര്‍ക്ക് ബന്ധമുണ്ട്. അതിനിടെ സ്വര്‍ണ്ണ കടത്തില്‍ 'മാഡം' എന്ന അറിയപ്പെടുന്ന വ്യക്തിക്കായുള്ള തെരച്ചിലും എന്‍ഐഎ നടത്തുന്നുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തില്‍ പിടിയിലാവുന്നവര്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സഹായി നദീമുമായുള്ള ബന്ധം എന്‍ഐഎ ഗൗരവത്തോടെയാണ് എടുക്കുന്നത്. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് ഇയാളെ പറ്റിയുള്ള വിവരം ഇന്ത്യയ്ക്ക് കൈമാറിയത്. 2019ല്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശികളായ സെറീനാ ഷാജിക്കും നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വപ്നാ സുരേഷിനും സംഘത്തിനും നദീമുമായി ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.

സ്വര്‍ണക്കടത്തില്‍ പിടിയിലായ സന്ദീപിന്റെ കാര്‍ പുനെയില്‍ രജിസ്റ്റര്‍ ചെയ്തതിനെകുറിച്ചുള്ള അന്വേഷണം ദാവൂദ് ബന്ധത്തിന്റെ സൂചനയിലാണ് എത്തിച്ചേര്‍ന്നത്. മുംബൈ-ഗോവ ഹൈവേയില്‍ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവന്‍ ദനീഷ് പാര്‍ക്കര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേയക്ക് നീണ്ടിരുന്നു. ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാര്‍ക്കറുടെ മകനാണ് ദനീഷ് പാര്‍ക്കര്‍. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ 2006ല്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ദനീഷും ഡ്രൈവറും സംഭവസ്ഥലത്തു മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് തിരുവനന്തപുരം ബന്ധം ഉള്ളതായി സ്ഥിരീകരിച്ചിരുന്നു.

മുംബൈ കേന്ദ്രീകരിച്ച് 1991ല്‍ ബിസിനസ് നടത്തിയിരുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശിയായിരുന്ന തഖിയുദ്ധീന്‍ വാഹിദ് എന്ന മലയാളിക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധം ഉണ്ടായിരുന്നു. ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍ ഉടമയായിരുന്ന ഇയാളെ 1995 നവംബര്‍ 13ന് ദാവൂദിന്റെ ശത്രുവായിരുന്ന ഛോട്ടാ രാജന്റെ ആളുകള്‍ വെടിവച്ചുകൊല്ലുകയായിരുന്നു. ദാവൂദിന് വേണ്ടി കേരളത്തില്‍ അന്ന് ഹവാല ഇടപാട് നടത്തിയിരുന്നത് വാഹീദായിരുന്നു. പിന്നീട് ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത അനുയായിയായ മുഹമ്മദ് അല്‍താഫ് സയീദിനെ 2019 ഓഗസ്റ്റ് 14ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

അതിനിടെയാണ് നടി ലീന മരിയ പോളിന്റെ കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ മുഖ്യ പ്രതി ഡോ. അജാസിനെ ദുബായില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദ് എന്ന് അന്വേഷണസംഘം കണ്ടെത്തുന്നത്. സിനിമാനിര്‍മ്മാതാവു കൂടിയായ അജാസും ഫൈസലും ഒരുമിച്ചുള്ള ഫോട്ടോ കേരള പൊലീസിന്റെ കൈവശമുണ്ടെന്നാണു വിവരം. പൊലീസാണു ചിത്രം കസ്റ്റംസിനു കൈമാറിയത്. വിദേശത്തുള്ള അജാസിനെ പിടികൂടാന്‍ ക്രൈം ബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. അധോലക കുറ്റവാളി രവി പൂജാരിക്കു വേണ്ടിയായിരുന്നു അജാസ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നാണു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

ഇതിനൊപ്പമാണ് സ്വര്‍ണ്ണ കടത്തില്‍ ഡി കമ്പനിയും ചര്‍ച്ചയില്‍ നിറയുന്നത്. ഒരു ബില്‍ഡര്‍ ഉള്‍പ്പെടെ ചിലര്‍ക്ക് ദാവൂദ് സംഘവുമായി ബന്ധമുള്ളതിന് തെളിവും ലഭിച്ചിരുന്നു. പൂനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ സന്ദീപ് ഉപയോഗിച്ചതും ഈ മാഫിയിയയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോണ്‍സുലേറ്റിന്റെ മറവില്‍ ദുബായില്‍ കച്ചവടം നിയന്ത്രിച്ചത് വമ്പന്‍ തോക്കാണെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനിടെയാണ് ദാവൂദ് ലിങ്കില്‍ സംശയം എത്തുന്നത്. ഇതോടെ ദേശീയ അന്വേഷണ ഏജന്‍സി കരുതലോടെ മുമ്പോട്ട് പോകും. മലബാറില്‍ നിന്ന് അന്വേഷണം തിരുവനന്തപുരത്തേക്ക് കൊണ്ടു വരികയും ചെയ്യും.

