1 GBP = 101.90 INR                       

BREAKING NEWS

അധോലോകത്തെ സ്വപ്ന റാണിമാര്‍: ലേഖനം

Britishmalayali
പോള്‍ മണ്ഡലം

ഗ്രൂപ്പുകളിയും തൊഴുത്തില്‍ കുത്തും, കുതികാല്‍ വെട്ടും, പാരവയ്പ്പും കാലുവാരലുമായി  കാലം പോക്കിയ പ്രതിപക്ഷത്തിന്റെ കണ്ണുതുറന്ന രംഗമാണിപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്. പ്രതിപക്ഷനേതാവിന്റെ പ്രകടനം കാണുമ്പോള്‍ തെല്ലൊരത്ഭുതം തോന്നുന്നു. ഈ ഗവണ്മെന്റ് അധികാരത്തിലെത്തിയശേഷം എത്രയെത്ര തട്ടിപ്പുകളും വെട്ടിപ്പുകളും അരങ്ങേറി. ഏതാണ്ട് ഇരുപത്തഞ്ചോളം ക്രൂരവും പൈശാചികവുമായ കൊലപാതക പരമ്പരകള്‍ താണ്ഡവമാടി. അപ്പോഴൊക്കെ യാതൊരു പ്രതികരണവുമില്ലാതെ മലയോടു മല്ലടിക്കുന്ന മൂഷികനെപ്പോലെ ഇവിടിരുന്ന് മോദിയെ കുറ്റം പറയുന്ന പ്രതിപക്ഷനേതാവിനെ ആയിരുന്നു കേരളം കണ്ടത്. എന്നാല്‍ ഇപ്പോള്‍ കുറച്ചൊക്കെ ശബ്ദിച്ചു തുടങ്ങി. സരിത എന്നു കേട്ടാല്‍ പേടിച്ച് മുണ്ടില്‍ മൂത്രമൊഴിച്ചുപോകുന്ന കോണ്‍ഗ്രസ് നേതാക്കളെ ആയിരുന്നു ഇത്രയുംനാള്‍  കണ്ടത്. എന്നാല്‍ ഇപ്പോള്‍ സരിതപ്പേടി കുറച്ചൊക്കെ കെട്ടടങ്ങിയെന്നു തോന്നുന്നു.

സാധാരണമായി ഇലക്ഷന്‍ പ്രഖ്യാപിക്കുമ്പോഴാണ് സി.പി.എം കാര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നത് കാരണം ഈ സമയം യു.ഡി.എഫ് കാര്‍ കടിപിടി കൂട്ടും കൂട്ടത്തല്ലും നടത്തുന്ന സമയമാണ്. അവര്‍ക്ക് മറ്റൊന്നിലും ജനങ്ങളുടെ പ്രശ്‌നങ്ങളിലും ശ്രദ്ധിക്കുവാന്‍ സമയമില്ല. ഇതു ബുദ്ധിമാന്മാരായ സി.പി.എം കാര്‍ക്ക് അറിയാം.

എന്നാല്‍ ഇപ്രാവശ്യം അവരുടെ കണക്കുകൂട്ടല്‍ പിഴച്ചു. കൊറോണയുടെ മറവില്‍ എന്തഴിമതിയും നടത്താമെന്നവര്‍ കരുതി. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടിപിടികൂട്ടുവാനുള്ള എല്ലിന്‍ കഷണം ഇല്ലാതെ പോയി. അതാണിവിടെ സി.പി.എംന് സംഭവിച്ച പാകപ്പിഴ.

കൊറോണയുടെ മറവില്‍ സ്പ്രിങ്‌ളര്‍ തൊട്ട് എത്രയെത്ര അഴിമതികള്‍ക്ക് കളമൊരുങ്ങി. പക്ഷേ അതൊക്കെ പ്രതിപക്ഷം തകര്‍ത്തു. നല്ലകാര്യം. ഈ പ്രതിപക്ഷത്തേക്കൊണ്ട് ഇത്രയും സാധിച്ചല്ലോ എന്നോര്‍ത്താ ജനങ്ങള്‍ അതിശയിക്കുന്നത്.

