1 GBP = 97.70 INR                       

BREAKING NEWS

പാമ്പു കടിക്ക് ശേഷം സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച ഉത്രയുടെ ശരീരത്തില്‍ നിന്ന് 12 പവന്റെ ആഭരണങ്ങളും സൂരജ് ഊരിയെടുത്തു; ഭാര്യയുടെ സ്വര്‍ണത്തിന്റെ ഏറെ ഭാഗവും കൈവശപ്പെടുത്തിയ സൂരജ് ഒരു ഭാഗം സ്വന്തം വീട്ടുകാര്‍ക്കും നല്‍കി; തന്റെ പേരിലുള്ള വസ്തുവകകള്‍ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാന്‍ പാടില്ലെന്നു കാണിച്ച് കെവിയറ്റ് ഹര്‍ജി നല്‍കിയത് അച്ഛനെ കുടുക്കി; അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്യാനും തീരുമാനം; ഉത്രാ കേസ് നിര്‍ണ്ണായക വഴിത്തിരിവില്‍

Britishmalayali
kz´wteJI³

കൊല്ലം: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ സൂരജിന്റെ അച്ഛനും അറസ്റ്റില്‍. സൂരജിന്റെ വീട്ടില്‍ രാത്രിയില്‍ ക്രൈം ബ്രാഞ്ച് നടത്തിയ തെളിവെടുപ്പിനിടയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. പ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്. ഇതിന് ശേഷമാണ് കേസില്‍ സുരേന്ദ്രനെയും ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്രയുടെ കൊലപാതകത്തെ കുറിച്ച് സുരേന്ദ്രന് നേരത്തെ അറിയാമായിരുന്നുവെന്നാണ് സൂചന. ഇനി സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും ചോദ്യം ചെയ്യും. അവരേയും അറസ്റ്റ് ചെയ്യാനാണ് സാധ്യത.

ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി എന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍ അറസ്റ്റിലായതോടെ അന്വേഷണം വഴിത്തിരിവില്‍. കൊലപാതകത്തിലെ ഗൂഢാലോചനയിലും സ്വര്‍ണം ഒളിപ്പിക്കുന്നതിലും ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിലും സൂരജിന്റെ വീട്ടുകാരും കൂട്ടുനിന്നുവെന്ന പരാതി ശരിവയ്ക്കുന്നതിലേക്കാണ് അന്വേഷണം നീളുന്നത്. സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും ചൊവ്വാഴ്ച അറസ്റ്റിലായേക്കും. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ക്രൈം ബ്രാഞ്ച് സംഘം സൂരജിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നത്. സമീപപ്രദേശങ്ങളിലടക്കം തിരച്ചില്‍ നടത്തിയിരുന്നു.

ഒടുവില്‍ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ രണ്ടിടങ്ങളിലായി മണ്ണില്‍ കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങള്‍ സുരേന്ദ്രന്‍ കാട്ടിക്കൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ കൊര്യങ്ങള്‍ പിതാവിനും അറിയാം എന്ന രീതിയില്‍ സൂരജ് മൊഴിനല്‍കിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കൊട്ടാരക്കരയില്‍ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് രാത്രി വൈകി വീട്ടില്‍ എത്തിച്ചേര്‍ന്നത്.

സൂരജ് പാമ്പിനെ വിലയ്ക്കുവാങ്ങിയത് അറിയാമെന്ന ബന്ധുവിന്റെ മൊഴിയും നിര്‍ണായകമാണ്. കൊല്ലം റൂറല്‍ കൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ ചോദ്യംചെയ്താണ് അച്ഛനെ അറസ്റ്റ് ചെയ്തത്. സൂരജിന്റെ പറക്കോട്ടെ വീട്ടില്‍ വിരലടയാളം- ഫോറന്‍സിക് വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള അന്വേഷകസംഘം വിശദമായ പരിശോധന നടത്തി. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ മുറിയും പരിശോധിച്ചു. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മാര്‍ച്ച് രണ്ടിനാണ് സൂരജ് എടുത്തത്. അന്നു രാത്രിയിലാണ് ഭര്‍തൃഗൃഹത്തി ഉത്രയെ ആദ്യമായി പാമ്പുകടിച്ചതും. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച ഉത്രയുടെ ശരീരത്തില്‍നിന്ന് 12 പവന്റെ ആഭരണങ്ങളും സൂരജ് ഊരിയെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍ വീട്ടില്‍ ഉത്രയെ മെയ് ഏഴിനു രാവിലെയാണ് ഏറത്തെ വീടിനുള്ളില്‍ പാമ്പുകടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. ഉത്ര മരിച്ച ദിവസം ഏറത്തെ വീട്ടിലെത്തിയ സൂരജിന്റെ ബന്ധു സുരേഷില്‍നിന്നു വാങ്ങിയ പാമ്പ് എവിടെയെന്ന് തിരക്കിയതായി അറിയുന്നു. ഉത്രയുടെ അച്ഛനമ്മമാരില്‍നിന്ന് മൊഴിയെടുത്തു ഭര്‍ത്താവ് സൂരജും കുടുംബാംഗങ്ങളും ഉത്രയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സംസ്ഥാന വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉത്രയുടെ അച്ഛനമ്മമാരില്‍നിന്ന് മൊഴിയെടുത്തു. പത്തനംതിട്ട സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏറത്തെ വീട്ടില്‍ എത്തിയായിരുന്നു വിവരങ്ങള്‍ തേടിയത്.

കണ്ടെത്തിയത് മുപ്പത്തി ഏഴര പവന്‍
ഉത്രയുടെ മുപ്പത്തി ഏഴര പവനാണ് സൂരജിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. വീടിന്റ സമീപത്തെ രണ്ട് സ്ഥലങ്ങളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. കേസില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറന്‍സിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ട്.

സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയര്‍കെയ്സ്, ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരില്‍ നിന്നും വിശദാംശങ്ങള്‍ തേടിയിരുന്നു. അടൂരിലെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു. സൂരജിന്റെ അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു ഈ പരിശോധനയും. ഇതിന് പിന്നാലെ വീണ്ടും വീട്ടിലെത്തി തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയായിരുന്നു. ഒടുവിലാണ് സ്വര്‍ണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മൂന്ന് മാസം മുന്‍പാണ് ഇയാള്‍ ഗൂഢാലോചന തുടങ്ങിയത്. സുഹൃത്തായ സുരേഷില്‍ നിന്നും പാമ്പിനെ പതിനായിരം രൂപ നല്‍കി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭര്‍ത്താവ് സൂരജും പാമ്പുപിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാന്‍ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പുപിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാള്‍ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category