
അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണു പൊരുളിലും സ്പുരണമായി മിന്നും
പരമ പ്രകാശമേ ശരണം നീ നിത്യം
പന്തളം കെപിയുടെ ഈ വരികള്‍ പലരും കേട്ടിട്ടും പഠിച്ചിട്ടുമുള്ള ഒരു കവിതയാണ്. ഇവിടെ ചേര്‍ത്തിട്ടുള്ളത്. എന്താണ് ഇതിന്റെ അര്‍ത്ഥം. മിക്കവാറും എല്ലാവരും അതും പഠിച്ചിട്ടുണ്ടാകും. സ്കൂളുകളില്‍ പഠിക്കുകയും പ്രാര്‍ത്ഥനാ ഗാനമായി ഉപയോഗിക്കുകയും ചെയ്തിട്ടുമുണ്ട്.
പലരും കാണുന്ന അര്‍ത്ഥമല്ലാ ഒരു പക്ഷെ സ്കൂളില്‍ പഠിപ്പിക്കുക. മതവിശ്വാസത്തില്‍ അതിഷ്ടമായി പറഞ്ഞാല്‍ പ്രപഞ്ച സൃഷ്ടാവായ ഈശ്വരന് (ദൈവം) മാണ് അഖിലാണ്ഡ മണ്ഡലത്തെ അണിയിച്ചൊരുക്കിയതും അതിനുള്ളില്‍ ദീപം കൊളുത്തിയതും ഓരോ അണുവിലും സ്ഫുരണമായി മിന്നുന്നതും.
എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ സൂര്യനാണ് അഖിലാണ്ഡ മണ്ഡലത്തെ അണിയിച്ചൊരുക്കി ദീപം കൊളുത്തി വച്ചിരിക്കുന്നത്. ഓരോ പരമാണുവിലും സ്പുരണമായി മിന്നുന്ന പ്രകാശമായി മാറുന്നതം അതിനാല്‍ ആ പ്രകാശത്തെ നാം ശരണം പ്രാപിക്കുന്ന സൂര്യനല്ലെങ്കില് ഭൂമിയില്ല, ഭൂമിയിലെ ജീവജാലങ്ങള്‍ ഒന്നും ഉണ്ടാവില്ല.
ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ ആരും അനുഭവിച്ചിട്ടില്ലാത്ത അസാധാരണമായ ഒരു അനുഭവത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.
മുഖമില്ലാത്ത മനുഷ്യരുടെ ലോകം മാസ്ക് ധരിച്ചു കഴിഞ്ഞാല്‍ എന്താണ് മുഖത്ത് ബാക്കി കാണാന്‍ കഴിയുക.
മാസ്ക് ധരിക്കുന്നതുകൊണ്ട് പല നേട്ടങ്ങലും ഉണ്ട്. ആദ്യത്തേത് ഇപ്പോള്‍ നടമാടിക്കൊണ്ടിരിക്കുന്ന കൊറോണ ബാധയില്‍ നിന്നും കുറെയൊക്കെ രക്ഷനേടാം. ആര്‍ക്കെങ്കില്‍ ഉണ്ടെങ്കില്‍ അതുമറ്റുള്ളവര്ക്ക് കൊടുക്കാതെയുമിരിക്കാം.
ഇനിയുള്ളത് സൗന്ദര്യക്കുറവുള്ളവരെന്നു ധരിച്ചിരിക്കുന്നവരുടെ നേട്ടമാണ് നമ്മുടെ മുഖം മറയ്ക്കുന്നതുകൊണ്ട് മറ്റുള്ളവരുടെ കാഴ്ചപ്പാട് മറയ്ക്കുന്നു. ഇനിയുമൊന്നു പല്ലുപൊങ്ങിയവരെയും മുന്‍ വശത്ത് പല്ലുപോയവര്ക്കും ഈ വക കാര്യങ്ങളെല്ലാം മറയ്ക്കാം എന്നതാണ്.
ഇങ്ങനെ എന്തെല്ലാം നേട്ടങ്ങള്‍ തമാശയെങ്കിലും ചിലരെങ്കിലും ഇത് ഒരു നേട്ടമായി കരുതുന്നവരും ഉണ്ടാകും.
