1 GBP = 94.30 INR                       

BREAKING NEWS

ഒത്തുകളിച്ചാല്‍ വിലപിടിപ്പുള്ള കാറുകളും കോടിക്കണക്കിന് രൂപയും; അല്ലെങ്കില്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന ഭീഷണി; പണം വാങ്ങി രാജ്യത്തെ ഒറ്റുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല; അതിന്റെ പേരില്‍ എന്റെ ക്രിക്കറ്റ് ഭാവി നശിച്ചാലും കുഴപ്പമുണ്ടായിരുന്നില്ല; പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ഒത്തുകളി വിവാദത്തെ കുറിച്ചു വെളിപ്പെടുത്തലുമായി മുന്‍ പേസ് ബൗളര്‍ ആഖിബ് ജാവേദ്

Britishmalayali
kz´wteJI³

ലാഹോര്‍: ഒത്തുകളി വിവാദത്തില്‍ എന്നും ഉഴറിയിട്ടുള്ള ക്രിക്കറ്റ് ടീമാണ് പാക്കിസ്ഥാന്റേത്. വമ്പന്‍ കളിക്കാര്‍ പോലും മാച്ച് ഫിക്സിംഗുമായി ബന്ധപ്പെട്ട് വിവാദത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പാക് ക്രിക്കറ്റിനെ പിടിച്ചുകുലുക്കുന്ന മറ്റൊരു വിവാദം കൂടി ഉടലെടുത്തിരിക്കയാണ്. പാക് ക്രിക്കറ്റിലെ ഒത്തുകളിയെ കുറിച്ച് വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്റെ മുന്‍ പേസ് ബൗളര്‍ ആഖിബ് ജാവേദ്. മുന്‍ പാക് താരം സലീം പര്‍വേസിനെതിരെയാണ് ആഖിബ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. പാക്കിസ്ഥാനിലെ ഒരു പ്രാദേശിക വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാക് പേസ് ബൗളര്‍.

തൊണ്ണൂറുകളില്‍ മുന്‍ താരമായിരുന്ന സലീം പര്‍വേസാണ് കളിക്കാരെ ഒത്തുകളി മാഫിയുമായി പരിചയപ്പെടുത്തിയിരുന്നത്. അന്ന് വന്‍ പ്രതിഫലമായിരുന്നു അത്തരം ആളുകള്‍ വാഗ്ദാനം ചെയ്തിരുന്നതെന്നും വില കൂടിയ കാറുകളും കോടിക്കണക്കിന് രൂപയുമാണ് പല കളിക്കാര്‍ക്കും അന്ന് നല്‍കിയിരുന്നതെന്നും ആഖിബ് പറയുന്നു.

ഒത്തുകളിച്ചില്ലെങ്കില്‍ ക്രിക്കറ്റിലെ ഭാവി തന്നെ അവസാനിപ്പിക്കുമെന്ന് ഭീഷണിയുമുണ്ടായിരുന്നു. എന്നാല്‍ താന്‍ അതിന് സമ്മതിച്ചില്ലെന്നും അകാലത്തില്‍ തന്റെ കരിയറിന് വിരാമമിടേണ്ടി വന്നത് ഇതുകാരണമായിരുന്നെന്നും ആഖിബ് ആരോപിക്കുന്നു.

'സലീം പര്‍വേസ് എന്നോടും ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങനെ ചതിക്കാന്‍ സാധിക്കില്ലെന്ന ശക്തമായ നിലപാടാണ് ഞാന്‍ സ്വീകരിച്ചത്. ഞാന്‍ മഹത്തായ മൂല്യങ്ങളില്‍ വിശ്വസിക്കുന്നയാളാണ്. പണം വാങ്ങി രാജ്യത്തെ ഒറ്റുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. അതിന്റെ പേരില്‍ എന്റെ ക്രിക്കറ്റ് ഭാവി നശിച്ചാലും എനിക്ക് കുഴപ്പമുണ്ടായിരുന്നില്ല.'-ആഖിബ് വ്യക്തമാക്കുന്നു.

പാക്കിസ്ഥാനായി 22 ടെസ്റ്റുകളും 162 ഏകദിനങ്ങളും കളിച്ച താരമാണ് ആഖിബ്. ടെസ്റ്റില്‍ 54 വിക്കറ്റും ഏകദിനത്തില്‍ 182 വിക്കറ്റുകളും വീഴ്ത്തി. 1998-ല്‍ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ 25 വയസ്സായിരുന്നു ആഖിബിന്റെ പ്രായം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category