1 GBP = 96.00 INR                       

BREAKING NEWS

വീടിന് മുന്നില്‍ സഹോദരങ്ങളുടെ ദയ കാത്തു നിന്ന എടപ്പാളിലെ ആ പ്രവാസി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി; അഭയം നല്‍കാന്‍ ആരോരുമില്ലാതെ ആയ ആ പ്രവാസി ഭാര്യ വീട്ടിലേക്ക് മടങ്ങി: എട്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും ഉണ്ടായിട്ടും സ്വന്തം വീട്ടില്‍ നിന്നും പച്ച വെള്ളം പോലും ലഭിക്കാതിരുന്നപ്പോള്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയത് ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടലില്‍

Britishmalayali
kz´wteJI³

എടപ്പാള്‍: വിദേശത്തു നിന്ന് തിരിച്ചെത്തിയപ്പോള്‍ സഹോദരങ്ങള്‍ വീട്ടില്‍ പ്രവേശിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രവാസി ഇന്നലെ നടുവട്ടത്തെ ക്വാറന്റീന്‍ സെന്ററില്‍ നിന്നു യാത്ര പറഞ്ഞിറങ്ങി. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ഇദ്ദേഹം തന്നെ പരിചരിച്ച എടപ്പാള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.അബ്ദുല്‍ ജലീല്‍, ട്രോമകെയര്‍ ചങ്ങരംകുളം യൂണിറ്റ് ലീഡര്‍ സാജിത, അംഗങ്ങളായ അജ്മല്‍ അഷ്റഫ്, സാദിഖ്, റഹീം എന്നിവരോട് യാത്ര പറഞ്ഞാണ് ഇറങ്ങിയത്.

വിദേശത്ത് നിന്നും നാട്ടിലെത്തിയപ്പോള്‍ സ്വന്തം വീട്ടില്‍ ഇടം ലഭിക്കാതിരുന്ന പ്രവാസിയുടെ വേദന കേരളക്കര ഏറ്റെടുത്തിരുന്നു. എട്ട് സഹോദരന്മാരും രണ്ട് സഹോദരികളും ഉള്ളപ്പോഴാണ് ഈ പ്രവാസിക്ക് അഭയം ലഭിക്കാതെ വന്നത്. വിമാനത്താവളത്തില്‍ നിന്നും അതിരാവിലെ വീട്ടിലെത്തിയപ്പോള്‍ വീടിനകത്തേക്ക് പ്രവേശിപ്പിക്കാതിരുന്ന സഹോദരങ്ങളോട് കുടിക്കാന്‍ അല്‍പം വെള്ളം ആവശ്യപ്പെട്ടെങ്കിലും അത് പോലും നല്‍കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് സഹോദരങ്ങള്‍ വീടിന് മുന്നില്‍ തടഞ്ഞഅ വെച്ചതോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്.

പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബിജോയ്, വാര്‍ഡ് അംഗം എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണ് നടുവട്ടം ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. വാര്‍ത്ത പുറംലോകം അറിഞ്ഞതോടെ പ്രവാസികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ഇദ്ദേഹത്തിന് പിന്തുണയുമായി എത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ബന്ധപ്പെട്ടവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഇന്നലെ കുന്നംകുളത്തെ ഭാര്യവീട്ടിലേക്കാണ് അദ്ദേഹം പോയത്.

സ്വന്തം വീടിന് മുന്നില്‍ സഹോദരങ്ങളുടെ ദയ കാത്ത് എട്ട് മണിക്കൂറാണ് ആ മനുഷ്യന്‍ നിന്നത്. വിദേശത്തു നിന്നും നാട്ടിലെത്തുന്ന വിവരം നേരത്തേ തന്നെ വീട്ടില്‍ അറിയിച്ചിരുന്നു. അപ്പോള്‍ ഒന്നും പറയാതിരുന്ന വീട്ടുകാര്‍ മകന്‍ വിമാനത്താവളത്തില്‍ നിന്നും നേരെ വീട്ടിലെത്തിയതോടെ വീട്ടിലേക്ക് കയറാന്‍ അനുവദിച്ചില്ല. സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍ കയറേണ്ടെന്നു ശാഠ്യം പിടിച്ചു. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നല്‍കി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു. അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ സഹോദരങ്ങള്‍ കൈപ്പറ്റുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category