1 GBP = 94.30 INR                       

BREAKING NEWS

ആക്ടീവ് കേസുകളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം; ഇന്നലെ മാത്രം 24,000 പുതിയ രോഗികള്‍.... 610 മരണങ്ങള്‍; ആകെ കേസുകളിലും ഇന്ന് റഷ്യയേയും മറികടന്ന് അമേരിക്കയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്തെത്തും; മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും പുറമേ ഡല്‍ഹിയും ഒരു ലക്ഷം ക്ലബ്ബിലേക്ക്; ദക്ഷിണേന്ത്യയിലും അതിവേഗ വ്യാപനം; ഏഴു ലക്ഷം രോഗികളും 20,000 മരണവുമായി കോവിഡ് ബാധയില്‍ ഇന്ത്യ പുതിയ റിക്കോര്‍ഡിലേക്ക്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ പട്ടികയില്‍ ഇന്ത്യ ഏഴ് ലക്ഷം ക്ലബ്ബിലേക്ക് കുതിക്കുന്നു. ഇന്നലെ മാത്രം 24,015 പുതിയ രോഗികള്‍. 610 പേരാണ് മരിച്ചത്. ഈ കണക്ക് തുടര്‍ന്നാല്‍ ഇന്ന് റഷ്യയെ ഇന്ത്യ കോവിഡ് കണക്കില്‍ പിന്തള്ളും. ഇതുവരെ ഇന്ത്യയില്‍ 673,904 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ 674,515 പേര്‍ക്കും. വെറും ആയിരത്തില്‍ അടുത്ത് രോഗികളുടെ മാത്രം വ്യത്യാസം. റഷ്യയില്‍ രോഗ വ്യാപന തോത് ദിവസവും 7000 ആണ്. ഇന്ത്യയില്‍ ഇപ്പോഴത് 20000ത്തിന് മുകളിലും. അതുകൊണ്ട് തന്നെ ഇന്ന് തന്നെ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തും.

ഏഴ് ലക്ഷം ക്ലബ്ബിലും ഇന്ന് അല്ലെങ്കില്‍ നാളെ ഇന്ത്യയെത്തും. മരണ നിരക്കും 20,000 കടക്കും. അങ്ങനെ കോവിഡിലെ റെഡ് സ്പോട്ടായി ഇന്ത്യ മാറുകയാണ്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവോടെ രോഗ വ്യാപനം അതിശക്തമാണ്. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ പത്ത് ലക്ഷം പേരില്‍ 488 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗമുള്ളത്. മരണം പത്ത് ലക്ഷം പേരില്‍ 14 പേര്‍ക്കും. ഈ കണക്ക് മാത്രമാണ് ആശ്വാസം. മഹാരാഷ്ട്രയും തമിഴ്നാടും ഡല്‍ഹിയും രോഗ വ്യാപനത്തില്‍ അതിവേഗമാണ് കുതിക്കുന്നത്. ഇതാണ് ഇന്ത്യയിലെ വ്യാപന തോത് കൂട്ടുന്നത്. 245563 ആക്ടീവ് കേസുകളാണ് ഇന്ത്യയില്‍ ഉള്ളത്. റഷ്യയില്‍ 2,17, 609ഉം. അതുകൊണ്ട് തന്നെ ആക്ടീവ് കേസുകളില്‍ ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കി കഴിഞ്ഞു.

രോഗ വ്യാപനത്തില്‍ അമേരിക്കയും ബ്രസീലുമാണ് ഇപ്പോഴും മുന്നില്‍ അതു കഴിഞ്ഞാല്‍ ഇന്ത്യയും. ഇന്നലെ അമേരിക്കയില്‍ 45,182 പേര്‍ക്കാണ് പുതുതായി രോഗമെത്തിയത്. ആകെ രോഗികള്‍ 30 ലക്ഷത്തിലേക്ക് കടക്കുകയാണ്. പതിനഞ്ച് ലക്ഷം ആക്ടീവ് കേസുകളും ഉണ്ട്. രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. പതിനഞ്ച് ലക്ഷം പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്നലെ 35,035 പേര്‍ക്ക് രോഗം തിരിച്ചറിഞ്ഞു. അമേരിക്കയില്‍ മരണം 1,32,318 ആണ്. ബ്രസീലില്‍ മരണം 64,365ഉം. ബ്രസീലില്‍ ആക്ടീവ് രോഗികള്‍ അഞ്ചര ലക്ഷത്തിനോട് അടുത്താണ്. ഈ രണ്ട് രാജ്യങ്ങള്‍ക്കും പിന്നിലാണ് ഇന്ത്യ. അതുകൊണ്ട് തന്നെ കോവിഡ് പ്രതിരോധത്തില്‍ ഇനി ലോകത്തിന് മുന്നില്‍ മേനി പറയാന്‍ ഇന്ത്യയ്ക്ക് കഴിയില്ല.

