1 GBP = 94.80 INR                       

BREAKING NEWS

കോവിഡ് പോരാട്ടത്തില്‍ രാജ്യത്തെ നയിക്കുന്ന ഐ.സി.എം.ആര്‍ ആസ്ഥാനവും അടച്ചു; ഡല്‍ഹിയിലെ ആസ്ഥാനം അടച്ചത് മുംബൈയില്‍ നിന്നെത്തിയ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്; അണുനശീകരണം നടത്തിയ ശേഷം കോവിഡുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍; കോവിഡ് വ്യാപന നിരക്കില്‍ മറ്റു രാജ്യങ്ങളെ പിന്തള്ളി കുതിക്കുന്ന ഇന്ത്യയില്‍ കടുത്ത ആശങ്ക

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡ് പോരാട്ടത്തില്‍ രാജ്യത്തെ നയിക്കുന്നത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ (ഐ.സി.എം.ആര്‍) ആണ്. ഐ.സി.എം.ആര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്ത്യയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ഐ.സി.എം.ആറിന്റെ ഡല്‍ഹി ആസ്ഥാനവും കോവിഡ് ഭീതിയിലാണ് എന്നതാണ്. ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐ.സി.എം.ആര്‍ ആസ്ഥാനം അടച്ചു.

മുംബൈയില്‍ നിന്നെത്തിയ ശാസ്ത്രജ്ഞന്‍ം ഒരാഴ്ച മുമ്പ് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് ആസ്ഥാനം അണുനശീകരണം നടത്തുന്നതിനായി താല്‍ക്കാലികമായി അടച്ചത്. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കും. അതേസമയം ഉത്തരാഖണ്ഡിലെ ടൂറിസം മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അടക്കം എല്ലാ മന്ത്രിമാരും ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു. ഇദ്ദേഹത്തെ എയിംസില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ അഞ്ച് പേരടങ്ങുന്ന കുടുംബത്തിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളിലെ 17 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് താമസിക്കുന്ന 41 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നു. മന്ത്രിമാര്‍ വീട്ടിലിരുന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കാനാണ് തീരുമാനം. അതേസമയം, രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. രാജ്യത്ത് ഇന്നലെ മാത്രം 230 പേര്‍ മരിച്ചു. രാജ്യത്തെ രോഗികളുടെ ആകെ എണ്ണം 1,90,535 ആയി. രാജ്യത്ത് അഞ്ചാംഘട്ട ലോക്ഡൗണ്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. കണ്ടെയ്‌ന്മെന്റ് സോണുകളില്‍ ഈ മാസം 30 വരെയാണ് ലോക്ഡൗണ്‍.

അമേരിക്കയും ബ്രസീലും റഷ്യയും സ്‌പെയിനും യുകെയും ഇറ്റലിയുമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ള കൊറോണ രാജ്യങ്ങള്‍. ഇതില്‍ ഇറ്റലിയെയേയും ഇന്ത്യ മറികടക്കാന്‍ സാധ്യതയുണ്ട്. ലോകത്ത് അതിവേഗം രോഗം പടരുന്നത് ഇപ്പോള്‍ ബ്രസീലിലാണ്. അതുകഴിഞ്ഞാല്‍ റഷ്യ. മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിക്കുകയാണ്. അമേരിക്കയിലും കാര്യങ്ങള്‍ കൈവിട്ടു പോയ അവസ്ഥയിലാണ്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തമിഴ്നാട്ടിലും ഗുജറാത്തിലും കാര്യങ്ങള്‍ കൈവിട്ടു പോയ അവസ്ഥയിലാണ്. ലോക് ഡൗണില്‍ ഇളവുകളുള്ളതിനാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ് രാജ്യം. കാര്യങ്ങള്‍ ഇനിയും കൈവിട്ടു പോകാന്‍ സാധ്യത ഏറെയാണ്.

