1 GBP = 97.40 INR                       

BREAKING NEWS

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്; ജിഡിപിയില്‍ 27 ശതമാനവും സംഭവാന ചെയ്തത് കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍; മഹാരാഷ്ട്രയും ഗുജറാത്തും നേരിടുന്നത് കടുത്ത വെല്ലുവിളി; കോവിഡുകാലത്ത് കേരളത്തിന് കരുത്തായി പഠന റിപ്പോര്‍ട്ട്; അപ്പോഴും സംസ്ഥാന ഖജനാവില്‍ ഒന്നുമില്ലെന്നത് യാഥാര്‍ത്ഥ്യം; കടമെടുത്ത് ശമ്പളം കൊടുക്കുന്ന സംസ്ഥാനം രാജ്യത്തിന്റെ പ്രതീക്ഷയായി മാറുമ്പോള്‍

Britishmalayali
kz´wteJI³

സാമ്പത്തികമായി കരകയറാന്‍ ഇന്ത്യ കോവിഡുകാലത്ത് ശ്രമിക്കുമ്പോള്‍ കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ ഇന്ത്യയ്ക്കു പ്രതീക്ഷ പകരുന്നു. ആഗോള ധനകാര്യ സ്ഥാപനമായ എലാറ സെക്യൂരിറ്റീസിന്റെ പഠനത്തിലാണ് കേരളം, പഞ്ചാബ്, തമിഴ്നാട്, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ കാര്യം പറഞ്ഞിരിക്കുന്നത്.

ഈ സംസ്ഥാനങ്ങളില്‍ ജനജീവിതം പതിയെപ്പതിയെ സാധാരണനിലയിലേക്ക് എത്തുകയാണ്. ഊര്‍ജ ഉപയോഗം, ഗതാഗതം, മൊത്തവ്യാപാര കേന്ദ്രങ്ങളിലെത്തുന്ന കാര്‍ഷിക വിളകള്‍ തുടങ്ങിയവ വിലയിരുത്തിയും ഗൂഗിളിന്റെ മൊബിലിറ്റി ഡേറ്റ വിലയിരുത്തിയുമാണ് ഈ നിഗമനം. ഈ അഞ്ച് സംസ്ഥാനങ്ങളും ചേര്‍ന്ന് ഇന്ത്യയുടെ ജിഡിപിയില്‍ 27% സംഭാവനയാണ് നല്‍കുന്നത്. സമ്പദ്വ്യവസ്ഥയെ പുനരജ്ജീവിപ്പിച്ച് പതിയെ മുന്നോട്ടുപോകാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ടെന്ന് എലാറ സെക്യൂരിറ്റീസ് വ്യക്തമാക്കുന്നു. കോവിഡ്19 മഹാമാരിയെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികളെടുത്തെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനാകാതെ വ്യവസായ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ഗുജറാത്തിലും സമ്പദ്വ്യവസ്ഥ താഴെപ്പോയി എന്നതാണ് വസ്തുത.

ജൂണ്‍ 8 മുതല്‍ ഘട്ടംഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വൈറസ് നിയന്ത്രണവിധേയമായ സ്ഥലങ്ങളില്‍ ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ തുറക്കും. സമ്പദ്വ്യവസ്ഥയ്ക്ക് ഏറ്റവും മികച്ച ഉത്തേജനമായി ഇന്ത്യയ്ക്കു നല്‍കാനാകുക സാധാരണ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതാണെന്ന് ഗരിമ കപൂര്‍ പറയുന്നു. രാജ്യത്ത് പ്രവര്‍ത്തനങ്ങളില്‍ പുരോഗതി കാണുന്നുണ്ടെങ്കിലും അത് ഒറ്റപ്പെട്ടതോതിലാണ്. ഊര്‍ജ ആവശ്യത്തിന്റെ കാര്യത്തില്‍ പുരോഗതി കാട്ടിയിരിക്കുന്നത് പഞ്ചാബും ഹരിയാനയുമാണ്. കൃഷിയിടങ്ങളില്‍നിന്നുള്ള ആവശ്യമാണിതെന്നാണ് വ്യക്തമാകുന്നതെന്നു പഠനത്തില്‍ പറയുന്നു. ഡല്‍ഹിയിലും ഊര്‍ജ ആവശ്യം വര്‍ധിച്ചുവരുന്നുണ്ട്. ചലനക്ഷമതയും വര്‍ധിച്ചിട്ടുണ്ട്. 'പുതിയ ജീവിതരീതി'യോട് താദാത്മ്യം പ്രാപിക്കാന്‍ ആളുകളുടെ ഉപഭോഗ രീതിയും മാറിയിട്ടുണ്ടെന്ന് ഗൂഗിള്‍ സേര്‍ച്ച് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നു.