ഇതുതാന്‍ കമ്മ്യൂണിസം
ഒന്നു പറയുക നേര്‍വിപരീതം പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ എന്തുചെയ്യുവാനുദ്ദേശിക്കുന്നുവോ അതിനു നേര്‍വിപരീതം പറയുക. ഇതു താന്‍ കമ്മ്യൂണിസം. എന്നാല്‍ ഇതു കമ്മ്യൂണിസം എന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രം.  സെക്രട്ടരിയേറ്റിന്റെ ഇടനാഴികളില്‍ പ്രത്യക്ഷപ്പെടുന്ന അവതാരങ്ങളെ തൂത്തെറിയുമെന്നു പറഞ്ഞ മുഖ്യന്‍ അതിലും കടുത്ത മറുതാകളെ കുടിയിരുത്തി ആരോപണവിധേയനും അഴിമതിക്കാരനുമായ ശിവശങ്കറെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആക്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നു പറഞ്ഞാല്‍ മുഖ്യന്റെ കരങ്ങള്‍ തന്നെ. മുഖ്യന്‍ ആജ്ഞാപിക്കുന്നു സെക്രട്ടറി അതു ചെയ്യുന്നു. അപ്പോള്‍ സ്പ്രിംഗ്‌ളര്‍ തൊട്ട് എല്ലാ അഴിമതികളും മുഖ്യന്റെ അറിവോടെ എന്നു ചുരുക്കം. മുഖ്യമന്ത്രി അറിയാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഒരു വിരല്‍ പോലും ചലിക്കില്ല. എന്ന് ഏവര്‍ക്കും അറിയാം. പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖ്യന്റെ കീഴിലിരുന്നുകൊണ്ട്  സ്വമേധയാ ഈ അഴിമതികളും തട്ടിപ്പുകളും നടത്തുമെന്ന് ആരും കരുതുന്നില്ല. പക്ഷേ അതു തുറന്നു പറയുവാന്‍ പ്രതിപക്ഷ നേതാക്കള്‍ക്കു പോലും ഭയം! മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അന്വേഷണം നീളും എന്നു പറയുന്നതിനു പകരം മുഖ്യമന്ത്രിയിലേക്കു നീളുമെന്നു പറയുവാന്‍ എന്തിത്ര ഭയം?

ഒരീച്ചയ്ക്കുപോലും കടന്നുകയറാന്‍ പറ്റാത്ത രാവണന്‍ കോട്ടയ്ക്കുള്ളില്‍ വിരാജിക്കുന്ന മുഖ്യമന്ത്രിയെ ഒന്നു കാണുവാന്‍ മന്ത്രിമാര്‍ക്കുപോലും സാദ്ധ്യമല്ല. അവിടെ സ്വപ്നയെന്ന സ്വപ്നസുന്ദരി എപ്രകാരം സൈ്വര്യവിഹാരം നടത്തി.? എപ്രകാരം അധികാരകേന്ദ്രങ്ങളില്‍ കയറിപ്പറ്റി. ?  10-ാം ക്ലാസ്സ് പോലും വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഇവര്‍ എങ്ങനെ ഐ.റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉന്നത സ്ഥാനീയ ആയി?

യു.ഡി.എഫ് നേതാക്കളുടെ ബലഹീനത സി.പി.എം ന്റെ ആത്മധൈര്യം.

സി.പി.എം ഭരണകാലത്തുണ്ടാകുന്ന നൂറുകണക്കിനു കേസുകള്‍ യു.ഡി.എഫ് ഭരണകാലത്തു തേഞ്ഞുമാഞ്ഞുപോകുന്ന കാഴ്ചയാണ് കേരള ജനത കണ്ടുകൊണ്ടിരിക്കുന്നത്. അധികാരം കിട്ടിക്കഴിയുമ്പോള്‍ ഗ്രൂപ്പുകളിയും തൊഴുത്തില്‍ കുത്തുമായി മേറ്റിംങ് സീസണില്‍ ചെന്നായ്ക്കളേപ്പോലെ കൂത്താടുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. സി.പി.എം ഭരണകാലത്തെ അരും കൊലകളും അഴിമതികളും ശക്തമായി അന്വേഷിക്കുന്നതിനു പകരം നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്നും പറഞ്ഞു വെറും ഷണ്ഡന്മാരേപ്പോലെ കുത്തിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതാണ് സി.പി.എമ്മിന്റെ ആത്മധൈര്യം.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിക്കഴിഞ്ഞ് 25 ഓളം അരും കൊലകള്‍ നടത്തി. 51 വെട്ടുകള്‍ വെട്ടി റ്റി.പി ചന്ദ്രശേഖരനെ കൊന്നതും എന്തിന് കൊണ്‍ഗ്രസ് പ്രവര്‍ത്തകരെ  വരെ പോലും അതി നിഷ്ഠൂരമായി കൊലപ്പെടുത്തി ഇലക്ഷന്‍ വരുമ്പോള്‍ ഈ കൊടും ക്രൂരതകളും തട്ടിപ്പുകളും വെട്ടിപ്പുകളും എല്ലാം ഉയര്‍ത്തിക്കാട്ടി ജനവികാരം ഉയര്‍ത്തുവാനൊന്നും ഈ പ്രതിപക്ഷ നേതാക്കള്‍ക്കു കഴിവില്ല. അധികാരം കിട്ടിക്കഴിഞ്ഞാലും സമഗ്രമായ അന്വേഷണം നടത്തി ഈ കൊലപാതകികളേയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സി..പി.എം നേതാക്കളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുവാനുള്ള ആര്‍ജ്ജവം ഈ യു.ഡി.എഫ് നേതാക്കള്‍ക്കില്ല. അതിനു തന്റേടമുള്ള ഒരു നേതാവും യു.ഡി.എഫിലില്ല. ഈ രീതിയില്‍ പോയാല്‍ സി.പി.എമ്മിന്റെ കെട്ടുറപ്പിനും പ്രതിപക്ഷ നേതാക്കളെ കുരങ്ങുകളിപ്പിക്കാനും  പൊതുജനത്തെ കഴുതയാക്കുവാനുമുള്ള അവരുടെ ബുദ്ധി വൈഭവത്തിനും മുമ്പില്‍ യു.ഡി.എഫ് കാറ്റില്‍ കരിയില എന്നപോലെ ശിഥിലമായിപ്പോകും എന്നതിനുപ സംശയം വേണ്ട.