സൗന്ദര്യം കൂട്ടാന്‍ നാസികാഭരണം ധരിച്ചിരുന്നവര്‍ മുക്കുത്തി പണ്ടേ ഊരി മാറ്റിക്കാണും. മുഖാവരണം (മാസ്ക്) ധരിച്ചാല്‍ മുഖമെവിടെ പിന്നെയെന്തിനു മുക്കുത്തി ധരിക്കണം.
ഏവരും ആകാക്ഷയോടെ കാത്തിരിക്കുന്ന ഒരു കാര്യം കൊറോണയെ തളയ്ക്കാന്‍ മരുന്നുമായി ആരുവേഗം മുമ്പോട്ട് വരുമെന്നുള്ളതല്ലേ. അതെ വരും വരാതിരിക്കില്ല. അധികം താമസിക്കാതെ തന്നെ.
നാം ഒരു പഴഞ്ചൊല്ലിനെ ഓര്‍മിച്ചാല്‍ മതി.
ആലോചിച്ചാല്‍ ഒരു അന്തോമില്ല. ആലോചിച്ചില്ലേല്‍ ഒരു കുന്തോമില്ല
അതെവരുന്നേടത്ത് വച്ച് കാണാം എന്ന് ചിന്തിച്ചാല്‍ മതി മാനുഷിക ചിന്തകള്‍ അതീതമായി പ്രകൃതി ഒരുക്കിയ വികൃതിയോ അതോ നാം മനുഷ്യര്‍ തന്നെ ഒരുക്കിയതോ ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നു അവശേഷിക്കുന്ന വിചിത്ര സംഭവമായി കൊറോണയെ കാണേണ്ടിയിരിക്കുന്നു. ആരും ഇനി ചിന്തിച്ചു കാട് കയറേണ്ട എല്ലാം നല്ലതിനെന്നു ധരിച്ചു ആത്മവിശ്വാസത്തോടെ മുന്നേറുക. മനുഷ്യര്‍ക്കായി നന്മയുടെ വാതിലുകള്‍ തുറന്നിട്ടു പ്രകൃതി കാത്തിരിക്കുന്നുണ്ടാകും.
പ്രകൃതിയേപ്പറ്റി പറഞ്ഞാല്‍ പണ്ടൊരു കവി എഴുതിയ കവിതയിലൂടെ സഞ്ചരിച്ചാല്‍ മതി. കവിതയുടെ അര്‍ത്ഥം ഇതാണ് ഭൂമിയിലെ വായു ഒരു നിമിഷം നിന്നു പോയാല്‍ എന്തു സംഭവിക്കും.
മരത്തിലിരിക്കുന്നവരന് രണ്ട് കയ്യും വിട്ട് താഴേയ്ക്ക് വീഴാതെ അവിടെ തന്നെയിരിക്കുന്നു. ചാടുന്നവന് തന്നെ അന്തരീക്ഷത്തില്‍ താഴേക്ക് പതിക്കാതെ ആ രൂപത്തില്‍ നില്ക്കുന്നു. ഓടുന്നവന് ഓട്ടരുപത്തില് അങ്ങനെ തന്നെ നില്ക്കുന്നു. ഇങ്ങനെ ഏത് പ്രവര്‍ത്തി ചെയ്യുന്നുവോ അവര്‍ അങ്ങനെതന്നെ അനങ്ങാതെ നില്ക്കുന്നു. വായുവാണ് നമ്മെ ചലിപ്പിക്കുന്നതും പ്രവര്‍ത്തികള്‍ ചെയ്യാന്‍ സഹായിക്കുന്നതും. ഒരു പക്ഷെ ഈ പറഞ്ഞതുപോലെ ഈ വര്‍ഷവും കുറെ കാലത്തേക്കെങ്കിലും പലതും നിന്നു പോയിട്ടില്ലേ.
വിമാനങ്ങള്‍ ആകാശത്ത് പറക്കാതെ വാഹനങ്ങള്‍ നിരത്തില്‍ ഓടാതെ കടകള്‍ തുറക്കാതെ മനുഷ്യന് വീടിന് പുറത്തിറങ്ങാതെ അനങ്ങാന്‍ സാധിക്കാതെ പ്രകൃതി എന്തിനോ വേണ്ടി നമ്മെ ഒരുക്കുന്നു. എന്തിന് വേണ്ടി?
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam