1 GBP = 97.70 INR                       

BREAKING NEWS

കല്യാണ ശേഷം നടന്നത് നിരന്തര പീഡനം; ഉത്രയുടെ വസ്ത്രങ്ങള്‍ തീയിട്ട് നശിപ്പിച്ച സഹോദരിയും കുടുങ്ങും; ഒളിപ്പിച്ച സ്വര്‍ണം എടുത്തു കൊടുക്കാന്‍ സൂരജ് ആവശ്യപ്പെട്ടിട്ട് പോലും തന്റെ കയ്യിലില്ലെന്ന മറുപടി പറഞ്ഞ അച്ഛന്‍; ഒടുവില്‍ എല്ലാത്തിനും ഉത്തരവാദി ഭാര്യയും മകളുമാണെന്ന് തുറന്നു പറഞ്ഞ് തൊണ്ടു മുതല്‍ തോണ്ടി എടുത്ത സുരേന്ദ്ര പണിക്കര്‍; ചോദ്യം ചെയ്യലിന് എത്താന്‍ രേണുകയ്ക്കും സൂര്യയ്ക്കും ഭയം; പാമ്പുകടി കൊലയില്‍ സൂരജിന്റെ കുടുംബം പെട്ടു; അമ്മയും മകളും അറസ്റ്റ് ഒഴിവാക്കാനുള്ള അവസാന ശ്രമത്തില്‍

Britishmalayali
kz´wteJI³

അഞ്ചല്‍: പാമ്പുകടിയേറ്റ് മരിച്ച ഉത്ര, ഭര്‍ത്താവിന്റെ വീട്ടുകാരുടെ നിരന്തര പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി ഉത്രയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തല്‍ കൊലക്കേസില്‍ നിര്‍ണ്ണായകമാകും. ഉത്രയുടെ വസ്ത്രങ്ങള്‍ സൂരജിന്റെ സഹോദരി ഒരിക്കല്‍ തീയിട്ട് നശിപ്പിച്ചതായും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഏതാനും മാസം കഴിഞ്ഞപ്പോള്‍ കഠിനജോലികള്‍ ചെയ്യിപ്പിച്ചിരുന്നു. പറയുന്ന ജോലികള്‍ ചെയ്തില്ലെങ്കില്‍ അസഭ്യം പറയും.

ലോറി ഡ്രൈവറായിരുന്ന സൂരജിന്റെ പിതാവ് ആ ജോലി നഷ്ടപ്പെട്ടപ്പോള്‍ മറ്റൊരു വാഹനം വാങ്ങി നല്‍കണമെന്ന് ഉത്രയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനം വാങ്ങാന്‍ മൂന്നേകാല്‍ ലക്ഷം രൂപ സൂരജിന്റെ അക്കൗണ്ടില്‍ പിതാവ് വിജയസേനന്‍ നിക്ഷേപിച്ചു. നിന്റെ അച്ഛന്‍ സ്വത്തുക്കള്‍ കൂട്ടിവയ്ക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്നും അവര്‍ ഇടയ്ക്ക് ചോദിക്കുമായിരുന്നു. സഹോദരിയുടെ എം.ബി.എ പഠനത്തിന് അന്‍പതിനായിരം രൂപ ഒന്നിച്ചുനല്‍കി. മാസാമാസം ആയിരക്കണക്കിന് രൂപയും നല്‍കിയിരുന്നു. സൂരജും കൂട്ടാളികളും പന്നിയെ കെണിവച്ച് കൊന്ന് ഇറച്ചിയാക്കിയതും വനം വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

അതിനിടെ സൂരജിന്റെ വീട്ടില്‍ ആദ്യദിനം കണ്ടെത്തിയത് അണലിയെന്ന് സൂരജ് സമ്മതിച്ചു. രാത്രി വൈകിയുള്ള ചോദ്യം ചെയ്യലിലാണ് സൂരജിന്റെ വിശദീകരണം. ഉത്രയുടെ സ്വര്‍ണം ഒളിപ്പിച്ചതില്‍ സൂരജിന്റെ അമ്മ രേണുകയ്ക്കും പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സ്വര്‍ണം വീട്ടുവളപ്പില്‍ കുഴിച്ചിട്ടത് രേണുകയുടെ അറിവോടെയെന്നാണ് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യും. അമ്മയും സഹോദരിയുമാണ് യഥാര്‍ഥ ഉത്തരവാദികളെന്ന് ഉത്രയുടെ പിതാവും ആരോപിച്ചു. അങ്ങനെ കുടുംബമെല്ലാം കേസില്‍ പ്രതിയാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയാണ്.