എല്‍.ഡി.എഫിന്റെ നാലാം ഭരണ വാര്‍ഷികം
അറുത്തെടുത്ത് 25 ഓളം ശിരസുകളുമായി നാലാം ഭരണ വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ഈ കൊലപാതക പരമ്പരകള്‍ ഒന്നും ജനങ്ങളെ ഓര്‍മ്മപ്പെടുത്തുവാനോ ശക്തമായ ജനവികാരം ഉണര്‍ത്തുവാനോ ഒന്നും യു.ഡി.എഫ് നേതാക്കള്‍ക്കായില്ല. എന്തിന് യു.ഡിയഎഫ് ഭരിക്കുമ്പോള്‍ പോലും സി.പി.എം ഈ അരും കൊല നടത്തുന്നു.

ആത്മാക്കള്‍ കേഴുന്നു.

അതെ സി.പി.എമ്മിന്റെ ഭരണകാലത്ത് അതി ക്രൂരമായ രീതിയില്‍ കൊലചെയ്യപ്പെട്ട നൂറുകണക്കിനു വ്യക്തികളുടെ ആത്മാക്കള്‍ കേഴുന്നു. പക്ഷേ അവര്‍ക്കു നീതി നല്കുവാന്‍ തന്റേടമുള്ള ഒരു പ്രതിപക്ഷമില്ലിവിടെ. അതാണ് ജനങ്ങളില്‍ ആത്മരോഷമുളവാകുന്നത്.

ട്രിപ്പിള്‍ ലോക്ഡൗണ്‍ സ്വപ്നയ്ക്ക് വേണ്ടിയോ?
യാതൊരു മുന്നറിയിപ്പുമില്ലാതെ തലസ്ഥാനത്ത് പെട്ടെന്ന് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ടൗണ്‍ മൂലം ജനങ്ങള്‍ എത്രമാത്രം കഷ്ടപ്പെട്ടു. സര്‍വ്വ വാതായനങ്ങളും കൊട്ടിയടച്ചു കൊണ്ടുള്ള ഈ ലോക്ടൗണ്‍ മൂലം ജനങ്ങള്‍ എത്രമാത്രം കഷ്ടപ്പെട്ടു. ഈസമയം ആണ് സ്വപ്ന രക്ഷപെട്ടത്. അവര്‍ എപ്രകാരം തിരുവനന്തപുരത്തുനിന്നും രക്ഷപെട്ടു. എം.എല്‍.എ മാര്‍ക്കുപോലും സിറ്റിക്കുള്ളിലേക്കു പ്രവേശിക്കുവാന്‍ സാധിച്ചിട്ടില്ല. ശത്രു സൈന്യത്തിന്റെ ഉപരോധം പോലെയായിരുന്നു തലസ്ഥാനത്തിലെ ഉപരോധം. അത്രമാത്രം കര്‍ശന നിരീക്ഷണത്തിലായിരുന്ന സിറ്റിയില്‍ നിന്നും സ്വപ്ന എപ്രകാരം രക്ഷപെട്ടു. ? ഇതൊരു നിഗൂഢ രഹസ്യമായി അവശേഷിക്കുന്നു. അപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഈ ട്രിപ്പിള്‍ ലോക്ടൗണ്‍ പ്രഖ്യാപിച്ചത് സ്വപ്നയ്ക്കുവേണ്ടി ആയിരുന്നുവോ? ഇതൊന്നും വെളിച്ചത്തു കൊണ്ടുവരുവാന്‍ ആരുണ്ടിവിടെ? വല്ലമൂലയ്ക്കുമിരുന്നു പത്രക്കാര്‍ ചോദിക്കുമ്പോള്‍ മുക്കിയും മൂളിയും വല്ലതും പുലമ്പുന്ന പ്രതിപക്ഷനിരയാണിവിടെ.

മുഖ്യമന്ത്രി അറിയാതെ സെക്രട്ടറിയേറ്റിലെന്നല്ല ഭരണസിരാകേന്ദ്രങ്ങളിലൊന്നിലും ഒരീച്ചപോലും ചലിക്കില്ല. അപ്പോള്‍ ഇതിന്റെ എല്ലാം പിന്നില്‍ മുഖ്യമന്ത്രിതന്നെ. അതു തുറന്നു പറയുവാന്‍ ഈ പ്രതിപക്ഷ നേതാക്കള്‍ക്ക് എന്തിത്ര ഭയം?
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category