കവന്‍ട്രി: ഈ കൊറോണാ കാലത്ത് യുകെ മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് വില്‍ എഴുതുക, അല്ലെങ്കില്‍ എഴുതിയ വില്‍ നിയമപരമായി സാധുത ഉള്ളതാണോ? ആര്‍ക്കാണ് വില്‍ എഴുതുവാന്‍ നിയമപരമായി അധികാരമുള്ളത് എന്നൊക്കെയുള്ള കാര്യങ്ങള്‍. ഇത്തരം സംശയങ്ങള്‍ ഉടലെടുക്കുമ്പോള്‍ തന്നെ ഇവ സാധൂകരിക്കാന്‍ ഏറ്റവും നല്ല വഴി ആദ്യം ബ്രിട്ടനിലെ സര്‍ക്കാര്‍ വെബ്സൈറ്റായ https://www.gov.uk/make-will സന്ദര്‍ശിക്കുക എന്നതാണ്. വളരെ വ്യക്തമായി സര്‍ക്കാര്‍ തന്നെ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
പലരും ഈ സംശയങ്ങള്‍ ചോദിച്ചപ്പോള്‍ യുകെയില്‍ മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇത്തരം കാര്യങ്ങളില്‍ സഹായമാകുന്ന അലൈഡ് വില്‍ സര്‍വീസിലെ പ്രൊഫെഷണലി ക്വാളിഫൈഡ് ആയ വില്‍ റൈറ്റര്‍ ആന്‍ഡ്രൂ ഹാര്‍പ്പറിന് എഴുതി നല്‍കുകയും അദ്ദേഹം നല്കിയ മറുപടി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതുമാണ് താഴെ നല്‍കിയിരിക്കുന്നത്. സോളിസിറ്റര്‍മാരുടെ ഒരു പാനല്‍ ഉപയോഗിച്ചും, വില്‍ സര്‍വീസ് സൊസൈറ്റിയുടെ യോഗ്യത ഉള്ള വില്‍ റൈറ്ററും തയ്യാറാക്കുന്ന വില്ലുകള്‍ മലയാളികള്‍ക്കുള്‍പ്പെടെ അലൈഡ് വില്‍ സര്‍വീസില്‍ കൂടി നല്കി വരുന്നുണ്ട്.
എന്താണ് വില്‍?
നിങ്ങളുടെ കാലശേഷം നിങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ആര്‍ക്കു നല്‍കണം അല്ലെങ്കില്‍ അവയുടെ അവകാശികള്‍ ആരായിരിക്കണം എന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിയമപരമായി എഴുതി വെക്കുവാന്‍ നിങ്ങളെ അനുവദിക്കുന്ന മാര്‍ഗമാണ് വില്‍. നിലവിലുള്ള നിയമമനുസരിച്ച് നിങ്ങള്‍ക്ക് സ്വന്തമായി വെള്ള പേപ്പറില്‍ നിങ്ങളുടെ വില്‍ എഴുതി സൂക്ഷിക്കാവുന്നതാണ്. അല്ലെങ്കില്‍ ഇവ ചെയ്യുവാന്‍ യോഗ്യത നേടിയ ഒരു സോളിസിറ്ററിന്റെയോ, പ്രൊഫഷണലായി യോഗ്യത നേടിയ സൊസൈറ്റി ഓഫ് വില്‍ റൈറ്റേഴ്സില്‍ അംഗമായ ഒരു ക്വാളിഫൈഡ് വില്‍ റൈറ്ററുടെയോ സഹായം നിങ്ങള്‍ക്ക് തേടാവുന്നതാണ്.
വില്ലില്‍ എന്തൊക്കെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുന്നത്?
