1 GBP = 97.40 INR                       

BREAKING NEWS

ആയിരം രൂപയ്ക്ക് വേണ്ടി ഭാര്യയെ കൂട്ടുകാര്‍ക്ക് എറിഞ്ഞു കൊടുത്ത ഭര്‍ത്താവ്; കഠിനംകുളത്ത് ഭാര്യയെ എത്തിച്ച ശേഷം പീഡകരെ എല്ലാം വിളിച്ചു വരുത്തിയത് ഭര്‍ത്താവെന്നതിന് തെളിവു കിട്ടി; പിടിയിലായ മുഖ്യപ്രതിയും പങ്കുവയ്ക്കുന്നത് ഭര്‍ത്താവിന്റെ പണത്തോടുള്ള മോഹം; തീരദേശത്ത് നിന്ന് നൗഫലിനെ പൊലീസ് പൊക്കിയത് ശക്തമായ തെരച്ചിലിന് ഒടുവില്‍; കേരളത്തെ ഞെട്ടിച്ച പീഡനത്തില്‍ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളത് ഭാര്യയോടുള്ള പക

Britishmalayali
kz´wteJI³

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗക്കേസിലെ മുഖ്യ പ്രതി പിടിയിലാകുമ്പോള്‍ പൊലീസിന് ലഭിക്കുന്നത് ഗൂഢാലോചനയുടെ നിര്‍ണ്ണായക വിവരങ്ങള്‍. യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയ നൗഫലാണ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പൊലീസിന്റെ പിടിയിലായിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. പീഡനം നടന്ന തീരപ്രദേശത്ത് നിന്നു തന്നെയാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളി കേന്ദ്ര മേഖലയില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ആയിരം രൂപയ്ക്കു വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കള്‍ക്കു ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് അവസരമൊരുക്കിയതെന്നു പൊലീസ്. മുമ്പ് സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ ഇയാള്‍ രണ്ടു തവണ പുതുക്കുറിച്ചി ബീച്ചിലെത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ആലോചിച്ചുറപ്പിച്ചാണ് സംഭവദിവസം യുവതിയെ സൃഹൃത്തിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതെന്നു വ്യക്തം. ഭാര്യയെ ഇയാള്‍ സുഹൃത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയതും മദ്യം കുടിപ്പിച്ചതിനു ശേഷം മുങ്ങിയതുമെല്ലാം ഗൂഢാലോചന അനുസരിച്ചായിരുന്നു. പിന്നീട് മറ്റുള്ളവര്‍ ഓട്ടോയിലെത്തി പത്തേക്കറിലെ വിജനതയിലേക്കു കൊണ്ടുപോയതുമെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചായിരുന്നെന്നു പൊലീസ് വിശദീകരിക്കുന്നു. കൂട്ടുകാരെ ഭര്‍ത്താവ് തന്നെയാണ് വിളിച്ചു വരുത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും നല്ല സ്വരചേര്‍ച്ചയില്‍ ആയിരുന്നില്ല. ഇതുകൊണ്ടാണ് ഭാര്യയെ കൂട്ടുകാര്‍ക്ക് പണത്തിനായി കാഴ്ച വച്ചതെന്നാണ് സൂചന.

ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയാണ് നൗഫല്‍. യുവതിയുടെ മൊഴി പ്രകാരം യുവതിയെ ഏറ്റവും ക്രൂരമായി അക്രമിച്ചത് നൗഫലാണ്. യുവതിയെ ആദ്യം ആക്രമിച്ചതും ഇയാളാണ്. കേസിലെ മറ്റൊരു പ്രതി രാജന്റെ വീട്ടില്‍ നിന്ന് യുവതിയെ കുറ്റിക്കാട്ടിലേക്ക് ഓട്ടോയിലേക്ക് തട്ടിക്കൊണ്ടുപോയത് നൗഫലിന്റെ നേതൃത്വത്തിലാണ്. മറ്റു പ്രതികളെല്ലാം തന്നെ നൗഫലിനെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു. യുവതിയുടെ മുഖത്ത് നിരവധി മുറിവുകളുണ്ട്. ഇതില്‍ കടിച്ച പാടുകളുണ്ട്, നഖം കൊണ്ടുണ്ടായ മുറിവുകളുണ്ട്.കണ്ണ് അടികൊണ്ട് കലങ്ങിയിരുന്നു. ഇതെല്ലാം ചെയ്തത് നൗഫലാണ് എന്നായിരുന്നു യുവതിയുടെ മൊഴി.