മഹാരാഷ്ട്രയില്‍ രോഗികള്‍ രണ്ട് ലക്ഷം കടന്നു. ഇന്നലെ ഏഴായിരം പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. തമിഴ്നാട്ടില്‍ 107001 രോഗികളുണ്ട്. 4280 പേരില്‍ വൈറസ് കണ്ടെത്തി. ഡല്‍ഹി ഒരുലക്ഷം ക്ലബ്ബിലേക്ക് കുതിക്കുകയാണ്. ഇന്നലെ 2505 പേരിലാണ് വൈറസ് കണ്ടെത്തിയത്. ഗുജറാത്തില്‍ 35, 398 പേര്‍ക്ക് രോഗമുണ്ട്. ഉത്തര്‍പ്രദേശില്‍ 26554 പേര്‍ക്കും. അസമിലും രോഗ വ്യാപനം കൂടുകയാണ്. ഇന്നലെ 1202 പുതിയ രോഗികളെയാണ് തിരിച്ചറിഞ്ഞത്. എല്ലാ സംസ്ഥാനങ്ങളിലും പുതിയ രോഗികള്‍ എത്തുന്നുവെന്നാണ് ശ്രദ്ധേയം. സിക്കിം, നാഗാലാണ്ട്, മിസോറം, മണിപ്പൂര്‍, ഡാമന്‍ ഡ്യൂ, ആന്‍ഡമാന്‍ എന്നിവിടങ്ങള്‍ ഒഴികെ എല്ലായിടത്തും മരണവും എത്തി.

ചെന്നൈയില്‍ അതിവേഗ വ്യാപനം
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് രോഗികളില്‍ ബഹുഭൂരിപക്ഷവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങള്‍ രാജ്യത്തെ രോഗികളുടെ എണ്ണത്തില്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ഈ പട്ടികയില്‍ നിലവില്‍ ദേശീയ നിരക്കിനേക്കാള്‍ വേഗത്തില്‍ കോവിഡ് വ്യാപിക്കുന്നത് ഈ നാല് സംസ്ഥാനങ്ങളില്‍ മാത്രമാണ്.
തമിഴ്നാട്ടില്‍ അതിവേഗമാണ് രോഗവ്യാപനം. ശനിയാഴ്ച 4,280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പത്ത് പേര് വിദേശത്ത് നിന്നും തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 107001 ആയി. 65 പേരാണ് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. 1450 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. 44,956 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. ചെന്നൈ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 66,538 ആയി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മധുരൈയിലും സമീപപ്രദേശങ്ങളിലും ജൂലൈ 12 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. അതേസമയം ചെന്നൈയിലെ നിയന്ത്രണങ്ങളില്‍ ജൂലായ് 6 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. പച്ചക്കടി പലചരക്ക് കടകള്‍ രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 വരെ തുറന്നുപ്രവര്‍ത്തിക്കാം. ടെക്‌സ്റ്റൈല്‍സ്, ഹാര്‍ഡ് വെയര്‍ കടകള്‍ എന്നിവ രാവിലെ 10 മുതല്‍ 6 വരെയും ഹോട്ടലുകളും റെസ്റ്റോറന്റുകളും ആറ് മുതല്‍ 9 വരേയും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ട്.

മഹാരാഷ്ട്രയില്‍ വളര്‍ച്ചാ നിരക്ക് കുറയുന്നു
മഹാരാഷ്ട്രയില്‍ എല്ലാ ദിവസവും പുതിയ രോഗികള്‍ ഉണ്ടെങ്കിലും വളര്‍ച്ചാനിരക്ക് ഇപ്പോഴും കുറവാണ്. 3.40 % ആണ് മഹാരാഷ്ട്രയിലെ കോവിഡ് വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ ഒരാഴ്ചത്തെ ദേശീയ വളര്‍ച്ചാ നിരക്കായ 3.54% ത്തിനും താഴെയാണിത്.

കഴിഞ്ഞ ഒരാഴ്ചയില്‍ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ മാത്രം ഒരാഴ്ചക്കിടെ 28,000 മുകളില്‍ ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയോടെ തമിഴ്നാട്ടിലെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. എട്ടായിരത്തിലധികം കേസുകള്‍ ഒരാഴ്ചക്കിടെ കര്‍ണാടകത്തിലും തെലങ്കാനയിലും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രപ്രദേശില്‍ 5500 പേര്‍ക്കാണ് ഒരാഴ്ചക്കിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്.

കേരളത്തില്‍ ഒരാഴ്ചക്കിടെ ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍പത്തെ ദിവസങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിലും കേസുകളില്‍ വര്‍ധനവുണ്ട്. മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യപത്തില്‍ എത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ ഒരാഴ്ചക്കുള്ളിലെ വളര്‍ച്ച 3.6 ശതമാനമാണ്. ഇത് ദേശീയ ശരാശരിക്കും മുകളിലാണ്. എന്നാല്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മൊത്തം രോഗികളുടെ എണ്ണക്കുറവിനെ കൂടാതെ മരണനിരക്കും വളരെ കുറവാണ്.

കര്‍ണ്ണാടകയില്‍ ആശങ്ക
കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ 1694 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഉയര്‍ന്ന കണക്കാണിത്. ഇന്നലെ 21 പേര്‍ മരിച്ചു. ഇതും ഒരു ദിവസത്തെ ഉയര്‍ന്ന സംഖ്യയാണ്. ആകെ മരണം 293 ആയി. 10,608 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്നലെ ബംഗളൂരു അര്‍ബന്‍ ജില്ലയില്‍ മാത്രം 994 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.
മംഗളൂരു സിറ്റി നോര്‍ത്ത് മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എ ഡോ. ഭരത് ഷെട്ടിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രാമചന്ദ്ര ബായാറിനും മംഗളൂരു റെയില്‍വേ സ്റ്റേഷനിലെ അഞ്ച് മലയാളി ജീവനക്കാര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category