1 GBP = 98.40 INR                       

BREAKING NEWS

ബോള്‍ട്ടണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ടീനേജ് മലയാളി പെണ്‍കുട്ടിയെ ആശുപത്രി പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു; പെണ്‍കുട്ടി എങ്ങനെ ആശുപത്രിയ്ക്ക് പുറത്തു പോയി എന്നതു ദുരൂഹം: ആശങ്കയോടെ മലയാളികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ നെയ്ത്തുശാല എന്നറിയപ്പെടുന്ന, ശക്തമായ മലയാളി സാന്നിധ്യമുള്ള നഗരത്തില്‍ ഇന്നലെ വൈകുന്നേരം മലയാളി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ കുടുംബത്തിന്റെ പ്രതീക്ഷയായ കൗമാരക്കാരി രണ്ടു ദിവസമായി ബോള്‍ട്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നതായി സൂചനയുണ്ട്. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ചു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നുവെന്നാണ് സൂചന. മരണ വിവരം സംബന്ധിച്ച് കൂടുതല്‍ വിവരം ഈ ഘട്ടത്തില്‍ ലഭ്യമല്ല.

കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നു വളര്‍ത്തി എടുത്ത അച്ഛനമ്മമാരുടെ മകള്‍ ഒരു നാള്‍ പൊടുന്നനെ ഇല്ലാതായ ദുഃഖ സത്യമാണ് ഇപ്പോള്‍ യുകെ മലയാളി സമൂഹം നെഞ്ചു വിങ്ങുന്ന വേദനയോടെ ഏറ്റെടുക്കുന്നത്. ഇന്നലെ മരണം നടന്ന് ഒരു മണിക്കൂറിനകം യുകെ മലയാളിയുടെ വാട്‌സാപ്പ് ഗ്രൂപുകളില്‍ കാട്ടുതീ പോലെ വിവരം പറന്നെത്തുക ആയിരുന്നു.

പ്രദേശത്തെ മലയാളി കുടുംങ്ങള്‍ക്കു നന്നായി അറിയാവുന്ന വീട്ടിലെ കുട്ടിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞു കുടുംബവുമായി വ്യക്തിപരമായി അടുപ്പമുള്ളവരൊക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജിസിഎസ്ഇ പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി വീട്ടിലെ ഇളയ കുട്ടിയാണ്. ഇവര്‍ക്ക് മൂത്ത ഒരു പെണ്‍കുട്ടി കൂടിയുണ്ട്. കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം സമപ്രായക്കാരായ മലയാളി കുട്ടികളെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ചെറുപ്പക്കാരുടെ കൂട്ടായ്കളില്‍ എല്ലാം ഇന്നലെ വൈകിട്ട് തന്നെ അതിവേഗം മരണവാര്‍ത്ത എത്തിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍ എങ്ങനെ പുറത്തെത്തി എന്ന ചോദ്യത്തിനും പോലീസ് ഉത്തരം തേടുകയാണ്.
അതിനിടെ യുകെ മലയാളികള്‍ക്കിടയില്‍ രണ്ടു മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ടീനേജ് മരണമാണ് ഇന്നലെ എത്തിയത്. മെയ് മാസം അവസാനം വടക്കന്‍ ഇംഗ്ലണ്ടിലെ മറ്റൊരു പട്ടണത്തില്‍ 15 കാരിയായ പെണ്‍കുട്ടിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആ സംഭവം വൈകിയാണ് പൊതുസമൂഹം തന്നെ അറിഞ്ഞത്. അമ്മയുടെ സംരക്ഷണയിലാണ് ഈ പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.

ലോക്ക്ഡൗണ്‍ കാലത്തേ മാനസിക സംഘര്‍ഷങ്ങളാകാം കൗമാരക്കാരെ മരണത്തിലേക്ക് എത്തിക്കുന്നത് എന്നും കരുതപ്പെടുന്നു. ഇതോടെ ടീനേജ് പ്രായമുള്ള മലയാളി കുട്ടികളുടെ വീടുകള്‍ അഗ്‌നിപര്‍വതം പോലെ സംഘര്‍ഷഭരിതമാകുകയാണ് എന്ന ആശങ്കയാണ് ശക്തമാകുന്നത്. കുട്ടികളെ തനിയെ വീട്ടില്‍ ഇരുത്തി സദാ സമയം ജോലി ചെയ്യുന്ന മാതാപിതാക്കള്‍ കുട്ടികള്‍ എന്തുചെയ്യുന്നു എന്ന് പലപ്പോഴും തിരിച്ചറിയാറില്ല.

പതിനാറുകാരനായ കുട്ടിയെ സംരക്ഷണ ചുമതല ഏല്‍പ്പിച്ചു ജോലിക്കു പോയ മാതാപിതാക്കള്‍ എട്ടുവയസുള്ള ഇളയ കുട്ടിക്ക് പൊള്ളല്‍ ഏല്‍ക്കാനുണ്ടായ സാഹചര്യം സോഷ്യല്‍ സര്‍വീസിനോട് വിശദീകരിക്കുവാന്‍ പ്രയാസപ്പെടുന്ന സംഭവം ഒരു മാസം മുന്‍പ് മിഡ്ലാന്‍ഡ്‌സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലെത്ത രണ്ടാമത്തെ ആകസ്മിക മരണം ഉണ്ടായതു ബോണ്‍മൗത്തിലാണ്. ഇവിടെ മധ്യവയസ്‌കനായ ഗൃഹനാഥനെയാണ് വീടിനു പുറത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ മലയാളികള്‍ക്ക് മാതൃക ജീവിതം നയിച്ച കുടുംബത്തില്‍ ഉണ്ടായ ആകസ്മിക മരണം ഇനിയും ഉള്‍ക്കൊളളാന്‍ ആയിട്ടില്ല.

ജീവിതത്തില്‍ പലപ്പോഴും ഒറ്റപ്പെടുന്നുവെന്ന തോന്നല്‍ ഉണ്ടാവുമ്പോള്‍ ഒന്നു സംസാരിക്കാന്‍ പോലും ഉറപ്പുള്ളതും കരുതല്‍ ഉള്ളതുമായ സൗഹൃദങ്ങള്‍ പോലും യുകെ മലയാളികള്‍ക്കിടയില്‍ നഷ്ടമാകുന്നു എന്ന് കൂടി ഓര്‍മ്മിപ്പിക്കുകയാണ് അടിക്കടിയുള്ള ആകസ്മിക മരണങ്ങള്‍. യുകെയില്‍ പതിനായിരങ്ങളെ കൊന്നൊടുക്കിയ കൊവിഡില്‍ പതിനഞ്ചു ജീവിതങ്ങളെ നഷ്ടമായ മലയാളി സമൂഹത്തിനു ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു ജീവനുകള്‍ പൊലിഞ്ഞില്ലാതായ കാഴ്ച നൊമ്പരപ്പാടായി ഏറെ നാള്‍ കൂടെയുണ്ടാകും.

വിടരും മുന്‍പ് കൊഴിയാന്‍ വിധിക്കപ്പെട്ട പുഷ്പമായി മാറിയ പെണ്‍കുട്ടിയുടെ മരണത്തില്‍ വേദനിക്കുന്ന കുടുംബത്തോടും സുഹൃത്തുക്കളൊടും ഉള്ള അഗാധമായ ഹൃദയവേദന ബ്രിട്ടീഷ് മലയാളി ന്യൂസ് ടീം പങ്കിടുന്നു, ആത്മാവിന് നിത്യശാന്തി നേരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category