സംഭവത്തില്‍ ഗൂഢാലോചനയുള്ളതു കൊണ്ട് യുവതിയുടെ ഭര്‍ത്താവാണ് ഒന്നാം പ്രതിയാവുക. അതുകൊണ്ടുതന്നെ നൗഫല്‍ രണ്ടാം പ്രതിയാകും. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസിന്റെ അടുത്ത നടപടി. നേരത്തെ അറസ്റ്റിലായ ആറ് പ്രതികളെയും ഇന്നലെ ആറ്റിങ്ങല്‍ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ കാരക്കോണം മെഡിക്കല്‍ കോളേജിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികള്‍ക്ക് കൊറോണ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ആറ്റിങ്ങല്‍ സബ്ജയിലിലേക്ക് മാറ്റും.

ഭര്‍ത്താവ് ഉള്‍പ്പെടെ ചില പ്രതികളും അവരുടെ ബന്ധുക്കളും ഭീഷണിപ്പെടുത്തിയെന്ന് രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടിനോട് യുവതി പറഞ്ഞതിനാല്‍ ഇവരെയും 4 വയസ്സുള്ള മകനെയും നെട്ടയത്തുള്ള മഹിളാ മന്ദിരത്തിലേക്ക് കോടതിയുടെ തീരുമാനപ്രകാരം മാറ്റി. ഭര്‍ത്താവ് വ്യാഴാഴ്ച ഭാര്യയെ രണ്ടു മക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സുഹൃത്തായ വെട്ടുതുറ സ്വദേശി രാജന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ഭാര്യയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചു. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചാന്നാങ്കരയിലെ പത്തേക്കറിലെ ഔട്ട് ഹൗസിലാണ് മകന്‍ നോക്കിനില്‍ക്കെ പീഡിപ്പിച്ചത്.

യുവതിയെ കയറ്റിക്കൊണ്ടുപോയ ഓട്ടോയും ഭര്‍ത്താവ് ഓടിച്ച സ്‌കൂട്ടറും കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെയും തന്നെയും ബലമായി ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയതു മുതല്‍ ഉപദ്രവിച്ച കാര്യം വരെ പറഞ്ഞ് നാലുവയസ്സുകാരന്‍ നല്‍കിയ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരായ ബലമായ കുരുക്കായതെന്നു പൊലീസ് പറഞ്ഞു. അമ്മയെ ഉപദ്രവിക്കുന്നതു തടഞ്ഞപ്പോള്‍ നെഞ്ചത്ത് പിടിച്ച് തള്ളി. നിലത്തു കിടന്നു കരഞ്ഞു ബഹളം വച്ചപ്പോള്‍ മുഖത്ത് അടിച്ചതായും കുട്ടി പൊലീസിനോടു പറഞ്ഞു. കേസില്‍ മകനെ മുഖ്യ സാക്ഷിയാക്കുമെന്നാണ് സൂചന.

