1 GBP = 102.00 INR                       

BREAKING NEWS

ആചാരങ്ങളും അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം നിര്‍വജിക്കാനാവാത്ത കാലത്ത് ഭക്തര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിധി; നൂറ്റാണ്ടുകളുടെ പാരമ്പര്യം വലിച്ചെറിയാന്‍ പറയാന്‍ കോടതികള്‍ ഇനിയെങ്കിലും രണ്ടാമാതൊന്നാലോചിക്കട്ടെ; കേരളത്തിന്റെ പട്ടിണി മാറ്റാന്‍ ശ്രീപത്മനാഭന്റെ സ്വത്ത് മോഹിച്ചവര്‍ തലതാഴ്ത്തി മടങ്ങുമ്പോള്‍

Britishmalayali
kz´wteJI³

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു നാട്ടുരാജ്യമാണ് തിരുവിതാംകൂര്‍. തിരുവിതാംകൂര്‍ ഇന്ത്യയിലെ സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും, തിരു ആചാരങ്ങളും അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം നിര്‍വജിക്കാനാവാത്ത കാലത്ത് ഭക്തര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിധി; നൂറ്റാണ്ടുകളുടെ പാരമ്പര്യം വലിച്ചെറിയാന്‍ പറയാന്‍ കോടതികള്‍ ഇനിയെങ്കിലും രണ്ടാമാതൊന്നാലോചിക്കട്ടെ.

കേരളത്തിന്റെ പട്ടിണി മാറ്റാന്‍ ശ്രീപത്മനാഭന്റെ സ്വത്ത് മോഹിച്ചവര്‍ തലതാഴ്ത്തി മടങ്ങുമ്പോള്‍വിതാംകൂര്‍ ഒരു സ്വതന്ത്ര്യ രാജ്യമാകുന്നതിനെക്കുറിച്ചാണ് ആലോചിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അഭിവാജ്യഘടകമായി തിരുവിതാംകൂര്‍ മാറി. അങ്ങനെ അങ്ങനെ തിരുവിതാംകൂറിന്റെ സ്വന്തം ദൈവം ശ്രീ പത്മനാഭവും കേരളത്തിന്റെ ദൈവമായി. എന്നാല്‍ പഴയ തിരുവിതാംകൂറിന്റെ പിന്തുടര്‍ച്ചക്കാരായ കോട്ടയം വരെയുള്ള ജില്ലകളിലെ ഹിന്ദു ഭക്തരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അയ്യപ്പനെപ്പോലെ തന്നെ ഇഷ്ടക്കാരനാണ് ശ്രീ പത്മനാഭന്‍. ശ്രീ പത്മനാഭന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും അവരുടെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്നു.

പ്രത്യേകിച്ച് തിരുവനന്തപുരംകാര്‍ക്ക്. ഈ ആചാരങ്ങളും അനുഷ്ടാനങ്ങളും തുടരണമെങ്കില്‍ ശ്രീ പത്മനാഭന്റെ കാവല്‍ തിരുവിതാംകൂര്‍ രാജവംശത്തിന് തന്നെ തുടരണമെന്ന് വിശ്വസിക്കുന്നവരും, ആഗ്രഹിക്കുന്നവരുമാണ് പത്മനാഭ ഭക്തര്‍. എന്നാല്‍ മാറിവന്ന ചില ഭരണകര്‍ത്താക്കള്‍ അതില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയും, അതിന്റെ ഭാഗമായി ഒടുവില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വിചിത്രമായ വിധി പ്രഖ്യാപിക്കുകയും ചെയ്തു. ഈ വിധി പത്മനാഭന്റെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും മാത്രമല്ല ഹിന്ദുവിന്റെ ആചാരാതിഷ്ടിതമായ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെട്ടു. ഒടുവില്‍ സുപ്രീം കോടതി ഓരോ മതവിശ്വാസിയും, ഓരോ ദൈവ വിശ്വാസിയും അവന്‍ ആഗ്രഹിക്കുന്ന തരത്തില്‍ അവന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും അനുവദിക്കണം എന്ന് വിധിയെഴുതിയിരിക്കുന്നു. അതായത് ശ്രീ പത്മനാഭന്‍ സകലഹിന്ദുക്കളുടെയും ദൈവമാണ്, ഏതൊരു ഹിന്ദു ഭക്തനും ശ്രീ പത്മനാഭനെ വിഘ്നങ്ങളൊന്നുമില്ലാതെ തൊഴാം, ഭഗവാന്‍ ഇരിക്കുന്നതെങ്ങനെയോ ആ അവസ്ഥയില്‍ അങ്ങനെ തന്നെ തുടരാം, ക്ഷേത്രത്തിന്റെ ഭരണം ഒരു സ്വതന്ത്ര സമിതിക്ക് നടത്താം, എന്നാല്‍ ഉടമസ്ഥാവകാശവും, ആചാരങ്ങളും അനുഷ്ടാനങ്ങളും, ആരാധനയും രാജകുടുംബവുമായി തന്നെ ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്ന് വിധിയെഴുതിയിരിക്കുന്നു. ഈ വിധി ഹിന്ദു ഭക്തരെ സംബന്ധിച്ചിടത്തോളം അതി നിര്‍ണായകമാണ്.


കാരണം അവരുടെ ഓരോ ആചാരണങ്ങളും കപട പുരോഗമനവാദത്തിന്റെയും നവോത്ഥാനത്തിന്റെയും പേര് പറഞ്ഞ് പിടിച്ചെടുക്കാന്‍ നടത്തുന്ന പ്രോ-ഇസ്ലാമിക്, പ്രോ-ലെഫ്റ്റ് രാഷ്ട്രീയത്തിനേറ്റ തിരിച്ചടികൂടിയാണിത്. ആചാരങ്ങളും അനാചാരങ്ങളും രണ്ടായി കാണാതെ, ആചാരങ്ങളെ അനാചാരങ്ങളായി വ്യാഖ്യാനിക്കുന്നിടത്താണ് വിശ്വാസവും, അവിശ്വാസവും തമ്മിലുള്ള തര്‍ക്കമുണ്ടാവുന്നത്.

ഒരു മനുഷ്യന്റെ ജീവിക്കുന്നതിനും, വിശ്വസിക്കുന്നതിനുമുള്ള അവകാശത്തെ ചോദ്യം ചെയ്യുകയോ, അവന്റെ മൗലിക അവകാശത്തെ ഇല്ലാതാക്കുകയോ അവനെ സിവിലൈസ്ഡ് സൊസൈറ്റിക്ക് യോജിക്കാത്ത തരത്തിലുള്ള ചില നിഷ്ടകള്‍ ഏര്‍പ്പെടുത്തുകയോ ഒക്കെ ചെയ്താല്‍ അതിനെ നമുക്ക് അനാചാരം എന്നു പറഞ്ഞ് വിശേഷിപ്പിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category