1 GBP = 97.40 INR                       

BREAKING NEWS

അന്തര്‍ ജില്ലാ സര്‍വ്വീസകുള്‍ക്ക് ബസ് യാത്ര നിരക്ക് ഇരട്ടിയാക്കാനുള്ള തീരുമാനം പിന്‍വലിച്ചതിന് കാരണം തീവണ്ടി സര്‍വ്വീസ്; ട്രെയിന്‍ യാത്രാ നിരക്കിനേക്കാള്‍ മൂന്നിരട്ടി കൂടുതല്‍ ബസ് ടിക്കറ്റ് എടുത്ത് ആരും യാത്രയ്ക്ക് എത്തില്ലെന്ന തിരിച്ചറിവില്‍ തീരുമാനം; ബസില്‍ എല്ലാ സീറ്റിലും യാത്ര അനുവദിക്കുമ്പോള്‍ പൊതുഗതാഗതം സാധാരണ നിലയിലാകും; ലോക് ഡൗണ്‍ കാലത്തു കൊറോണയ്ക്കൊപ്പം കേരളം യാത്ര ചെയ്യുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: അയല്‍ ജില്ലകളിലേക്ക് ഉടന്‍ ബസ് സര്‍വീസ് ആരംഭിക്കുമ്പോള്‍ ബസില്‍ എല്ലാ സീറ്റിലും ഇരുന്നു യാത്ര ചെയ്യാനും അനുമതി. ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയതു പിന്‍വലിച്ചു. ട്രെയിന്‍ ഓടി തുടങ്ങിയ സാഹചര്യത്തിലാണ് ഇത്. തീവണ്ടി നിരക്കിനെക്കാള്‍ മൂന്നിരട്ടിയായി ബസ് ചാര്‍ജ് ഉയര്‍ന്നാല്‍ ആരും ബസുകളെ ആശ്രയിക്കില്ല. ഈ ഇത് മനസ്സിലാക്കിയാണ് നിരക്ക് കുറക്കുന്നതും.

വിമാനത്തിലും ട്രെയിനിലും അകലവ്യവസ്ഥ നടപ്പാക്കാത്തതിനാലാണ് ബസിലും എല്ലാ സീറ്റിലും യാത്ര അനുവദിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാറില്‍ ഡ്രൈവര്‍ക്കു പുറമേ 3 പേര്‍ക്കു യാത്ര ചെയ്യാം. ഓട്ടോറിക്ഷയില്‍ 2 യാത്രക്കാരാകാം. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവ സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ തീവണ്ടിയാത്രകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇരട്ടി ചാര്‍ജിലെ ബസ് യാത്ര നഷ്ടമാകുമെന്ന് സ്വകാര്യ ബസുകളും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബസുകളിലേയും നിയന്ത്രണം അവസാനിപ്പിക്കുന്നത്. ബസില്‍ ആളുകളെ നിര്‍ത്തി കൊണ്ടു പോകാന്‍ കഴിയുമോ എന്നതില്‍ ഇനിയും വ്യക്തയില്ല.

ബസുകളില്‍ യാത്ര സാധാരണ നിലയിലാകുന്നതോടെ കേരളത്തിലാകെ പൊതു ഗതാഗതവും ഏതാണ്ട് സാധാരണ നിലയിലാകും. വിപണിയും സജീവമാകും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി യോഗങ്ങളിലും മറ്റും പങ്കെടുത്ത് ഒരാഴ്ചയ്ക്കകം മടങ്ങുന്ന വിമാന യാത്രക്കാര്‍ക്കു ക്വാറന്റീന്‍ ഒഴിവാക്കാനുള്ള തീരുമാനം ട്രെയിനില്‍ എത്തുന്നവര്‍ക്കും ബാധകമാക്കി. ഒരാഴ്ചയ്ക്കുള്ളിലുള്ള റിട്ടേണ്‍ ടിക്കറ്റ് എടുത്തിരിക്കണം. സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവര്‍ക്കു റജിസ്ട്രേഷനും യാത്രാ പാസും തുടരും. വിദ്യാലയങ്ങള്‍ ജൂലൈയിലോ അതിനു ശേഷമോ തുറന്നാല്‍ മതിയെന്ന അഭിപ്രായം കേന്ദ്രത്തെ അറിയിക്കും.

കണ്ടെയ്‌ന്മെന്റ് സോണുകളില്‍ ഈ മാസം 30 വരെ 24 മണിക്കൂറും കര്‍ഫ്യൂവിനു സമാനമായ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ചികിത്സാ ആവശ്യങ്ങള്‍ക്കും കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ടും മാത്രമേ യാത്ര അനുവദിക്കൂ. ഇതിനായി അടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്നു പാസ് വാങ്ങണം. മുന്‍കൂട്ടി റിസര്‍വ് ചെയ്ത യാത്രക്കാരുമായി സംസ്ഥാനത്തുനിന്നു കൂടുതല്‍ സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നു. ആഴ്ചയില്‍ 5 ദിവസം കോട്ടയം വഴിയുള്ള 02082/02081 തിരുവനന്തപുരം- കണ്ണൂര്‍ - തിരുവനന്തപുരം ട്രെയിന്‍, അനിശ്ചിത കാലത്തേക്കു കോഴിക്കോട് വരെയായി ചുരുക്കി. കണ്ണൂരില്‍ ഹോട്സ്പോട്ടുകള്‍ കൂടുതലായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണിത്. കണ്ണൂരില്‍നിന്നു ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര അവസാന നിമിഷമുണ്ടായ ഈ മാറ്റം കാരണം ഇന്നലെ മുടങ്ങി.

റെയില്‍വേ അറിയിപ്പുകള്‍:
ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കണ്ണൂരില്‍ ഇറങ്ങാം.
നിലവില്‍ റദ്ദാക്കിയ എല്ലാ പാസഞ്ചര്‍ എക്‌സ്പ്രസ് സര്‍വീസുകളും 30 വരെ പൂര്‍ണമായും റദ്ദാക്കി.
സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ടിക്കറ്റുകള്‍ 120 ദിവസം മുന്‍പു വരെ ബുക്ക് ചെയ്യാം.
തിരുവനന്തപുരത്തുനിന്നു ലോക്മാന്യതിലക് ടെര്‍മിനസിലേക്കുള്ള സ്പെഷല്‍ ട്രെയിന്‍ (06346) ഇന്നു രാവിലെ ഒരു മണിക്കൂര്‍ വൈകി 10.30 ന് പുറപ്പെടും.
ആരോഗ്യ, ടിക്കറ്റ് പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്നതിനു ഒന്നര മണിക്കൂര്‍ മുന്‍പ് എത്തണം.
വൈകി എത്തുന്നവരെ കണ്‍ഫേംഡ് ടിക്കറ്റ് ഉണ്ടായാലും പരിശോധന പൂര്‍ത്തിയാക്കാന്‍ വൈകിയാല്‍ ട്രെയിനില്‍ കയറാന്‍ അനുവദിക്കില്ല.
ആരോഗ്യ സേതു ആപ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
 
സ്പെഷല്‍ ട്രെയിനുകളുടെ പുറപ്പെടുന്ന സമയം
തിരുവനന്തപുരം- മുംബൈ ലോക്മാന്യതിലക് സ്പെഷല്‍ (06346)- രാവിലെ 9.30
മുംബൈ ലോക്മാന്യതിലക്- തിരുവനന്തപുരം സ്പെഷല്‍ (06345)- രാവിലെ 11.40
എറണാകുളം- നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ (02617)- ഉച്ചയ്ക്ക് 1.15
നിസാമുദ്ദീന്‍- എറണാകുളം സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ (02618)- രാവിലെ 9.15
നിസാമുദ്ദീന്‍- എറണാകുളം വീക്ക്‌ലി തുരന്തോ സ്പെഷല്‍ (ശനിയാഴ്ചകളില്‍)- രാത്രി 9.15
എറണാകുളം- നിസാമുദ്ദീന്‍ വീക്ക്‌ലി തുരന്തോ സ്പെഷല്‍ (ചൊവ്വാഴ്ചകളില്‍)- രാത്രി 11.25
തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി സ്പെഷല്‍ (02076)- രാവിലെ 5.55
കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി സ്പെഷല്‍ (02075)- ഉച്ചയ്ക്ക് 1.45
തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി സ്പെഷല്‍ (02082) ഉച്ചയ്ക്ക് 2.45നു പുറപ്പെടും(ചൊവ്വ, ശനി ഒഴികെയുള്ള ദിവസങ്ങളില്‍)
കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി സ്പെഷല്‍ (02081) രാവിലെ 6.05നു പുറപ്പെടും. (ബുധന്‍, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category