1 GBP = 94.30 INR                       

BREAKING NEWS

സ്വന്തം റോള്‍സ് റോയ്സ് കാറുകള്‍ക്ക് മുമ്പില്‍ നിന്നു ഫോട്ടോയെടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ ഇടുന്നത് ഹോബി; പ്രൈവറ്റ് ജെറ്റുകളില്‍ സുന്ദരികളായ തരുണികള്‍ക്കൊപ്പം കറങ്ങുന്നതും ഹോബി; ശതകോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ഹഷ് പപ്പിയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത് 2.5 മില്ല്യന്‍ ആളുകള്‍; കുറ്റവാളിയെ എഫ്ബിഐ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ചു അഭിഭാഷകന്‍

Britishmalayali
kz´wteJI³

ദുബായ്: സാമ്പത്തിക കുറ്റവാളികളെ തേടിയുള്ള ഓപ്പറേഷന്‍ ഫോക്സ് ഹണ്ട് 2 എന്ന പേരില്‍ ദുബായില്‍ സാമ്പത്തിക തട്ടിപ്പുകാരെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി കുരുങ്ങിയവരില്‍ ചില വമ്പന്‍ തട്ടിപ്പുകാരും ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച്ച നടന്ന പരിശോധനയില്‍ 160 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തിയ 10 കൊടുംകുറ്റവാളികള്‍ ദുബായ് പൊലീസിന്റെ പിടിയിലായി.

ഇക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖനായിരുന്നത് ഹഷ് പപ്പി (റെയ് മണ്‍ ഇഗ് ബാലോദെ അബ്ബാസ്), വൂഡ് ബെറി (ഒലാകന്‍ ജേക്കബ് പോന്‍ലെ) ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ സൈബര്‍ കുറ്റവാളികളായിരുന്നു. യു.എ.ഇ.യില്‍ നിന്നുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരെയാണ് തട്ടിപ്പിന് ഇരയാക്കിയത്. ഇയാളെ എഫ്ബിഐ തട്ടിക്കൊണ്ടു പോയി എന്നു പറഞ്ഞു അഭിഭാഷകന്‍ രംഗത്തെത്തി. അഭിഭാഷകന്‍ ഗാല്‍ പിസ്സെറ്റ്സി ആരോപണവുമായി രംഗത്തെത്തിയത്. നിയമപരല്ലാത്ത കാര്യമാണ് നടന്നിരിക്കുന്നതെന്നാണ് അഭിഭാഷകന്‍ ആരോപിച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍, സൈബര്‍ തട്ടിപ്പ്, ആള്‍മാറാട്ടം, ഹാക്കിങ്, വ്യക്തികളെ കബളിപ്പിക്കല്‍, ബാങ്ക് തട്ടിപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് ഇവര്‍ യു.എ.ഇ.യില്‍ നിന്നുകൊണ്ട് നടത്തിയിരുന്നതെന്ന് ദുബായ് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുനടത്തിയ ഒമ്പത് ആഫ്രിക്കന്‍ സംഘത്തെ ഫോക്‌സ് ഹണ്ട് വണ്‍ ഓപ്പറേഷനിലൂടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായി ദുബായ് പൊലീസ് തലവന്‍ ലഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു.

ഷഹ് പപ്പിയെ അറസ്റ്റിലായതോടെ അറിയപ്പെടുന്ന ഇന്‍സ്റ്റാഗ്രാമര്‍ കൂടിയാണ് കുടുങ്ങിയത്. ആഡംബരക്കാറുകള്‍ വീക്ക്നസായ ഹഷ് പപ്പിക്ക് 2.5 മില്യന്‍ ഫോളോവേഴ്സാണ് ഉള്ളത്. റോള്‍സ് റോയിസ് കാറുകള്‍ക്ക് മുന്നില്‍ നില്ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റു ചെയ്തുകൊണ്ടും പ്രൈവറ്റ് ജെറ്റുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന പടങ്ങള്‍ പോസ്റ്റു ചെയ്തുമാണ് രംഗത്തെത്തിയത്. സാമ്പത്തിക തട്ടിപ്പുകളിലൂടെ ആഡംബരത്തില്‍ ജീവിച്ച വ്യക്തിയായിരുന്നു അബ്ബാസ് എന്ന ഹഷ് പപ്പി.
ദുബായ് പൊലീസിലെ ആറ് സ്വാത് ടീമുകള്‍ നടത്തിയ റെയ്ഡിലാണ് സാമ്പത്തിക തട്ടിപ്പുകാരായ പ്രതികളെ വലയിലാക്കിയതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് വിദഗ്ധ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. പ്രൊഫഷണല്‍ രീതിയില്‍ നടത്തിയ ഓപ്പറേഷനിലൂടെ പ്രതികളെയെല്ലാം ഒരേസമയം പിടികൂടാനായി. പണമിരട്ടിപ്പിനെ കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം തുടങ്ങുന്നത്. ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. 18 രാജ്യങ്ങളില്‍ ഇവര്‍ 81 വ്യാജ ബിസിനസ് നടത്തിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനായി പണം അയപ്പിച്ചായിരുന്നു പ്രധാന തട്ടിപ്പ്. ഇത്തരത്തില്‍ 32 ദശലക്ഷം ദിര്‍ഹവും ഇവര്‍ തട്ടിയെടുത്തിരുന്നു. 25 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന 13 ആഡംബര കാറുകള്‍ എന്നിവ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

21 കംപ്യൂട്ടറുകള്‍, 47 സ്മാര്‍ട്ട് ഫോണുകള്‍, 15 മെമ്മറി സ്റ്റിക്കുകള്‍, 1,19,580 വ്യാജ ഫയലുകള്‍, 19,26,400 മേല്‍വിലാസങ്ങള്‍ എന്നിവയുള്ള അഞ്ച് ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയും പ്രതികളില്‍നിന്ന് കണ്ടെത്തി. സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയും ഇമെയില്‍ ഹാക്ക് ചെയ്തും ആളുകളെ കബളിപ്പിച്ചുമായിരുന്നു തട്ടിപ്പിന്റെ പ്രധാനരീതികളെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സേലം അല്‍ ജല്ലഫ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category