ബാര്‍ബര്‍ഷോപ്പ് സേവനങ്ങള്‍, എസി, വിമാന യാത്ര, ബൈക്ക്, വാക്വം ക്ലീനറുകള്‍, വാഷിങ് മെഷീനുകള്‍ എന്നിവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ ആദ്യം പ്രഖ്യാപിച്ചതിനുപിന്നാലെ ആദ്യം ആളുകള്‍ വാങ്ങാനോടിയത് മരുന്നുകളും വീട്ടിലേക്കുള്ള പലചരക്കുകളും ലിക്വിഡ് സോപ്പുകളുമാണ്. എന്നാല്‍ ഇയര്‍ഫോണുകള്‍, ഹെയര്‍ ഓയില്‍, ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ജൂവലറി, മോപ്പുകള്‍, കളിപ്പാട്ടങ്ങള്‍, മൈക്രോവേവ് ഒവനുകള്‍ തുടങ്ങിയവയും ആളുകള്‍ തിരയുന്നുണ്ടായിരുന്നു. വരുന്ന മാസങ്ങളില്‍ ഈ വക സാധനങ്ങള്‍ ആളുകള്‍ കൂടുതലായി വാങ്ങാന്‍ സാധ്യയുണ്ടെന്നാണ് വിലയിരുത്തുന്നതെന്നും ഗരിമ കപൂര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് ലോകത്തെ ഏറ്റവുംനീണ്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇന്ത്യയില്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 27ശതമാനം സംഭവാനചെയ്ത് കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളാണെന്നതാണ് വസ്തുത. കേരളത്തിനുപുറമെ, പഞ്ചാബ്, തമിഴ്നാട്, ഹരിയാണ, കര്‍ണാടക എന്നിവിടങ്ങളിലാണ് ഉണര്‍വ് പ്രകടമായത്. വന്‍കിട വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ കോവിഡ് വ്യാപനംമൂലം ഇപ്പോഴും കടുത്ത നിയന്ത്രണത്തില്‍ തുടരുകയാണ്. ഇതാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ഉണര്‍വ്വിന് കാരണം.

അതിനിടെ ഈ മാസം ശമ്പളവും പെന്‍ഷനും നല്‍കാന്‍ 1500 കോടി രൂപ കേരള സര്‍ക്കാര്‍ കടമെടുത്തു എന്നതാണ് വസ്തുത. റിസര്‍വ് ബാങ്ക് ഇന്നലെ നടത്തിയ കടപ്പത്ര ലേലത്തില്‍ 1000 കോടി രൂപ 6.55% പലിശയ്ക്കും 500 കോടി രൂപ 5.44% പലിശയ്ക്കുമാണു ലഭിച്ചത്. 1000 കോടി 10 വര്‍ഷം കൊണ്ടും 500 കോടി 4 വര്‍ഷം കൊണ്ടും തിരിച്ചടയ്ക്കണം. 2 മാസത്തിനിടെയുള്ള അഞ്ചാം കടമെടുപ്പാണിത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തെ ആകെ വായ്പ 10,430 കോടി രൂപയായി. 45,217 കോടിയാണ് ഈ വര്‍ഷം കടമെടുക്കാന്‍ അനുവാദമുള്ളത്. ഇതിനിടെയാണ് ഉണര്‍വ്വിന്റെ വാര്‍ത്തയുമെത്തുന്നത്. ഏതായാലും കേരളത്തിന്റെ ഖജനാവ് കാലിയാണെന്നതാണ് വസ്തുത.

അതേസമയം, ഏപ്രില്‍ മാസത്തെ ഐജിഎസ്ടി വിഹിതമായി വെറും 335 കോടി രൂപ കഴിഞ്ഞയാഴ്ച സംസ്ഥാനത്തിനു കേന്ദ്രം കൈമാറി. ലോക്ഡൗണ്‍ കാരണം വ്യാപാരമേഖല അടഞ്ഞുകിടന്നതോടെയാണു സാധാരണ 8001000 കോടി കിട്ടുന്ന ഐജിഎസ്ടി വിഹിതം 335 കോടിയിലേക്കു കൂപ്പുകുത്തിയത്. ജിഎസ്ടി നഷ്ടപരിഹാരത്തുകയായി 3000 കോടിയോളം രൂപ സംസ്ഥാനത്തിനു കിട്ടാനുണ്ട്. 2019 നവംബര്‍ വരെയുള്ള നഷ്ടപരിഹാരമേ ലഭിച്ചിട്ടുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category