ആരായിരിക്കും നിങ്ങളുടെ മരണ ശേഷം നിങ്ങളുടെ സ്വത്തിന്റെ അവകാശികള്‍ ആകുന്നത് എന്നും, പ്രായപൂര്‍ത്തിയാകാത്ത നിങ്ങളുടെ മക്കളുടെ പരിപാലനവും (Guardians), നിങ്ങളുടെ മരണ ശേഷം നിങ്ങളുടെ വസ്തുവകകള്‍ എങ്ങനെയാണ് നിങ്ങളുടെ ഇഷ്ടം അനുസരിച്ചു നല്‍കേണ്ടതെന്നും ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടി എക്സിക്യൂട്ടര്‍ ആയി നമ്മള്‍ക്ക് ഇഷ്ടമുള്ള ആളുകളെ ചുമതലപ്പെടുത്തുവാനും നമുക്ക് വില്ലിലൂടെ സാധിക്കും.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് വിശ്വസിക്കാവുന്ന ആളുകളെ ചുമതലപ്പെടുത്തുന്നതിലൂടെ നമ്മുടെ വസ്തുവകകള്‍ മരണ ശേഷം അര്‍ഹതപ്പെട്ട ആളുകളിലേക്ക് തന്നെ എത്തിപ്പെടുവാന്‍ വില്‍ എഴുതി വെക്കുന്നതിലൂടെ സാധിക്കുന്നു. ഭാര്യ ഭര്ത്താക്കന്മാര്ക്ക് അവരില്‍ ഒരാള്‍ മരിച്ചാല്‍ ജീവിച്ചിരിക്കുന്ന മറ്റേ ആള് ആയിരിക്കും എക്സിക്യൂട്ടര്‍. അതുപോലെ നിങ്ങള്‍ക്കു മരണം സംഭവിക്കുകയും നിങ്ങളുടെ കുട്ടികള്‍ പ്രായപൂര്‍ത്തി ആകാത്തവരും ആണെങ്കില്‍ അവരുടെ പരിപാലനം (guardianship) വില്ലില്‍ നമുക്ക് രേഖപ്പെടുത്തുവാന്‍ സാധിക്കും.
കുടുംബത്തിലെ എല്ലാവര്ക്കും ഒരു മരണം സംഭവിച്ചാല്‍ വില്‍ കൊണ്ട് എന്താണ് കാര്യം?
ഒരു വിമാനാപകടത്തിലോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയിലോ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ചു മരണം സംഭവിക്കുകയാണെങ്കില്‍ നമ്മുടെ വീട് വില്‍ക്കുക, വാഹനം വില്‍ക്കുക, ബാങ്ക് അക്കൗണ്ടിലുള്ള പണം, ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുക, ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് പണം നേടിയെടുക്കുക തുടങ്ങിയ നമ്മുടെ കാര്യങ്ങള്‍ നമ്മള് മുന്‍പ് വില്ലില്‍ ജീവിച്ചിരിക്കുമ്പോള്‍ എഴുതി വച്ച പ്രകാരം ഇന്ത്യയുള്‍പ്പടെ ലോകത്തെവിടെ ആണെങ്കിലും ഉള്ള ബന്ധുക്കള്‍ക്ക് കൈമാറുവാന്‍ സാധിക്കും. നമ്മള് വില്ലില്‍ ചുമതല പെടുത്തിയിരിക്കുന്ന എക്സിക്യൂട്ടര്‍ മാര്‍ മുഖേനയാണ് ഇത് സാധിക്കുന്നത്.
ആരാണ് എക്സിക്യൂട്ടര്‍മാര്‍?
നമ്മള് ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമ്മള് വില്ലില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ നമ്മുടെ കാലശേഷം നടപ്പിലാക്കുന്നതിന് വേണ്ടി നമ്മള് ചുമതലപ്പെടുത്തുന്ന ആളുകള്‍ ആണ് എക്സിക്യൂട്ടര്‍മാര്‍. നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആയ വിശ്വസ്തരായ ആളുകളെയാണ് എക്സിക്യൂട്ടര്‍മാര്‍ ആയി നിയമിക്കുന്നത്.
ഒരിക്കല്‍ എഴുതിയ വില്‍ പിന്നീട് മാറ്റി എഴുതാന്‍ സാധിക്കുമോ?
തീര്‍ച്ചയായും, എപ്പോള്‍ വേണമെങ്കിലും ആദ്യം എഴുതിയ വില്‍ മാറ്റി എഴുതാവുന്നതാണ്. എപ്പോള്‍ മാറ്റി എഴുതിയാലും അവസാനം എഴുതുന്ന വില്‍ ആണ് സാധുത ഉള്ളത്. രണ്ടാമത് ഒരു വില്‍ എഴുതുമ്പോള്‍ ആദ്യം എഴുതിയ വില്‍ അസാധു ആയി പോകും.
വില്‍ എവിടെയാണ് സൂക്ഷിക്കേണ്ടത്?
