ഏതാണ്ട് ആറ് മാസമായി ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ എന്ന കോവിഡ് 19. എന്നാല്‍ മനുഷ്യചരിത്രത്തില്‍ ആദ്യമായി ഒരാള്‍ കോവിഡ് ചോദിച്ച് വാങ്ങുന്നത് ഇന്നായിരിക്കും. അതും നമ്മുടെ സ്വന്തം ഇന്ത്യയില്‍. ഫ്രാങ്കോ മുളയ്ക്കന് എന്ന ജലന്തര്‍ മെത്രാന് കോവിഡ് ആണ് എന്ന വാര്‍ത്ത സംശയമില്ലാതെ തെളിയിക്കുന്നത് അത് ചോദിച്ച് വാങ്ങിയതാണ് എന്നതു തന്നെയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി നമ്മുടെ രാജ്യത്തെ നിയമങ്ങളെ മുഴുവന്‍ വെല്ലുവിളിക്കാന്‍ കോടതിയില്‍ ഹാജരാവാതിക്കാന് പച്ചക്കള്ളങ്ങളെ വിളമ്പുന്ന ഫ്രാങ്കോ മുളക്കന്‍ ഒടുവില്‍ ഇനി വന്നില്ലെങ്കില്‍ ജാമ്യം റദ്ദാക്കി, അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് പറഞ്ഞപ്പോള്‍ ഒഴിവാക്കാന്‍ വേണ്ടി ബോധപൂര്‍വം കോവിഡ് രോഗിയോട് സമ്പര്‍ക്കം പുലര്‍ത്തി ആ രോഗം ചോദിച്ചു വാങ്ങിയെന്ന് വേണം വിശ്വസിക്കാന്‍.
ഇന്നലെ കോടതിയില്‍ ഹാജരാവാതിരുന്ന ഫ്രാങ്കോ മുളക്കന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോള്‍ കോവിഡ് സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടെന്ന വാദമായിരുന്നു ഉന്നയിച്ചത്. ഇന്ന് വെളിയില്‍ വരുന്ന വാര്‍ത്ത ഫ്രാങ്കോ കോവിഡ് രോഗിയായിരിക്കുന്നു എന്നാണ്. ഒന്നുകില്‍ ഫ്രാങ്കോയെ എക്കാലത്തും ചുറ്റിനിന്ന് രക്ഷിച്ചുകൊണ്ടിരുന്ന ജലന്തറിലെ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും ഇക്കുറിയും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി സഹായിച്ചു എന്നതാണ്. അല്ലെങ്കില്‍ ജയില്‍ കിടക്കുന്നതിലും നല്ലത് കോവിഡ് ബാധിക്കുന്നതാണ് എന്ന് കരുതി ഏതോ ഒരു കോവിഡ് രോഗിയെ കൊണ്ടുവന്ന് രോഗം ചോദിച്ച് വാങ്ങി എന്നായിരിക്കും.
പൂര്‍ണ ആരോഗ്യവാനായ ഒരു വ്യക്തിക്ക് കോവിഡ് ബാധിച്ചാല്‍ അത് മരണകാരണമാവില്ല എന്നുറപ്പായിരിക്കവെ ജയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഫ്രാങ്കോ മുളക്കന്‍ കോവിഡ് ചോദിച്ച് വാങ്ങി എന്ന് വിശ്വസിക്കുന്ന സാഹചര്യമാണുള്ളത്. ഒരു മെത്രാനായിരിക്കവെ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന പരാതി ഉയരുമ്പോള്‍ തന്നെ അന്വേഷണത്തിന് മാറി നില്‍ക്കേണ്ട ഫ്രാങ്കോ മുളയ്ക്കന് ജയിലില്‍ കിടക്കുകയും കുറ്റക്കാരനാവുകയും ചെയ്തിട്ടും ആ പദവി ഉപേക്ഷിക്കാതെ ഈ ലോകത്തുള്ള സകല കത്തോലിക്കാ വിശ്വാസികളെയും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ്.
നിരപരാധി എന്ന് സ്വയം വിളിച്ച് കൂവുന്ന ഫ്രാങ്കോ മുളക്കനും അദ്ദേഹത്തിന്റെ അനുചരവൃന്തങ്ങളും ഉത്തരം പറയാത്തത് നിരപരാധി എങ്കില്‍ എന്തുകൊണ്ട് വിചാരണക്ക് ഹാജരാകുന്നില്ല എന്നതാണ്. അതിന് വേണ്ടി നിയമിതമായ കോടതിയില്‍ അഞ്ചോ ആറോ തവണ വിചാരണക്ക് വിളിച്ചിട്ടും പ്രതിയായ ഫ്രാങ്കോ മുളക്കന്‍ എത്തിയില്ല.
ഓരോ തവണയും ഓരോ ന്യായങ്ങളാണ് പറഞ്ഞത്. ആ ന്യായങ്ങളെല്ലാം അന്വേഷണത്തില്‍ വ്യാജമാണ് എന്ന് തെളിഞ്ഞു. ഒടുവില്‍ ഒരു നിവര്‍ത്തിയുമില്ലാതെ ജയിലില്‍ പോവുന്നത് ഒഴിവാക്കാന്‍ കോവിഡ് രോഗം ചോദിച്ച് വാങ്ങിയിരിക്കുകയാണ്. മനുഷ്യന് എന്ന് പോലും വിളിക്കാന്‍ യോഗ്യതയില്ലാത്ത മെത്രാന് വേഷം കെട്ടിയ ഈ അധമന്.