കള്ളക്കടത്ത്കാര്‍ക്ക് സഹായം നല്‍കാന്‍ തിരുവനന്തപുരത്ത് വിമാനത്താവള ജീവനക്കാരും പൊലീസും അഭിഭാഷകരും ഉള്‍പ്പെടുന്ന വലിയ സംഘം തന്നെയുണ്ട്. കള്ളക്കടത്തുമായി പിടിക്കപ്പെടുന്നവര്‍ വെറും കാരിയേഴസ് മാത്രമാണ്. അവര്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ കൈപ്പറ്റുന്നവരിലേയക്ക് അന്വേഷണം പോകാറില്ല. വിമാനത്താവളത്തില്‍ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ പിഴയടയക്കാനും ജാമ്യത്തിലിറക്കാനും ഉടന്‍ ആളെത്തും. ഏതാനും വര്‍ഷമായി പിടിക്കപ്പെട്ടവര്‍ക്ക് ജാമ്യം നിന്നവര്‍ കേസ് നടത്തിയവര്‍ എന്നിവരുടെ ബന്ധങ്ങള്‍ അന്വേഷിക്കുണ്ട്. ഇതിനെല്ലാം പണമിറക്കുന്നത് ഡി കമ്പനിയാണെന്നാണ് ഉയരുന്ന സംശയം.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് പിടികൂടിയ സ്വര്‍ണ്ണക്കടത്തു കേസുകളുടെ പൂര്‍ണ്ണ വിവരം എന്‍ ഐ എ ആവശ്യപ്പെടുകയും പൊലീസും എക്സൈസും കൈമാറുകയും ചെയ്തു.49 കേസുകളിലായി 178 കിലോ സ്വര്‍ണം പിടിച്ചതിന്റെ പട്ടികയാണ് നല്‍കിയത്. 69 പേരാണ് പ്രതികള്‍. കള്ളകടത്ത് കേസ് സജീവമായി നില്‍ക്കുന്ന സമയത്തും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണവുമായി നാലു സ്ത്രീകളടക്കം ആറുപേരെ എയര്‍ കസ്റ്റംസ് പിടികൂടിയിരുന്നു. ഇത് അന്വേഷണ ഏജന്‍സികളെ വെട്ടിലാക്കാനാണ്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ കാര്‍ഗോ സംവിധാനങ്ങള്‍ ഇല്ലെന്നതും ഇവര്‍ പഴുതാക്കി എടുക്കുന്നു.

കുഴമ്പുരൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിലും നാപ്കിനിലുമായി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചവരേയും രക്ഷപെടുത്താന്‍ ഉടന്‍ ആള്‍ എത്തി. റാസല്‍ഖൈമയില്‍നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണ് പിടിക്കപ്പെട്ടത്. നാഗപട്ടണം സ്വദേശി മുഹമ്മദ് മാര്‍വാന്‍, ചെന്നൈ ടി.നഗര്‍ സ്വദേശി ആന്റണി സത്യരാജ്, ചെന്നൈ സ്വദേശിനി സ്വപ്ന ബെനമായ, ഈറോഡ് സ്വദേശിനി പ്രിയാകുമാര്‍, തിരുവള്ളൂര്‍ സ്വദേശിനി അകല്യ അന്‍പകലകം, വിശാഖപട്ടണം സ്വദേശിനി വിജയലക്ഷ്മി ദാര്‍ള എന്നിവരാണ് പിടിയിലായത്. ഡാന്‍സ് ബാര്‍ ജീവനക്കാരാണ് എല്ലാവരും.

കൊറോണയെ തുടര്‍ന്ന് ഗള്‍ഫിലെ ഡാന്‍സ് ബാറുകള്‍ തുറക്കുന്നില്ല. ജീവനക്കാര കാരിയര്‍മാരായി ഉപയോഗിച്ചതാണെന്ന് വ്യക്തമായിരുന്നു. ദുബായിലെ ഡാന്‍സ് ബാറുകളില്‍ പലതും നടത്തുന്നത് ഡി കമ്പനിയാണ്. ഈ സാഹചര്യത്തില്‍ സംശയം കൂടുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category