1 GBP = 97.40 INR                       

BREAKING NEWS

ബ്രിട്ടനിലെ മിനി ഇന്ത്യയില്‍ കാട്ടു തീപോലെ പടര്‍ന്നു കൊറോണ; യുകെയിലെ മുഴുവന്‍ രോഗികളുടെ 10 ശതമാനം ഇവിടെ ആയതോടെ ലെസ്റ്ററില്‍ മാത്രം വീണ്ടും ലോക്ക് ഡൗണ്‍; മലയാളികളടക്കം ആയിരങ്ങള്‍ക്ക് രോഗബാധ; ലെസ്റ്റര്‍ പൂര്‍ണ്ണമായി കൊട്ടിയടക്കുമ്പോള്‍

Britishmalayali
kz´wteJI³

നിരവധി മലയാളികള്‍ അടക്കം ഇന്ത്യാക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ലെസ്റ്റര്‍. ഇന്ത്യന്‍ വംശജരേ സ്ഥിരമായി പാര്‍ലമെന്റിലേക്ക് അയക്കുന്ന ലെസ്റ്റര്‍. മിനി ഇന്ത്യ എന്നറിയപ്പെടുന്ന ലെസ്റ്ററില്‍ കൊറോണ എന്ന ഭീകര വൈറസിന്റെ താണ്ഡവം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയാണ്. രോഗബാധ വ്യാപകമായതോടെ ബെഡ്ഫോര്‍ഡ് ആശുപത്രിയിലെ മിക്കവാറും വാര്‍ഡുകള്‍ എല്ലാം അടച്ചുകഴിഞ്ഞിരിക്കുന്നു. ഗ്രീന്‍ ലെയ്ന്‍ റോഡിലെ ഒരു മൂന്നു മുറി വീട്ടില്‍ താമസിക്കുന്ന 45 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ റോഡുതന്നെ അടച്ചുപൂട്ടിയിരിക്കുകയാണ് ഇന്ത്യയിലെ ദമാനില്‍ നിന്നുള്ള മത്സ്യബന്ധന തൊഴിലാളികളാണ് ഈ നാല്പത്തഞ്ച് പേരും.

ഇവിടെ താമസിക്കുന്ന മലയാളി കുടുംബങ്ങളും ദുരിതത്തില്‍ നിന്നും മോചിതരല്ല. നേരത്തേ മൂന്ന് മലയാളികള്‍ക്ക് ഇവിടെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഒരിക്കല്‍ രോഗബാധ ഉണ്ടായി രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും കൊവിഡ് ബാധ ഉണ്ടാവുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബെഡ്ഫോര്‍ഡില്‍ 4 മലയാളികള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലാണ് ലെസ്റ്റര്‍ ഇപ്പോള്‍. അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ മറ്റെല്ലാം അടച്ചിടാന്‍ ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോക്ക് ഉത്തരവിറക്കി. ലെസ്റ്ററിലെ സ്‌കൂളുകളും അടച്ചിടും. തീര്‍ത്തും അപ്രതീക്ഷിതമായ ഈ വൈറസ്സ് ആക്രമണത്തില്‍ നഗരം വീണ്ടും ലോക്ക്ഡൗണിലേക്ക് പോവുകയാണ്. ചുരുങ്ങിയത് 15 ദിവസത്തെ ലോക്ക്ഡൗണ്‍ എങ്കിലും വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഈ ശനിയാഴ്ച്ച പ്രാബല്യത്തില്‍ വരാനിരിക്കുന്ന ലോക്ക്ഡൗണ്‍ ഇളവുകള്‍ ഈ നഗരത്തിന് ബാധകമാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള യാത്രകളൊഴികെ എല്ലാ യാത്രകളും ഒഴിവാക്കി വീടുകളില്‍ തന്നെ ഇരിക്കാന്‍ നഗരവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയില്‍ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കൊവിഡ് കേസുകളുടെ 10% ത്തോളം കേസുകള്‍ ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഈ കടുത്ത നടപടികള്‍ കൈക്കൊള്ളുന്നത്. നിലവില്‍ ലെസ്റ്ററിലെ രോഗവ്യാപന നിരക്ക് 1,00,000 പേരില്‍ 135 പേര്‍ക്ക് എന്ന നിലയിലാണ്. തൊട്ടടുത്ത പ്രദേശത്തേക്കാള്‍ മൂന്നിരട്ടി കൂടുതലാണിത്.

ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. അത്യാവശ്യവസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ എല്ലാം തന്നെ അടച്ചിടേണ്ടതുണ്ട്. സ്‌കൂളുകള്‍ വ്യാഴാഴ്ച്ച മുതല്‍ അടയ്ക്കും. എന്നാല്‍, സുപ്രധാന മേഖലകളില്‍ ജോലിചെയ്യുന്നവരുടെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കഴിയാവുന്നതാണ്. ആരോഗ്യ രംഗത്തെ പ്രമുഖരുടെ നിര്‍ദ്ദേശം മാനിച്ച് ഈ ശനിയാഴ്ച്ച പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇവിടെ ബാധകമാക്കില്ലെന്നും ഹാന്‍കോക്ക് അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ 944 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേ തുടര്‍ന്നാണ് ബ്രിട്ടനിലെ ആദ്യത്തെ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടാകുന്നത്. ഈ ലോക്ക്ഡൗണിന് ശേഷം പ്രദേശത്തെ സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷണം നടത്തും എന്നും അത്യാവശ്യമുള്ളതില്‍ കൂടുതല്‍ നാള്‍ ഈ ലോക്ക്ഡൗണ്‍ തുടരുകയില്ല എന്നും അധികൃതര്‍ അറിയിച്ചു. ഈ ലോക്ക്ഡൗണ്‍ ലെസാസ്റ്റര്‍ നഗരപരിധിയില്‍ മാത്രമല്ല, സമീപ പ്രദേശങ്ങളായ ഓഡ്ബി, ബ്രിസ്റ്റാള്‍, ഗ്ലെന്‍ഫീല്‍ഡ് എന്നിവയ്ക്കും ബാധകമായിരിക്കും.

എവിംഗ്ടണ്‍, സ്പിന്നി ഹില്‍ പാര്‍ക്ക്, വിക്ടോറിയ പാര്‍ക്ക് എന്നിവിടങ്ങളിലായി ഇപ്പോള്‍ മൂന്ന് പരിശോധനാ കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ഇപ്പോള്‍ ഹൈഫീല്‍ഡ് കമ്മ്യുണിറ്റി സെന്ററില്‍ ഒരു പുതിയ പരിശോധന കേന്ദ്രം കൂടി തുറക്കുകയാണ്. ലെസ്റ്ററിലെ ജനസംഖ്യയില്‍ ഏകദേശം 49 ശതമാനത്തോളം പേര്‍ ഏഷ്യന്‍ വംശജരും, കറുത്തവര്‍ഗ്ഗകാരും മറ്റു ന്യൂനപക്ഷ വംശങ്ങളില്‍ പെടുന്നവരുമാണ്. ഈ വിഭാഗങ്ങളില്‍ ആനുപാതത്തില്‍ അധികമായി രോഗബാധ ഉണ്ടാകുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സാമൂഹിക, സാമ്പത്തിക പശ്ചാത്തലവും പൊതു ആരോഗ്യ നിലയും ഇതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു എന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു,

ഈ വിഭാഗക്കാര്‍ കൂടുതലായുള്ളതാണ് രോഗവ്യാപനം കടുക്കാന്‍ കാരണമായതെന്നാണ് ചിലര്‍ പറയുന്നത്. ഇംഗ്ലീഷ് ഒന്നാം ഭാഷയായി സംസാരിക്കാത്തവരില്‍ ആശയവിനിമയം ഉണ്ടാക്കിയ പിഴവുകളും കാരണമായിട്ടുണ്ട്. കാര്യങ്ങള്‍ വേണ്ടരീതിയില്‍ മനസ്സിലാക്കുവാനും അത് പാലിക്കുവാനും ഇവര്‍ക്ക് കഴിയാതെ പോയി. രോഗ പരിശോധനാ സ്ഥലങ്ങളില്‍ വരെ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടം കൂടി നില്ക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category