1 GBP = 94.30 INR                       

BREAKING NEWS

ടെഹ്റാനിലെ ആശുപത്രിയില്‍ ഉണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 19 പേര്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്കേറ്റു; ആശുപത്രി കെട്ടിടത്തിലെ മൂന്ന് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ പലരും ഓപ്പറേഷന്‍ കഴിഞ്ഞു കിടന്ന രോഗികള്‍

Britishmalayali
kz´wteJI³

ടെഹ്റാന്‍: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ആശുപത്രിയില്‍ ഉണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 19 പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഓക്സിജന്‍ സിലണ്ടറില്‍ നിന്നും ഗസ്സ് ലീക്ക് ചെയ്തതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ആദ്യം 13 പേര്‍ മരിച്ചെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. എന്നാല്‍ പിന്നീട് മരണ സംഖ്യ ഉയരുകയും 19ല്‍ എത്തുകയും ആയിരുന്നു. 15 സ്ത്രീകളും നാല്പുരുഷന്മാരുമാണ് മരിച്ചത്.

ടെഹ്റാനിലെ സിന്‍ അറ്റ് ഹര്‍ ഹെല്‍ത്ത് സെന്ററിലാണ് സ്ഫോടനം ഉണ്ടായതെന്ന് ടെഹ്റാനിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹമിദ് റെസാ വ്യക്തമാക്കി. ക്ലിനിക്കിന്റെ ഓപ്പറേറ്റിങ് റൂമിലുണ്ടായിരുന്ന മൂന്ന് ഓക്സിജന്‍ സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായത്. 19 പേര്‍ മരിച്ചതിന് പുറമേ ആറ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുക ആയിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 20ഓളം പേരെ തീ പിടിച്ച കെട്ടിടത്തില്‍ നിന്നും അഗ്‌നി സുരക്ഷാ സേന രക്ഷപ്പെടുത്തി.

ക്ലിനിക്കിന്റെ ബേസ്മെന്റില്‍ ഉണ്ടായിരുന്ന ഓക്സിജന്‍ സിലണ്ടറുകള്‍ക്കാണ് തീപിടിച്ചതെന്ന് ടെഹ്റാന്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. മുകളിലത്തെ നിലയിലുണ്ടായിരുന്ന ചിലരും തീപ്പൊള്ളലേറ്റ് മരിച്ചു. ഓപ്പറേഷന്‍ കഴിഞ്ഞു കിടന്നവരും മറ്റുമാണ് മുകളിലത്തെ നിലയില്‍ അഗ്‌നിക്കിരയായത്. തീയും പുകയുമാണ് മരണ കാരണം. പിന്നീട് അടുത്തുള്ള രണ്ട് വീടുകളിലേക്കും തീ പടര്‍ന്നു. മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category