മുംബൈയില്‍ സ്ഥിതി ആശങ്കാ ജനകമാണ്. കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ജോഗേശ്വരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒന്നര മണിക്കൂറിനിടെ ഏഴുരോഗികള്‍ മരിച്ചപ്പോള്‍ രോഗികളും ഡോക്ടര്‍മാരും നടുങ്ങി. തൊട്ടടുത്ത് കിടന്നവര്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിക്കുന്ന കാഴ്ചകണ്ട് തീവ്രപരിചരണവാര്‍ഡിലെ മറ്റുരോഗികളും ആശങ്കയിലായി. ഡോക്ടര്‍മാരുടെ സംഘമെത്തിയാണ് അവരെ ആശ്വസിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അവര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ജോലിക്ക് നിയോഗിക്കാന്‍ നടപടി ആരംഭിച്ചു. കേരളത്തില്‍നിന്ന് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒരു സംഘം മുംബൈയില്‍ എത്തിയിരുന്നു. സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന മലയാളിനഴ്സുമാര്‍ കേരളത്തിലേക്ക് മടങ്ങിയതോടെ പല ആശുപത്രികളിലും നഴ്സുമാരെ കിട്ടാനില്ലെന്ന് ബൃഹന്‍ മുംബൈ നഗരസഭ മേയര്‍ കിഷോരി പെഡ്നേക്കര്‍ പറഞ്ഞു.

കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ജോലിക്കെടുക്കാന്‍ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി അമിത് ദേശ്മുഖ് അറിയിച്ചു. നഴ്സുമാര്‍ക്ക് 30,000 രൂപയും ഡോക്ടര്‍മാര്‍ക്ക് 80,000 രൂപയുമാണ് പ്രതിമാസ ശമ്പളമായി വാഗ്ദാനം ചെയ്തിട്ടുള്ളത്. അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാര്‍ക്ക് രണ്ടുലക്ഷം രൂപയും ശമ്പളം ലഭിക്കും. എം.ബി.ബി.എസ്. പഠനം കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിച്ച 4000 വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉടനെ നല്‍കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ്ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തമിഴ്നാട്ടില്‍ ഞായറാഴ്ച 1,149 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസം ആയിരത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 22,333 ആയി. 13 പേര്‍ കൂടി മരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത മരണത്തിന്റെ എണ്ണത്തിലും റെക്കോഡാണിത്. ആകെ മരണം 173 ആയി. ചെന്നൈ ജില്ലയില്‍ മാത്രം 804 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 14802 ആയി.

ചെന്നൈയില്‍ രോഗവ്യാപനം തീവ്രമായി തുടരുകയാണെങ്കിലും മദ്രാസ് ഹൈക്കോടതിയിലെ എല്ലാ ബെഞ്ചുകളിലും തിങ്കളാഴ്ച മുതല്‍ കേസുകള്‍ പരിഗണിക്കാന്‍ തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും വാദം കേള്‍ക്കുക. ചെന്നൈ നഗരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച റോയപുരം മേഖലയിലാണ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്.

ഗുജറാത്തില്‍ ഞായറാഴ്ച 438 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 689 പേര്‍ക്ക് ഭേദപ്പെട്ടു. 31 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതില്‍ ഇരുപതും അഹമ്മദാബാദിലാണ്. ഇതോടെ ആകെ മരണം 1038 ആയി. അഹമ്മദാബാദില്‍ 299 പേര്‍ക്ക് രോഗം കണ്ടെത്തി. തുടര്‍ച്ചയായ നാലാംദിവസവും ഡല്‍ഹിയില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു.

ഞായറാഴ്ച പുതുതായി 1,295 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരുദിവസം രേഖപ്പെടുത്തിയ ഏറ്റവുമുയര്‍ന്ന നിരക്കാണിത്. ഇതോടെ നഗരത്തില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം 19,844 ആയി. ഞായറാഴ്ച 13 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 473 ആയി. നിലവില്‍, 10,893 രോഗികള്‍ ചികിത്സയിലുണ്ട്. 8,478 പേര്‍ രോഗമുക്തി നേടി. 317 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ പശ്ചിമബംഗാളില്‍ കോവിഡ് രോഗികളുടെ എണ്ണം 5,130 ആയി. 237 പേരാണ് ഇതുവരെ മരിച്ചത്. രാജസ്ഥാനിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും മുഴുവന്‍ ജീവനക്കാരുമായി ജൂണ്‍ ഒന്നുമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അന്തര്‍സംസ്ഥാന ബസുകളുള്‍പ്പടെ സ്വകാര്യ ഗതാഗത സംവിധാനങ്ങളും സാധാരണ രീതിയിലാകും.

എന്നാല്‍, ആരാധനലയങ്ങളും മാളുകളും ഭക്ഷണശാലകളും ജൂണ്‍ 30 വരെ തുറക്കില്ല. ബിഹാറില്‍ 20 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 206 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തിപ്പോള്‍ 3,565 രോഗബാധിതരാണുള്ളത്. പട്നയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി തിരിച്ചെത്തിയ മറുനാടന്‍ തൊഴിലാളികളില്‍ 2,433 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category