1 GBP = 95.60 INR                       

BREAKING NEWS

സുന്ദരികളായ പെണ്‍മക്കളെ എങ്ങോട്ടും വിടാതെ ശാരീരികമായി ഉപയോഗിച്ച് രസിച്ചു; 17ഉം 18ഉം 19ഉം വയസ്സുള്ള മൂന്നുപേരും ഒരുമിച്ചുചേര്‍ന്ന് പിതാവിനെ കഴുത്തറുത്ത് കൊന്നു; നിരന്തരമായ ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി തെരഞ്ഞെടുത്തവര്‍ക്ക് വിധി ജീവിതാവസാനം വരെ ജയില്‍; സ്വയം പ്രതിരോധ വാദം തള്ളി ഇന്‍വെസ്റ്റിഗേറ്റിംഗ് കമ്മിറ്റി

Britishmalayali
kz´wteJI³

സ്വന്തം പിതാവില്‍ നിന്നും നിരന്തരം ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് പിതാവിനെ കൊലപ്പെടുത്തിയ മൂന്ന് സഹോദരിമാരില്‍ രണ്ട് പേര്‍ക്ക് വിചാരണ നേരിടേണ്ടി വന്നേക്കും. സ്വയം പ്രതിരോധമെന്ന വാദം തള്ളിയ അന്വേഷണ ഏജന്‍സി ഇവരില്‍ ചാര്‍ത്തുന്നത് ജീവിതാവസാനം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മുന്‍ മാഫിയാ തലവന്‍ കൂടിയായ മിഖായേല്‍ കാചടുര്യന്‍ എന്ന 57 കാരനാണ് സ്വന്തം മക്കളുടെ കൈകൊണ്ട് മരിച്ചത്. കത്തികൊണ്ട് കുത്തിയും ചുറ്റികകൊണ്ട് തലക്കടിച്ചുമാണ് മക്കളായ ക്രിസ്റ്റിന, ഏഞ്ചലിന, മറിയ എന്നിവര്‍ തങ്ങളുടെ പിതാവിനെ കൊലപ്പെടുത്തിയത്.

റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് കമ്മിറ്റിയുടെ അഭിപ്രായമനുസരിച്ച് കേസിന്റെ തീവ്രതയില്‍ ചില ഇളവുകള്‍ വരുത്തിയാലും രണ്ട് സഹോദരിമാര്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. 2018-ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് മാസം മുന്‍പാണ് ഒരു വഴിത്തിരിവുണ്ടായത്. ഇവര്‍ക്കെതിരെയുള്ള കേസുകള്‍ പ്രോസിക്യുട്ടര്‍മാര്‍ പിന്‍വലിച്ചതോടെയായിരുന്നു ഇത്. എന്നാല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് കമ്മിറ്റി ഈ കേസ് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനോട് യോജിച്ചില്ല.

പിതാവില്‍ നിന്നും ശാരീരികമായും മാനസികമായും പീഢനങ്ങള്‍ അനുഭവികേണ്ടി വന്നു എങ്കിലും ക്രിസ്റ്റീന ഏഞ്ചലിന എന്നിവര്‍ക്കെതിരെയുള്ള കൊലപാതകക്കുറ്റം നിലനില്‍ക്കുമെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. വ്യക്തിവിരോധമായിരുന്നു കൊലക്ക് പുറകിലെന്നാണ് കമ്മിറ്റി കണ്ടെത്തിയത്.

അന്വേഷണത്തിനിടയില്‍ കണ്ടെത്തിയത് ആ പിതാവ് തന്റെ മക്കളിലൊരാളോട് നീ നിന്റ അമ്മയുടെ സ്ഥാനം ഏറ്റെടുക്കുമെന്നും തന്നെ വിവാഹം ചെയ്ത് തന്റെ കുഞ്ഞിനെ പ്രസവിക്കും എന്നും പറഞ്ഞു എന്നാണ്. അയാള്‍ അവരോട് അയാളുടെ മുന്‍പില്‍ പൂര്‍ണ്ണനഗ്‌നകളാകാന്‍ ആവശ്യപ്പെടാറുണ്ടെന്നും പിന്നീട് താനുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നു എന്നും കണ്ടെത്തിയിരുന്നു. അയാള്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അതുമാത്രമാണ് പ്രതിവിധി എന്നാണ് അയാള്‍ അവരോട് പറഞ്ഞിരുന്നത്. മാത്രമല്ല, വിവിധ ആയുധങ്ങള്‍ ഉപയോഗിച്ച് മക്കളെ ശാരീരികമായി പീഢിപ്പിക്കാറുണ്ടായിരുന്നു എന്നും കണ്ടെത്തിയിരുന്നു.

എന്നാല്‍, 2018 ല്‍ സംഭവം നടക്കുന്ന സമയത്ത് പിതാവ് തങ്ങളെ ആക്രമിച്ചിരുന്നില്ലെന്നും, മറിച്ച് മദ്യത്തിന്റെ ലഹരിയില്‍ ചാരുകസേരയില്‍ കിടക്കുകയായിരുന്നു എന്നും ഈ സഹോദരിമാര്‍ വെളിപ്പെടുത്തിയിരുന്നു. മറിയ കത്തികൊണ്ട് കുത്തുകയും ഏഞ്ചലിന ചുറ്റികവച്ച് അയാളുടെ തലയില്‍ അടിക്കുകയുമായിരുന്നു. ക്രിസ്റ്റീന സംഭവത്തിന് സാക്ഷിയായിരുന്നെങ്കിലും കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്ന് വക്കീല്‍ വാദിച്ചിരുന്നു. മറിയ ഈ കൃത്യം ചെയ്യുന്ന സമയത്ത് മാനസികമായി സാധാരണ നിലയില്‍ ആയിരുന്നില്ലെന്നും അതിനാല്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്നും ആയിരുന്നു അന്വേഷണ കമ്മിറ്റി പറഞ്ഞത്.

റഷ്യയില്‍ മുഴുവന്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ഈ കേസ്. ഈ സഹോദരിമാര്‍ക്ക് പിന്തുണയുമായി ലക്ഷങ്ങളായിരുന്നു എത്തിയത്. സഹോദരിമാരുടെ പേര്‍ക്കുള്ള കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഏകദേശം ഒരു മില്ല്യണ്‍ ആള്‍ക്കാര്‍ ഒപ്പിട്ട നിവേദനവും സമര്‍പ്പിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category