kz´wteJI³
യുകെയിലെ മൂന്നു വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്കെല്ലാം എംഒടി എന്ന വാര്‍ഷിക ടെസ്റ്റ് അഥവാ മിനിസ്ട്രി ട്രാന്‍സ്പോര്‍ട്ട് ടെസ്റ്റ് നിര്‍ബന്ധമാണ്. വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുന്നതിനും പരിധിയില്‍ കവിഞ്ഞ വിഷപ്പുക പുറന്തള്ളുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുമാണ് ഈ ടെസ്റ്റ് നടത്തുന്നത്. എന്നാല്‍ കൊറോണ വൈറസിന്റെ അതിവ്യാപനം മൂലം നിരവധി വാഹനങ്ങള്‍ എംഒടി നടത്തുവാന്‍ സാധിക്കാതെ റോഡിലിറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ എംഒടി പുതുക്കാതെ ഇടുന്നത് വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് അടക്കമുള്ള കാര്യങ്ങളെ മോശമായി ബാധിക്കുന്നതും നിങ്ങളില്‍ നിന്നും 1000 പൗണ്ട് പിഴ ഈടാക്കാന്‍ സാധിക്കുന്നതുമായ കാര്യമാണ്. നിങ്ങളുടെ എംഒടിയുടെ തീയതി കഴിഞ്ഞുവെങ്കില്‍ ടെന്‍ഷനടിക്കേണ്ട കാര്യമില്ല. കൊറോണാ വൈറസ് മൂലം സര്‍ക്കാര്‍ ഇതില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകള്‍ അനുസരിച്ച് എംഒടി പുതുക്കാവുന്നതാണ്.
നിങ്ങള്‍ ഓടിക്കുന്ന വാഹനം അനുസരിച്ചും അതിന്റെ വലുപ്പം അനുസരിച്ചും എംഒടി തുക വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ കാറുകള്‍ക്കുള്ള ഫീസ് 54.85 പൗണ്ടും മോട്ടോര്‍സൈക്കിളുകള്‍ക്ക് 29.65 പൗണ്ടുമാണ്. എംഒടി ടെസ്റ്റിനായി വാഹനങ്ങള്‍ കൊണ്ടു ചെല്ലുമ്പോള്‍ ടെസ്റ്റര്‍ നിരവധി പരിശോധനകള്‍ നടത്തും. വാഹനത്തിന്ഖെ ലൈറ്റുകള്‍, സ്റ്റിയറിംഗ്, സസ്പെന്ഷന്, വിന്‍ഡ്സ്ക്രീന്‍, ഹോണ്‍, സീറ്റ് ബെല്‍റ്റുകള്‍, ടയറുകള്‍, ബ്രേക്കുകള്‍, ഇന്ധന സംവിധാനം എന്നിവയെല്ലാം ശരിയായ പ്രവര്‍ത്തന നിലയിലാണോയെന്നാണ് പരിശോധിക്കുക. അതേസമയം, എഞ്ചിന്, ഗിയര്‍ബോക്സ് എന്നിവ പരിശോധിക്കുകയില്ല.
നിങ്ങള്‍ അവസാനമായി എംഒടി പരിശോധിച്ചതിന്റെ തീയതി നഷ്ടപ്പെട്ടു പോയെങ്കില്‍ ഒട്ടും വിഷമിക്കേണ്ട കാര്യമില്ല. ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാന്റേഡ്സ് ഏജന്‍സിയുടെ ഫ്രീ റിമൈന്‍ഡര്‍ സര്‍വ്വീസ് ഉപയോഗിച്ച് ഡേറ്റ് മിസ്സാവാതെ സൂക്ഷിക്കാം. ഓട്ടോമൈസ് എന്ന ഓണ്‍ലൈന്‍ സര്‍വ്വീസ് ഉപയോഗിച്ചും ഇതേ സര്‍വ്വീസ് ഉപയോഗിക്കാവുന്നതാണ്. എംഒടി തീയതി കഴിയുന്നതിന് ഒരു മാസം മുമ്പോ, ഒരു ദിവസം മുമ്പോ, അന്നേ ദിവസമോ ഒക്കെ എംഒടി നിങ്ങള്‍ക്കു പുതുക്കി എടുക്കാവുന്നതാണ്.
നിങ്ങളുടെ എംഒടി സര്‍ട്ടിഫിക്കറ്റ് ഏതെങ്കില് വിധത്തില്‍ നഷ്ടപ്പെട്ടിട്ടു പോയിട്ടുണ്ടെങ്കില്‍ ഡ്രെവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാന്റേഡ്സ് ഏജന്‍സിയുടെ പുതിയ സര്‍വ്വീസിലൂടെ എംഒടി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കില്‍ ഏതെങ്കിലും എംഒടി സെന്ററിലൂടെ റീപ്ലേസ്മെന്റ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. സെന്ററിലേക്ക് ഫോണ്‍ ചെയ്ത് നിങ്ങളുടെ നമ്പര്‍ പ്ലേറ്റും ലോഗ് ബുക്ക് റഫറന്‍സ് നമ്പറും നല്കിയാല് മാത്രം മതി. ഇതിനു പത്തു പൗണ്ടോ എംഒടി ടെസ്റ്റിന്റെ പകുതി ചാര്‍ജ്ജോ ഈടാക്കുന്നതായിരിക്കും.
നിങ്ങളുടെ വാഹനത്തിന് എംഒടി ഇല്ലാത്ത പക്ഷം എംഒടി ടെസ്റ്റ് സെന്ററിലേക്കു മാത്രമേ ഓടിച്ചു പോകുവാന്‍ പറ്റുകയുള്ളൂ. പൊലീസ് തടഞ്ഞു നിര്‍ത്തുകയാണെങ്കില്‍ തന്നെ, എംഒടിയ്ക്കായി ബുക്ക് ചെയ്ത അപ്പോയിന്മെന്റ് വിവരങ്ങളും കാണിക്കേണ്ടതായി വരും.
നിങ്ങളുടെ കാര്‍ എംഒടി ടെസ്റ്റില്‍ പരാജയപ്പെടുകയാണെങ്കില്‍ എംഒടി ടെസ്റ്റ് റെഫ്യൂസല്‍ സര്‍ട്ടിഫിക്കറ്റായിരിക്കും ലഭിക്കുക. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെടുകയും വാഹനം അറ്റകുറ്റപ്പണികള്‍ക്കായി ഗാരേജിലേക്ക് കൊണ്ടുപോകുകയും ചെയ്യാത്ത പക്ഷം വാഹനം റോഡിലിറക്കുവാന്‍ സാധിക്കുന്നതല്ല. അതേസമയം, മുന്‍ ടെസ്റ്റിന്റെ കാലാവധി തീരും മുമ്പാണ് നിങ്ങള്‍ക്ക് റെഫ്യൂസല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതെങ്കില്‍ തീയതി കഴിയും വരെ വാഹനം ഓടിക്കുവാന്‍ സാധിക്കും. എംഒടി ടെസ്റ്റിന് വാഹനം കൊണ്ടു പോകുന്നതിന് മുമ്പ് ഗാരേജില്‍ കയറ്റി വാഹനം പരിശോധിക്കുന്നത് നല്ലതാണ്.
റെഫ്യൂസല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്‍ വീണ്ടും തുടര്‍ന്ന് ഓടിച്ചാല്‍ 2500 പൗണ്ട് പിഴയും ഡ്രൈവിംഗ് നിരോധിക്കുകയും അപകടകരമായ അവസ്ഥയിലാണെന്ന് കരുതുന്ന കാര്‍ ഓടിച്ചതിന് മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam