പ്രത്യേക ലേഖകന്‍
കവന്‍ട്രി: തുടര്‍ച്ചയായ രണ്ടാം ദിവസവും യുകെ മലയാളികളെ തേടി മരണമെത്തി. ബോള്‍ട്ടണിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആകസ്മിക മരണം സൃഷ്ടിച്ച ഞെട്ടല്‍ മാറും മുന്നെയാണ് കേംബ്രിഡ്ജിന് അടുത്ത് ഹണ്ടിംങ്ങ്ടണില് ഏവര്‍ക്കും പ്രിയപ്പെട്ട ഡോക്ടര്‍ ദമ്പതികളിലെ ഡോക്ടര്‍ അനിത മാത്യുസ് (59) വിടവാങ്ങിയത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് മരണം സ്ഥിരീകരിക്കപ്പെട്ടത്. കഴിഞ്ഞ ആറുമാസത്തിലധികം കാന്‍സറിനോടുള്ള പോരാട്ടമായിരുന്നു ഡോക്ടര്‍ അനിത നടത്തികൊണ്ടിരുന്നത്.
സദാ ഒന്നിച്ചു മാത്രം കണ്ടിട്ടുള്ള ഡോക്ടര്‍ അനിതയെയും ഡോക്ടര്‍ ജോണ്‍ മാത്യുസിനെയും കളിയായും കാര്യമായും മലയാളി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒക്കെ ഇണക്കുരുവികള്‍ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ തന്റെ ഇണയെ തനിച്ചാക്കി ഡോക്ടര്‍ അനിത പറന്നകന്നതോടെ ഡോക്ടര്‍ ജോണ്‍ മാത്യുസിനെ വിളിച്ച് ആശ്വസിപ്പിക്കാന്‍ പോലും പ്രയാസപ്പെടുകയാണ് അയല്‍വാസികളായ മലയാളികള്‍. കാരണം ഈ മരണം അത്രയധികം ഡോക്ടര്‍ ജോണ്‍ മാത്യുസിനെ തളര്‍ത്തിയിരിക്കുന്നുവെന്ന് അവര്‍ക്കറിയാം.
ആറുമാസം മുന്‍പ് രോഗം സ്ഥിരീകരിക്കും വരെ കേംബ്രിഡ്ജ്ഷെയറിലുള്ള ഹിന്ജിംഗ്ബ്രൂക്സ് ഹോസ്പിറ്റലില്‍ ഏവര്‍ക്കും പരിചിതയായ ഡോക്ടര്‍ കൂടിയായിരുന്നു അനിത. അസുഖം കലശലായതോടെ ജൂണ്‍ മാസത്തില്‍ ഏതാനും ആഴ്ചകള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന അനിതയെ പിന്നീട് സാന്ത്വന പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നുമാണ് കഴിഞ്ഞ ആഴ്ച വീട്ടില്‍ എത്തിച്ചത്. ഏതാനും ദിവസം വീട്ടില്‍ കഴിയണമെന്ന ആഗ്രഹം നിറവേറ്റിയാണ് അനിത യാത്രയായിരിക്കുന്നത്.
പത്തനംതിട്ട കുമ്പഴ വടക്കുംപുറത്തു കുടുംബാംഗമാണ് ഡോക്ടര്‍ ജോണ്‍ മാത്യുസ്. സുഹൃത്തുക്കള്‍ക്കിടയില്‍ ഇദ്ദേഹം ഡോക്ടര്‍ ബോസ് എന്നാണ് അറിയപ്പെട്ടിരുന്നതും. ഫ്യൂണറല്‍ ഡിറക്ടര്‍സ് തീരുമാനം അറിയിക്കുന്ന സംസ്ക്കാര തിയതി സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതായിരിക്കും.
കാല് നൂറ്റാണ്ടായി യുകെ മലയാളികളയി ജീവിക്കുന്ന ഈ ഡോക്ടര്‍ ദമ്പതികള്‍ കഴിഞ്ഞ 16 വര്‍ഷമായി ഹണ്ടിംങ്ങ്ടന് മലയാളി സമൂഹത്തിന്റെ സ്നേഹസാന്നിധ്യം കൂടിയാണ്. ഹായ് ഹണ്ടിംങ്ങ്ടണ്‍ എന്ന മലയാളി സംഘടനാ നടത്തുന്ന പരിപാടികളിലും ഇവര്‍ സജീവ സാന്നിധ്യം ആയിരുന്നെന്നു പ്രദേശത്തെ മലയാളി സമൂഹം ഓര്‍മ്മിക്കുന്നു.
ഡോക്ടര്‍ അനിതയുടെയും ഡോക്ടര്‍ ജോണിന്റെയും രണ്ടു മക്കളായ ജോണും എബിയും ഡോക്ടര്‍മാര്‍ തന്നെയാണ്. മൂത്തമകന് വിവാഹിതനും. സംസ്കാരം യുകെയില്‍ തന്നെ പിന്നീട് നടത്തുമെന്നാണ് ലഭ്യമായ വിവരം. ഡോക്ടര്‍ അനിതയുടെ രണ്ടു സഹോദരിമാരും യുകെ മലയാളികള്‍ തന്നെയാണ്. ഈ കുടുംബത്തിന്റെ വേദനയില്‍ ബ്രിട്ടീഷ് മലയാളിയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam