1 GBP = 97.40 INR                       

BREAKING NEWS

യന്ത്രത്തോക്കുകളേന്തി പോലീസുകാ ര്‍; എന്തിനും തയ്യാറായി പട്ടാളവും; പ്രതിഷേധക്കാരെ ചുട്ടെരിക്കുമെന്ന ഭീഷണി ഉയര്‍ത്തി ട്രംപും; റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍വാതക പ്രയോഗവുമായുള്ള നേരിടല്‍ തല്‍ക്കാലത്തേക്ക്; ഇളകി മറിഞ്ഞ് അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍

Britishmalayali
kz´wteJI³

യുഎസില്‍ ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ലോയ്ഡ് പോലീസ് പീഡനത്തെ തുടര്‍ന്ന് മരണമടഞ്ഞ പ്രശ്‌നത്തില്‍ അമേരിക്കയിലാരംഭിച്ച പ്രതിഷേധം നാള്‍ക്ക് നാള്‍ കൂടുതല്‍ രൂക്ഷമായി വര്‍ധിച്ച് കൊണ്ടിരിക്കുന്ന ജനപങ്കാളിത്തതോടെ കാട്ട് തീ പോലെ കത്തിപ്പടര്‍ന്ന് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കറുത്ത വര്‍ഗക്കാരായ പ്രതിഷേധക്കാരെ നേരിടാനായി യന്ത്രത്തോക്കുകളേന്തി അനേകം പോലീസുകാര്‍ യുഎസിലെ വിവിധ നഗരങ്ങള്‍ വളഞ്ഞിട്ടുണ്ട്.  എന്തിനും തയ്യാറായി പട്ടാളവും നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ ചുട്ടെരിക്കുമെന്ന ഭീഷണി ഉയര്‍ത്തി ട്രംപും രംഗത്തെത്തിയതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

പ്രതിഷേധക്കാരെ റബ്ബര്‍ ബുള്ളറ്റുകളും  കണ്ണീര്‍വാതക പ്രയോഗവുമായുള്ള നേരിടാനാണ് തല്‍ക്കാലം പോലീസ് തീരുമാനിച്ചിരിക്കുന്നതെങ്കിലും കലാപം അടിച്ചമര്‍ത്താന്‍ ഏതറ്റം വരെ പോകാനും സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചുരുക്കിപ്പറഞ്ഞാല്‍ ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ ഇളകി മറിഞ്ഞ് എന്തും ചെയ്യാന്‍ തയ്യാറായാണ് അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇന്നലെ ഇന്‍ഡ്യാനപ്പിലിസില്‍ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവയ്പില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്.

പോലീസ് വാഹനങ്ങളുടെ കച്ചവട സ്ഥാപനങ്ങളും അഗ്‌നിക്കിരയാക്കിയ പ്രതിഷേധക്കാര്‍ വെര്‍ജീനിയ, മിസിസിപ്പി, തുടങ്ങിയ പട്ടണങ്ങളിലെ യുദ്ധസ്മാരകങ്ങള്‍ വരെ നശിപ്പിച്ചിട്ടുണ്ട്. ഫ്ലോറിഡയില്‍ ലഹളക്കാര്‍ക്ക് നേരെ ട്രക്ക് ഓടിച്ച് കയറ്റിയ സംഭവത്തില്‍ ഡ്രൈവറെ പോലീസ് പിടികൂടിയിട്ടുണ്ട്. ലോസ്ഏയ്ജല്‍സ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട നഗരങ്ങളില്‍  ആക്രമണത്തിന് തടയിടാനായി നാഷണല്‍ ഗാര്‍ഡ് അരയും തലയും മുറുക്കിയിറങ്ങിയിട്ടുണ്ട്. യുഎസിലെ 22 നഗരങ്ങളിലായി  നാല് ദിവസത്തിനിടെ 1669 പ്രതിഷേധക്കാരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.

ആക്രമണങ്ങളെ തുടര്‍ന്ന് കൂടുതല്‍ പേര്‍ അറസ്റ്റിലായത് ലോസ് ഏയ്ജല്‍സിലാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവിടെ 10,000ത്തോളം വരുന്ന പോലീസ് സേനാംഗങ്ങളാണ് തെരുവുകളിലിറങ്ങിയിരിക്കുന്നത്.  മിനിയപ്പലിസില്‍ മാത്രം 4000 സുരക്ഷാ ഭടന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്.  11,000 പേരെ ഇവിടെ അണിനിരത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംഭവബഹുലമായ നീക്കങ്ങള്‍ക്കിടെ മിനിയപ്പലിസ് പോലീസിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്.

ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ ഇന്നലെ വന്‍ ജനപങ്കാളിത്തമായിരുന്നു ദൃശ്യമായിരുന്നത്. തുടക്കത്തില്‍ തികച്ചും സമാധാപരമായി അരങ്ങേറിയ റാലികള്‍ ചില പ്രദേശങ്ങളില്‍ ആക്രണത്തിന് വഴിമാറിയത് വന്‍ പ്രശ്നങ്ങളാണുണ്ടാക്കിയത്. ഇന്‍ഡ്യാനപ്പലിസില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നിരവധി വട്ടം നിറയൊഴിക്കപ്പെട്ടുവെങ്കിലും ഭാഗ്യത്തിന് ഒരാള്‍ക്ക് മാത്രമേ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളൂ.ഇതിന് മുമ്പ് ഡെട്രോയിറ്റിലും ഒരാള്‍ വെടിവയ്പില്‍ മരിച്ചിരുന്നു.പ്രതിഷേധത്തിന്റെ ഉത്ഭവകേന്ദ്രങ്ങളായ മിനിയപ്പലിസ് അടക്കമുള്ള 12ഓളം പ്രധാനപ്പെട്ട നഗരങ്ങളില്‍ ഇന്നലെ നിശാനിയമം നടപ്പിലാക്കിയിരുന്നു.

മിനിയപ്പലിസില്‍ ലഹളക്കാര്‍ ഇന്ത്യന്‍ റസ്റ്റോറന്റായ ഗാന്ധിമഹല്‍ അഗ്‌നിക്കിരയാക്കിയിരുന്നു. ഇവിടുത്തെ പോലീസ് ഹെഡ്ക്വാര്‍ട്ടേസിന് തൊട്ടടുത്തുള്ള റസ്റ്റോറന്റാണ് തീവച്ച് നശിപ്പിച്ചത്.ഫിലാദല്‍ഫിയയില്‍ 13 പോലീസുകാരെ പ്രതിഷേധക്കാര്‍ ആക്രമിച്ച് പരുക്കേല്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. ന്യൂയോര്‍ക്കിലും പ്രതിഷേധക്കാരും പോലീസും  പരസ്പരം ആക്രമിച്ചിരുന്നു. മിയാമിയില്‍ ലഹളക്കാരെ പിരിച്ച് വിടാന്‍ പോലീസ് നിരവധി വട്ടം ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും ദേശീയ പാതയില്‍ ഗതാഗതം തടയുകയും ചെയ്തിരുന്നു.

വൈറ്റ്ഹൗസിന് മുന്നില്‍ കറുത്ത വര്‍ഗക്കാര്‍ തടിച്ച് കൂടി നടത്തിയ പ്രതിഷേധം ആക്രമണത്തില്‍ കലാശിക്കുമെന്ന ആശങ്ക കനത്തതോടെ ട്രംപിനെ വരെ വെള്ളിയാഴ്ച ഒരു മണിക്കൂര്‍ സുരക്ഷാ ബങ്കറിലേക്ക് മാറ്റിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണട്. വൈറ്റ് ഹൗസിന് മുന്നില്‍ രാത്രിയിലും നൂറ് കണക്കിന് പേര്‍ എന്തിനും തയ്യാറായി ഒത്ത് കൂടിയതോടെയാണ് ട്രംപിനെ സുരക്ഷിത സ്ഥാനമായ ബങ്കറിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതമായത്.തനിക്ക് സുരക്ഷാ ആശങ്കയുണ്ടെന്ന് പ്രസിഡന്റ് തന്നെ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് അസാധാരണ നീക്കമുണ്ടായിരിക്കുന്നത്.

കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം അതിര് വിട്ടതോടെ രാജ്യത്തെ 140 നഗരങ്ങളില്‍ കടുത്ത പ്രതിഷേധങ്ങളും ആക്രമണങ്ങളും അരങ്ങേറുന്നുണ്ട്. 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുമുണ്ട്. 20 സ്റ്റേറ്റുകളിലാണ് ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. വാഷിംഗ്ടന്റെ മറ്റ് പ്രദേശങ്ങളിലും കടുത്ത പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റുമാര്‍ പ്രാര്‍ത്ഥനക്കെത്താറുള്ള സെന്റ് ജോണ്‍സ് പള്ളിയുടെ ചില ഭാഗങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. കള്ളനോട്ട് കൈവശം വച്ചുവെന്നാരോപിച്ച് തിങ്കളാഴ്ചയാണ് തെക്കന്‍ മിനിയപ്പലിസില്‍ പോലീസ്  പീഡനത്തില്‍ ഫ്‌ലോയ്ഡ് കൊല്ലപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ ഫ്‌ലോയ്ഡിനെ ചൗവിന്‍ നിലത്തേക്ക് തള്ളിയിട്ട് കാല്‍മുട്ടുകള്‍ കൊണ്ട് കഴുത്തില്‍ അമര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category