ഏറ്റവും എളുപ്പമുള്ള മാര്‍ഗം വീടുകളില്‍ സൂക്ഷിക്കുക എന്നതാണ്. സാധാരണയായി മലയാളി കുടുംബങ്ങള്‍ക്ക് മറ്റുള്ള കുടുംബാംഗങ്ങളില്‍ നിന്നും ഒന്നും ഒളിച്ചു വെക്കേണ്ട കാര്യമില്ലാത്തതിനാല്‍ ഏറ്റവും എളുപ്പമാര്‍ഗം ഇതാണ്. ഇനി ഇതല്ല മറ്റുള്ള ആളുകള്‍ ഇത് കാണേണ്ട എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ബാങ്ക് ലോക്കറില്‍ വില്‍ സൂക്ഷിക്കാവുന്നതാണ്. അല്ലെങ്കില്‍ പ്രൊബേറ്റ് ഓഫീസുകളില്‍ സൂക്ഷിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. സാധാരണയായി ഒന്നിലധികം വിവാഹം ചെയ്തിട്ടുള്ളവരോ അല്ലെങ്കില്‍ വ്യത്യസ്ത പങ്കാളികളില്‍ കുട്ടികള്‍ ഉള്ളവരുള്ളവരോ ആണ് ഈ രീതി അവലംബിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളില്‍ സ്വത്തുവകകള്‍ എങ്ങനെയാണ് ഭാഗം വെക്കുന്നത് എന്ന് മറ്റുള്ളവര്‍ അറിയുവാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ തന്നെ ചിലര്‍ കുടുംബങ്ങള്‍ക്ക് ഒന്നും നല്‍കാതെ ചാരിറ്റികള്‍ക്കും മറ്റും ആണ് എല്ലാം എഴുതി വെക്കുന്നത്. ഇതും മറ്റുള്ളവര്‍ അറിയുവാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രൊബേറ്റ് ഓഫീസുകളില്‍ വില്ലുകള്‍ സൂക്ഷിക്കുവാന്‍ കഴിയും. പ്രൊബേറ്റ് ഓഫീസില്‍ നിന്നും വില്‍ എഴുതിയ ആളിന്റെ മരണശേഷം മാത്രമേ എക്സിക്യൂട്ടര്‍ക്ക് വില്‍ എടുക്കുവാന്‍ സാധിക്കൂ. ഇരുപതു പൗണ്ടാണ് പ്രൊബേറ്റ് ഓഫീസില്‍ വില്‍ സൂക്ഷിക്കുവാന്‍ ഉള്ള ചാര്‍ജ്ജ്. ആരെങ്കിലും പ്രോബേറ്റ് ഓഫീസില്‍ വില്‍ സൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അലൈഡ് വില്‍ സര്‍വീസ് ഇത് ക്രമീകരിക്കുന്നുണ്ട്.
വില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ?
ബ്രിട്ടനില്‍ നിലവിലെ നിയമമനുസരിച്ചു വില്‍ രജിസ്റ്റര്‍ ചെയ്യുക എന്ന നടപടിക്രമം ഇല്ല. എന്നാല്‍ ഇന്ത്യയില്‍ നമ്മള് വില്‍ എഴുതുക ആണെങ്കില്‍ സബ് രജിസ്ട്രര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ വില്‍ വീട്ടില്‍ സൂക്ഷിക്കുവാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് പ്രൊബേറ്റ് ഓഫീസിന്റെ വില്‍ ഡെപ്പോസിറ്റ് സര്‍വീസില്‍ വില്‍ സൂക്ഷിക്കാവുന്നതാണ്. പ്രൊബേറ്റ് ഓഫീസില്‍ ഇരുപതു പൗണ്ട് അടച്ചു സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുമ്പോള്‍ തെളിവായി സര്‍ട്ടിഫിക്കറ്റ് ഓഫ് ടെഡിപ്പോസിറ്റ് റെസീപ്റ്റ് അവര്‍ അയച്ചു നല്‍കും ചെയ്യും. ഇതിനെ പലരും ദുര്‍വ്യാഖ്യാനം ചെയ്തു വില്‍ രജിസ്ട്രേഷന് എന്ന് തെറ്റിദ്ധരിപ്പിച്ചു ആളുകളില്‍ നിന്നും അമിതമായി പണം ഈടാക്കുവാന്‍ ഈ സമയത്തു ചിലര്‍ ശ്രമിക്കുന്നുണ്ട്.