രണ്ടുദിവസംമുമ്പ്, പ്രതികളിലൊരാളായ രാജന്‍ വീട്ടിലെത്തി ഭര്‍ത്താവിന് പണം നല്‍കിയതായി യുവതി മൊഴി നല്‍കിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ബീച്ചിലേക്ക് കൊണ്ടുപോകാമെന്നുപറഞ്ഞ് ഭര്‍ത്താവ് യുവതിയെയും രണ്ടുമക്കളെയും കഠിനംകുളത്തെ പരിചയക്കാരന്റെ വീട്ടിലെത്തിച്ച് പീഡനത്തിന് അരങ്ങൊരുക്കിയത്. യുവതിയുടെ കൈയിലുണ്ടായിരുന്ന ആയിരം രൂപയും രണ്ട് മൊബൈല്‍ ഫോണും പ്രതികള്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. അതിനാല്‍ മോഷണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. പിണങ്ങിപ്പോയതിനു ശേഷം, പള്ളിയില്‍ പരാതി നല്‍കിയതോടെയാണു ഭര്‍ത്താവ് ഒരു മാസം മുമ്പ് തിരിച്ചുവിളിച്ചത്. രണ്ടു ദിവസമായി ഭര്‍ത്താവ് ബീച്ചില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. ഇത് മറ്റുള്ളവര്‍ക്കു കാട്ടിക്കൊടുക്കാനായിരുന്നെന്നു കരുതുന്നു. സംഭവദിവസവും ബീച്ചിലേക്കെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രമുള്ള വീട്ടിലേക്കാണു കൊണ്ടുപോയത്. അവിടെവച്ച് ഭര്‍ത്താവ് മദ്യപിച്ചതിനൊപ്പം തന്നെയും കുടിപ്പിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് കൂട്ടുകാരുടെ കൂടെ പുറത്തുപോയി. ഇളയ കുട്ടിയെയും കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് അവരില്‍ ചിലര്‍ അകത്തേക്കുവന്ന് തന്റെ തോളില്‍ പിടിച്ചെന്നു യുവതിയുടെ മൊഴിയില്‍ പറയുന്നു. രക്ഷപ്പെട്ടോളാന്‍ ആ വീട്ടിലെ അമ്മൂമ്മ പറഞ്ഞു. മകനെയെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് സുഹൃത്തുക്കള്‍ വന്ന് ഭര്‍ത്താവ് അവിടെ അടിയുണ്ടാക്കുകയാണെന്നും ചേച്ചി ഒപ്പം വരണമെന്നും പറഞ്ഞത്.

അവര്‍ വന്ന ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി. കാട്ടിലേക്കു കൊണ്ടുപോയി അടിക്കുകയും കടിക്കുകയുമൊക്കെ ചെയ്തു. സിഗരറ്റ് കുറ്റികൊണ്ട് ശരീരത്തു പൊള്ളിച്ചു. പിന്നെ ബോധം വന്നപ്പോള്‍ ചുരിദാറിന്റെ പാന്റ്‌സ് കാണാനുണ്ടായിരുന്നില്ല. മോനെയും അവര്‍ അടിച്ചു. അതോടെ അവനെ വീട്ടിലെത്തിക്കണമെന്നും അതുകഴിഞ്ഞ് കൂടെവരാമെന്നും അവരോടു പറഞ്ഞു. റോഡിലെത്തിയപ്പോള്‍ ഓട്ടോയില്‍ കയറാന്‍ പറഞ്ഞു. അപ്പോള്‍ മകനെ എടുത്തുകൊണ്ട് ഓടി, ഒരു ബൈക്ക് കണ്ടപ്പോള്‍ കൈ കാണിച്ചു. ബൈക്കിലുണ്ടായിരുന്നയാളാണു വീട്ടിലെത്തിച്ചത്. പിന്നീട് ആശുപത്രിയിലാക്കി. കുറച്ചുകഴിഞ്ഞ് ഭര്‍ത്താവെത്തി. കേസ് കൊടുക്കരുതെന്നു പറഞ്ഞു. രക്ഷിച്ച് വീട്ടിലെത്തിച്ചവര്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു. പൊലീസെത്തി ഭര്‍ത്താവിനെ കൊണ്ടുപോയി. തന്നെ ഉപദ്രവിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് യുവതി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category