വ്യക്തത ലഭിക്കാന്‍ രേണുകയെയും മകളെയും ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിന് അവര്‍ ഇതുവരെയും ഹാജരായിട്ടില്ല. ചോദ്യം ചെയ്തതിനു ശേഷമേ സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമാണോ എന്ന ബോധ്യമാവൂ. വീട്ടിലേക്ക് പോയി ചോദ്യം ചെയ്യേണ്ടതില്ല എന്നാണ് പൊലീസിന്റെ തീരുമാനം. ചോദ്യം ചെയ്ത ശേഷം അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്യലിന് എത്തിയില്ലെങ്കില്‍ ഇരുവരേയും കസ്റ്റഡിയില്‍ എടുക്കും. രേണുകയും സൂര്യയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും പൊലീസിനു സൂചനയുണ്ട്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇരുവരും മാറി നില്‍ക്കുന്നത്.

ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ഇതുവരെ അന്വേഷണം പോയിരുന്നത്. എന്നാല്‍ ഇന്നലെ വീട്ടുവളപ്പില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയതോടെ കേസില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണം കൈക്കലാക്കാനാണ് കൊലപാതകം നടത്തിയെന്നത് പൊലീസിന്റെ അന്വേഷണത്തിന് കൂടുതല്‍ ബലം നല്‍കും. സ്വര്‍ണം കിട്ടിയില്ലെങ്കില്‍ കേസില്‍ വലിയ തിരിച്ചടി നേരിടുമായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതും. ചോദ്യം ചെയ്യലില്‍ പൊലീസിനെ കുഴക്കുന്ന മറുപടികളാണ് ആദ്യം സുരേന്ദ്രനില്‍ നിന്ന് ലഭിച്ചത്. പലപ്പോഴും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയും നല്‍കിയില്ല.

ഒളിപ്പിച്ച സ്വര്‍ണം എടുത്തു കൊടുക്കാന്‍ സൂരജ് ആവശ്യപ്പെട്ടിട്ട് പോലും സ്വര്‍ണം തന്റെ കയ്യിലില്ലെന്ന മറുപടിയാണ് പലപ്പോഴും സുരേന്ദ്രന്‍ പൊലീസിന് നല്‍കിയത്. ഒടുവിലാണ് വീട്ടു പറമ്പില്‍ സ്വര്‍ണം ഒളിപ്പിച്ച വിവരം ഇയാള്‍ തുറന്നു പറയുന്നത്. പിന്നീട് അമ്മയ്ക്കും ഇതില്‍ പങ്കുണ്ടെന്ന തരത്തിലുള്ള സൂചനകള്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചു. അതിനിടെ ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഉത്രയുടെയും സൂരജിന്റെയും സ്വത്ത് വിവരങ്ങളുടെ കണക്കെടുപ്പു തുടങ്ങി. ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയ സ്വര്‍ണം, പണം, കാര്‍, സൂരജിന്റെ സ്വത്തുവിവരങ്ങള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന സ്വകാര്യ ബാങ്ക് ലോക്കര്‍ മൂന്നു തവണ സൂരജ് തുറന്നതായി കണ്ടെത്തി. ബാക്കിയുള്ള സ്വര്‍ണത്തിന്റെ ഇനം തിരിച്ചുള്ള വിവരം സ്വകാര്യ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്രയുടെ കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് സൂരജ് സ്വര്‍ണം പണയം വച്ചതായും കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണവും പണവും മറ്റാര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടോയെന്നും പരിശോധിക്കും. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ഉത്രയുടെ വീട്ടുകാര്‍ക്ക് നല്‍കിയതായി സൂരജ് പൊലീസിനോട് പറഞ്ഞിരുന്നത് ശരിയല്ലെന്ന് ബോദ്ധ്യപ്പെട്ടു. സ്വര്‍ണം മറ്റാര്‍ക്കെങ്കിലും എടുത്തു കൊടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സൂരജ് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലെ ചിലരുമായി സാമ്പത്തിക ഇടപാടുള്ളതായി സൂചന കിട്ടിയിട്ടുണ്ട്. ഇന്നലെയാണ് കൊലപാതക കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അച്ഛന് എല്ലാം അറിയാം എന്ന തരത്തില്‍ സൂരജ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ ചോദ്യം ചെയ്തതും സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തതും. ഇന്നലെ രാവിലെ മുതല്‍ സൂരജിന്റെ അച്ഛനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി വൈകി സൂരജിന്റെ അച്ഛനെ അറസ്റ്റ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category