പ്രൊബേറ്റ് ഓഫീസില്‍ സൂക്ഷിക്കുവാനായി അയക്കുന്ന വില്ലിന്റെ രസീത് രജിസ്ട്രേഷന് സര്‍ട്ടിഫിക്കേറ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ ആളുകളില്‍ നിന്നും പണം പിടുങ്ങാന്‍ ശ്രമിക്കുന്നത്. ഈ സേവനം വില്‍ വീട്ടില്‍ സൂക്ഷിക്കുവാന്‍ താല്പര്യം ഇല്ലാത്ത ആളുകള്‍ക്കായി പ്രൊബേറ്റ് ഓഫീസ് നല്കുന്ന ഒരു സേവനം മാത്രമാണ്. താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിര്‍ദേശം എന്തെന്ന് മനസിലാക്കുവാന്‍ സാധിക്കും.
എപ്പോഴാണ് യുകെയില്‍ ഒരു വില്‍ നിയമപരമായി വാലിഡ് ആകുന്നത്?
നിങ്ങള്‍ സ്വന്തമായി എഴുതിയതോ അല്ലെങ്കില്‍ സോളിസിറ്റര്‍ വഴിയോ, വില്‍ റൈറ്റെര്‍ വഴിയോ എഴുതിയ വില്ലില്‍ യുകെയിലുള്ള നിങ്ങളുടെ സുഹൃത്തുക്കളോ, ബന്ധുക്കളോ ആയ (ബെനിഫിഷറീസ് ആയി നിങ്ങള്‍ വില്ലില്‍ നിര്‍ദ്ദേശിക്കാത്ത) രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ ഒപ്പിട്ടു തീയതിയും രേഖപ്പെടുത്തിയാല്‍ മാത്രമേ നിങ്ങളുടെ വില്ലിനു നിയമസാധുത ഉണ്ടാകൂ.
ഒരു കാര്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ യുകെയില്‍ വില്‍ രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ല. പ്രൊബേറ്റ് ഓഫീസില്‍ സൂക്ഷിക്കുവാന്‍ നല്‍കുന്നതിനെ രജിസ്ട്രേഷന് ആയി തെറ്റിദ്ധരിപ്പിക്കുന്ന ആളുകളെ തിരിച്ചറിയുക. വീട്ടില്‍ സുരക്ഷിതമായി സൂക്ഷിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രം പ്രൊബേറ്റ് ഓഫീസില്‍ സൂക്ഷിക്കുവാന്‍ വേണ്ടി ആലോചിക്കുക. നമ്മുടെ മലയാളി സമൂഹത്തില്‍ തന്നെ മരണമടഞ്ഞ പ്രിയപ്പെട്ട പല സഹോദരി സഹോദരന്മാരുടെയും ഇത്തരത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഏല്‍പ്പിക്കുകയോ വീടുകളില്‍ സൂക്ഷിക്കുകയോ ചെയ്തിരുന്ന വില്‍ ഉപയോഗിച്ചാണ് അവരുടെ പ്രിയപ്പെട്ടവരിലേക്കു സ്വത്തുവകകള്‍ കൈമാറ്റപ്പെട്ടതും എന്നറിഞ്ഞിരിക്കുക.
.jpg)
യുകെയിലെ മലയാളികള്‍ക്കിടയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രൊഫഷണല്‍ ആയി വില്‍ തയ്യാറാക്കി നല്‍കിയിട്ടുള്ള അലൈഡ് വില്‍ സര്‍വീസ് ഈ പ്രതിസന്ധി കാലത്ത് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് വളരെ ഡിസ്കൗണ്ട് നിരക്കില്‍ വില്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ നിന്നും മരണം മൂലം വേര്‍പിരിഞ്ഞു പോയ നിരവധി സഹോദരി സഹോദരന്മാരുടെ പ്രിയപ്പെട്ടവരിലേക്കു യാതൊരു നൂലാമാലകളും ഇല്ലാതെ അവരുടെ വസ്തുവകകള്‍ എളുപ്പത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടത് അലൈഡ് വില്‍ സര്‍വീസിലൂടെ തയ്യാറാക്കിയ വില്‍ ഉപയോഗിച്ചാണ്.
Will service also has extended services like forming trust, (diffrent types of trusts are there) People who are subject to inheritance tax liability needs to do estate planning to limit their liability. Such services are also provided by Allied Will Services.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