1 GBP = 94.30 INR                       

BREAKING NEWS

അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സ്വപ്നാ സുരേഷ്; സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലാത്ത തന്നെ കുടുക്കാനുള്ള നീക്കം തടയണമെന്ന് അഭ്യര്‍ത്ഥന; കേസ് ഫയലില്‍ സ്വീകരിച്ച കോടതി കസ്റ്റംസിനും സര്‍ക്കാരിനും നോട്ടീസ് അയച്ചു

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലാത്ത തന്നെ കുടുക്കാനുള്ള നീക്കം തടയണമെന്ന അഭ്യര്‍ത്ഥനയുമായാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സ്വപ്നയുടെ കേസ് ഫയലില്‍ സ്വീകരിച്ച കോടതി കസ്റ്റംസിനും സര്‍ക്കാരിനും നോട്ടീസ് അയച്ചു. യുഎഇ നയതന്ത്ര കാര്യാലയം വഴിയുള്ള സ്വപ്നയുടെ സ്വര്‍ണക്കടത്ത് പുറം ലോകത്തെത്തിയത് മുതല്‍ ഒളിവിലാണ് ഇവര്‍. നാലു ദിവസമായി സ്വപ്ന എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. കസ്റ്റംസ്് ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി കൊണ്ട് അഭിഭാഷകന്‍ മുഖേന ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

അതേസമയം നാലു ദിവസമായി ഒളിവില്‍ കഴിയുന്ന സ്വപ്നയ്ക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സ്വര്‍ണക്കടത്ത് കേസിലെ വമ്പന്‍ സ്രാവായ സ്വപ്നയെ കിട്ടിയാല്‍ പുറത്ത് വരിക രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേസാവുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി വമ്പന്മാരുടെ പേരുകള്‍ സ്വപ്നാ സുരേഷ് പിടിയിലാകുന്നതോടെ പുറത്തെത്തും. എന്നാല്‍ അന്വേഷണ സംഘത്തെ വെട്ടിച്ച് സ്വപ്നാ സുരേഷ് ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നതായും റിപ്പോര്‍ട്ട് ഉണ്ട്. എന്തായാലും ഇതിനിടയില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇവരുടെ കേസ് ഫയലില്‍ സ്വീകരിച്ച കോടതി കസ്റ്റംസിനും സര്‍ക്കാരിനും നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ സ്വപ്നയെ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടികളുമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുന്നത്.

അതിനിടെ സ്വപ്നയുടെ സ്വര്‍ണക്കടത്ത് കേസ് സിബിഐ ഏറ്റെടുക്കാനുള്ള നീക്കവും ശക്തമായിട്ടുണ്ട്. ഇതിനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് സിബിഐയ്ക്ക് നല്‍കിയതായാണ് സൂചന. യുഎഇയും ഇന്ത്യയും തമ്മിലെ നയതന്ത്ര വിഷയമാതു കൊണ്ടാണ് അന്വേഷണം സിബിഐയ്ക്ക് വിടുന്നത്. വിദേശ കാര്യമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപരമായ കാര്യമായതിനാലാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്. ഇത് സംബന്ധിച്ചുള്ള വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ മുഴുവന്‍ കണ്ണികളും നിമയമത്തിന് മുന്നില്‍ എത്തും. കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ ആദ്യം പൂട്ടു വീഴുക സംസ്ഥാന മന്ത്രിസഭയില്‍ വരെ ഉന്നത ബന്ധങ്ങളുള്ള സ്വപ്ന സുന്ദരിക്ക് തന്നെയാവും.

നിലവിലെ കസ്റ്റംസിന്റെ അന്വേഷണത്തിന് ചില പരിമിതികള്‍ ഉള്ളതിനാല്‍ അന്വേഷണം സിബിഐ ഏറ്റെടുക്കുമ്പോള്‍ മുഴുവന്‍ പ്രതികളെയും പിടികൂടാനാവും. കസ്റ്റംസിന് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ നടത്താനുള്ള അധികാരമില്ല. സ്വര്‍ണ്ണക്കടത്ത് എങ്ങോട്ടാണ്, ആര്‍ക്കു വേണ്ടിയാണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപരമായി വിഷയമായതിനാലും കേസില്‍ എഫ്.ഐ.ആര്‍ ഇടാന്‍ സിബിഐയ്ക്ക് മാത്രമേ കഴിയൂ. അതിനാലാണ് കേസ് സിബിഐയ്ക്ക് കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചത്. എത്രയും വേഗം കേസിലെ പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് ഉന്നയിച്ച ആവിശ്യം കേന്ദ്രം നടപ്പിലാക്കുകയാണ്.

ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. യു.എ.ഇ കോണ്‍സുലേറ്റിലെ ഷാര്‍ഷ് ദ് അഫയ്റിന്റെ (കോണ്‍സല്‍ ജനറലിനു പകരം ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍) പേരില്‍ വന്ന പാഴ്സലില്‍ നിന്നു സ്വര്‍ണം പിടിച്ചതു കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്. രാജ്യാന്തര ബന്ധത്തെ വരെ ബാധിക്കുന്ന വിഷയമായതിനാല്‍, ശ്രദ്ധയോടെയാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നീക്കം. ഇന്റര്‍പോള്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അനിവാര്യമായതു കൊണ്ടാണ് ഇത്.

അതേ സമയം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ച് രണ്ടു വര്‍ഷത്തിനിടെ പിടികൂടിയ സ്വര്‍ണത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് ആരംഭിച്ചു. സ്വര്‍ണക്കടത്തിനു നേരത്തേ പിടികൂടിയ സംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരിശോധിക്കുന്നുണ്ട്. നയതന്ത്ര പാഴ്സലില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ യു.എ.ഇയുടെ അനുമതി തേടി. കസ്റ്റംസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണു നടപടിയെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

കേസിന്റെ ഇതുവരെയുള്ള കാര്യങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമനുമായി മുരളീധരന്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ തീരുമാനങ്ങളൊന്നുമില്ലെന്നും സ്ഥിതിഗതികള്‍ ധനമന്ത്രിയെ ധരിപ്പിക്കുകയാണു ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു. നയതന്ത്രപരമായ പരിരക്ഷയുള്ളവരെയും കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്മാരെയും ചോദ്യം ചെയ്യാന്‍ ബന്ധപ്പെട്ട രാജ്യത്തിന്റെ അനുമതി ആവശ്യമാണ്. ഇതോടെ തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ യു.എ.ഇയുടെ അനുമതി തേടി. കസ്റ്റംസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണു നടപടി. നയതന്ത്രപരമായ പരിരക്ഷയുള്ളവരെയും കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന വിദേശ പൗരന്മാരെയും ചോദ്യം ചെയ്യാന്‍ ബന്ധപ്പെട്ട രാജ്യത്തിന്റെ അനുമതി ആവശ്യമാണ്.

സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കള്ളക്കടത്ത് കേസ് വളരെ കര്‍ശനമായി നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായുള്ള കൂടിക്കാഴ്ച നടന്നത്. പരോക്ഷ നികുതി ബോര്‍ഡിനോട് ധനമന്ത്രി ഈ കേസിന്റെ വിവരങ്ങള്‍ ആരാഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category