1 GBP = 94.30 INR                       

BREAKING NEWS

സ്വപ്ന അടുത്ത സുഹൃത്ത്; ഔദ്യോഗിക പരിചയമാണ് സൗഹൃദത്തിലേക്ക് മാറിയത്; സ്വപ്നയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്; ഇവയെല്ലാം സൗഹൃദ കൂടിക്കാഴ്ച്ചകളായിരുന്നു; സ്വപ്നയാണ് സരിത്തിനെയും സന്ദീപിനെയും പരിചയപ്പെടുത്തിയത്; കള്ളക്കടത്തില്‍ തനിക്ക് യാതൊരു പങ്കാളിത്തവും ഇല്ല; കസ്റ്റംസ് മുമ്പാകെ ശിവശങ്കരന്റെ മൊഴി ഇങ്ങനെ; കള്ളക്കടത്ത് സംഘത്തിന്റെ ചര്‍ച്ചകളില്‍ സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറും പങ്കാളി; ഹെദര്‍ ഹൈറ്റ്‌സ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഇവര്‍ക്കായി ഫ്ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്നയുമായി അടുത്തബന്ധമുണ്ടെന്ന് തുറന്നു സമ്മതിച്ചു മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കരന്‍. കസ്റ്റംസിന്റെ ചോദ്യംചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വപ്ന അടുത്ത സുഹൃത്താണ്. ഔദ്യോഗിക പരിചയമാണ് സൗഹൃദത്തിലേക്ക് മാറിയതെന്നും ശിവശങ്കര്‍ മൊഴി നല്‍കി.

സ്വപ്നയാണ് സരിത്തിനെയും സന്ദീപിനെയും പരിചയപ്പെടുത്തിയത്. സ്വപ്നയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇവയെല്ലാം സൗഹൃദ കൂടിക്കാഴ്ചയായിരുന്നു എന്ന് ശിവശങ്കര്‍ പറഞ്ഞു. കൂടിക്കാഴ്ചയിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കസ്റ്റംസ് ചോദ്യം ചെയ്യലില്‍ ഉന്നയിച്ചു. അവര്‍ വഴിവിട്ടനീക്കങ്ങള്‍ നടത്തുന്നവരായിരുന്നുവെന്ന് അറിവില്ലായിരുന്നുവെന്നാണ് ശിവശങ്കറിന്റെ വാദം.

എന്നാല്‍ ഇവരുമായുള്ള കൂടിക്കാഴ്ചകള്‍ സംബന്ധിച്ചുള്ള ചില ചോദ്യങ്ങള്‍ ശിവശങ്കര്‍ അംഗീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ലെന്നും മൗനം പാലിക്കുകയായിരുന്നുവെന്നുമാണ് വിവരം. ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ പൂര്‍ണമായും സഹകരിച്ചുവെന്ന വിലയിരുത്തലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക്. കേസില്‍ പ്രാഥമിക ചോദ്യം ചെയ്യലാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആഴത്തിലുള്ള വിവരങ്ങളിലേക്ക് ചോദ്യം ചെയ്യല്‍ പോയില്ല. പ്രതികളുമായുള്ള സൗഹൃദം സംബന്ധിച്ച കാര്യങ്ങളാണ് കസ്റ്റംസ് കൂടുതലായി ചോദിച്ചത്. ഈ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ ശിവശങ്കറിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തത്.

പ്രതികളുമായിട്ടുള്ളത് സൗഹൃദം മാത്രമാണെന്നും, കള്ളക്കടത്തില്‍ തനിക്ക് ഒരു പങ്കാളിത്തവും ഇല്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി.യിരിക്കുന്നത്. എന്നാല്‍ ശിവശങ്കറിന്റെ മൊഴി പൂര്‍ണമായും കസ്റ്റംസ് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് സൂചന. അതിനിടെ ഹെദര്‍ ഹൈറ്റ്‌സ് ഫ്‌ലാറ്റില്‍ കള്ളക്കടത്തുമാഫിയയ്ക്ക് മുറി ബുക്ക് ചെയ്തത് സെക്രട്ടേറിയെറ്റ് ജീവനക്കാരനായ അരുണ്‍ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഐടി വകുപ്പില്‍ ശിവശങ്കറിന് കീഴിലുള്ള ഉദ്യോഗസ്ഥന്‍ എന്നുപറഞ്ഞാണ് അരുണ്‍ മുറി ബുക്ക് ചെയ്തത്. കള്ളക്കടത്തുസംഘത്തിന്റെ ചര്‍ച്ചകളില്‍ സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറും പങ്കാളിയായിരുന്നുവെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

ബുക്ക് ചെയ്ത മുറിയിലേക്ക് ആദ്യം എത്തിയത് ജയശങ്കറാണ്. ഇതിന് പിന്നാലെയാണ് സ്വപ്നയും സരിത്തും സന്ദീപും റമീസും ഇവിടേക്ക് എത്തുന്നത്. മെയ് മാസത്തിന് ശേഷം നിരവധി തവണ കള്ളക്കടത്തുസംഘം മുറി ബുക്ക് ചെയ്തിരുന്നതായി കണ്ടെത്തി. രാത്രി വൈകുവോളം ചര്‍ച്ച നടന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കറിന് ഫ്‌ളാറ്റ് ഉണ്ടെന്ന് പറയുന്ന ഹെദര്‍ ഹൈറ്റ്‌സില്‍ തന്നെയാണ് കള്ളക്കടത്ത് സംഘവും താമസിച്ചിരുന്നത്.

കള്ളക്കടത്ത് സംഘങ്ങള്‍ക്ക് താമസിക്കാന്‍ ഇവിടെ ആദ്യം ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ഏഴാം നിലയിലാണ്. ഇവിടെ ഫ്‌ളാറ്റ് ബുക്ക് ചെയ്യുന്നതിന് ഇങ്ങോട്ടേക്ക് ആദ്യമായി ഫോണ്‍ വിളിച്ചത് അരുണ്‍ എന്നയാള്‍ ആണ്. ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത് ഐ.ടി. വകുപ്പില്‍ എം. ശിവശങ്കറിന്റെ അസോസിയേറ്റായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ആണെന്നാണ്. പല തവണ അരുണ്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തുവെന്നാണ് കസ്റ്റംസിന് ലഭിക്കുന്ന വിവരം.

അരുണ്‍ ബുക്ക് ചെയ്ത ഫ്‌ളാറ്റിലേക്ക് ആദ്യം വരുന്നത് സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കര്‍ ആണ്. മെയ് ആദ്യവാരത്തിനു ശേഷം നിരവധി തവണ ജയശങ്കര്‍ ഇവിടെ താമസിച്ചിട്ടുണ്ട്. ഹെദര്‍ ഹൈറ്റ്‌സില്‍ പല മുറികളില്‍ പ്രതിദിന വാടകയ്ക്ക് ജയശങ്കര്‍ പലപ്പോഴായി താമസിച്ചു. ജയശങ്കര്‍ ഇവിടെ നല്‍കിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ജയശങ്കറും കള്ളക്കടത്ത് സംഘങ്ങളുടെ ചര്‍ച്ചയില്‍ പങ്കാളിയായിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഒമ്പതു മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തുവെങ്കിലും കസ്റ്റംസ് തൃപ്തരല്ലെന്നാണ് സൂചന. ഇദ്ദേഹത്തെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ വിളിച്ച അരുണിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇങ്ങനെ ഒരാള്‍ ശിവശങ്കറിനു കീഴില്‍ ജോലി ചെയ്യുന്നുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. അരുണാണ് കള്ളക്കടത്ത് പ്രതികള്‍ക്കു വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്ന് ശിവശങ്കറും ഇന്നലെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ജയശങ്കറെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കള്ളക്കടത്ത് സംഘത്തെ കുറിച്ച് സുവ്യക്തമായ വിവരങ്ങള്‍ ശിവശങ്കറില്‍നിന്ന് കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ ബുക്ക് ചെയ്തത് താന്‍ പറഞ്ഞിട്ടാണെന്നാണ് ശിവശങ്കര്‍ പറഞ്ഞിട്ടുള്ളത്. ഈ ഫ്‌ളാറ്റില്‍ നടന്ന പത്തോളം ചര്‍ച്ചകളില്‍ ജയശങ്കറും പങ്കാളിയായിരുന്നു എന്നതാണ് മറ്റൊരു വിവരം. രാത്രികാലങ്ങളില്‍ വരികയും പിറ്റേന്ന് ഉച്ചയ്ക്ക് മുന്‍പ് പോവുകയുമായിരുന്നു രീതി. ഈ സമയത്ത് റമീസ്, സരിത്ത്, സന്ദീപ്, സ്വപ്ന എന്നിവരൊക്കെ തന്നെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കാളിയായെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category