1 GBP = 97.70 INR                       

BREAKING NEWS

ഒറ്റ ദിവസം 33,274 പുതിയ രോഗികളെന്ന കൊറോണ ചരിത്രത്തിലെ അപൂര്‍വ്വ റിക്കോര്‍ഡ് സ്ഥാപിച്ച് ബ്രസീല്‍; ലാറ്റിന്‍ അമേരിക്കയില്‍ മാത്രം 50,000 കോവിഡ് മരണങ്ങള്‍; കൊറോണ രോഗികളുടെ എണ്ണം 60 ലക്ഷം കടക്കുമ്പോള്‍ സമാനതകള്‍ ഇല്ലാത്ത ദുരന്തം ബാധിച്ചത് ബ്രസീലിനു തന്നെ; അമേരിക്കയേയും കടത്തി വെട്ടാന്‍ ഒരുങ്ങുന്ന ഒരു രാജ്യത്തെ ഭയാനകമായ കഥ

Britishmalayali
kz´wteJI³

ലോകാമാകമാനമുള്ള കൊറോണ രോഗികളുടെ എണ്ണം 62,59,533 ആയപ്പോള്‍ ലാറ്റിന്‍ അമേരിക്കയിലേക്ക് മാറ്റുകയാണ് കൊറോണ തന്റെ കര്‍മ്മഭൂമി. ബ്രസീലില്‍ ഇന്നലെ ഒരൊറ്റദിവസം 33,274 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വുഹാനില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതില്‍ പിന്നെ ഇത്രയധികം പേര്‍ക്ക് ഒരു ദിവസം ഒരു രാജ്യത്ത് കൊറോണാ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ബ്രസീലില്‍ മൊത്തം രോഗബാധിതരുടെ എണ്ണം 5,14,849 ആയി ഉയര്‍ന്നു. 29,314 മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസമാണ് ബ്രസീലില്‍ കോറോണ വ്യാപനം ഇത്ര രൂക്ഷമാകാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. രോഗവ്യാപനം തടയുവാന്‍ ലോക്ക്ഡൗണ്‍ നടപടികളുമായി സംസ്ഥാന ഗവര്‍ണര്‍മാരും മേയര്‍മാരും മുന്നോട്ട് പോകുമ്പോള്‍, ലോക്ക്ഡൗണ്‍ മൂലമുണ്ടാകാനിടയുള്ള സാമ്പത്തിക പ്രതിസന്ധിയായിരിക്കും കൊറോണ വിതയ്ക്കുന്ന ദുരന്തത്തേക്കാള്‍ വലുത് എന്ന അഭിപ്രായക്കാരനാണ് ബ്രസീലിയന്‍ പ്രസിഡണ്ട് ജെയര്‍ ബോല്‍സോനാരോ.

പ്രസിഡണ്ടിനെ ഏകാധിപതിയായ ഹിറ്റ്ലറുമായി ഉപമിച്ച ബ്രസീലിലെ ജനാധിപത്യം ഇല്ലാതെയാകുമെന്ന് ഒരു ജഡ്ജി അഭിപ്രായപ്പെട്ടതിനെതുടര്‍ന്ന് സുപ്രീം കോടതി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അനുയായികള്‍ ഞായറാഴ്ച്ച നടത്തിയ റാലിയില്‍ ബോല്‍സൊനാരോ പങ്കെടുത്തിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഈ റാലി സംഘടിപ്പിച്ചത്. മാത്രമല്ല, രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുന്ന തരത്തില്‍, തനിക്കെതിരെയും അനുയായികള്‍ക്കെതിരേയും ഉള്ള സുപ്രീം കോടതിയുടെ അന്വേഷണത്തെ അദ്ദേഹം ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തു.

ബ്രസീലിന്റെ ഉന്നത നിയമനിര്‍മ്മാണ സഭയും സുപ്രീം കോടതിയും അടച്ചുപൂട്ടണമെന്ന ബാനറുകളുമായി പ്രതിഷേധിക്കുന്ന അനുയായികള്‍ക്കടുത്തേക്ക് ബൊല്‍സോനാരോ ഒരു സൈനിക ഹെലികോപ്റ്ററിലായിരുന്നു പറന്നിറങ്ങിയത്. ഹെലികോപ്റ്ററില്‍ നിന്നും ഇറങ്ങിയ അദ്ദേഹം റാലിയുടെ നേര്‍ക്ക് നടക്കുകയും തന്റെ അണികള്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്തു. ബ്രസീല്‍ തലസ്ഥാനത്ത്, കൊറോണാ നിയന്ത്രണങ്ങളുടെ ഭാഗമായി ഫേസ് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പ്രസിഡണ്ട് അത് ധരിച്ചിരുന്നില്ല.

ശനിയാഴ്ച്ച രാത്രിയും ബൊല്‍സോനാരോയുടെ ഒരു കൂട്ടം അനുയായികള്‍ സുപ്രീം കോടതി അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് കോടതിയിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ച്ച നടന്ന പ്രകടനത്തിനിടെ, സാവോ പോളോയിലെ ഒരു പ്രധാന വേദിയില്‍ ബൊല്‍സോനാരോയുടെ എതിരാളികള്‍ ഫാസിസത്തിനെതിരായി നടത്തിയ പ്രകടനം അക്രമത്തില്‍ കലാശിച്ചു. ഈ പ്രകടനം പ്രസിഡണ്ടിന്റെ അനുയായികള്‍ നടത്തുന്ന പ്രകടനവുമായി കൂടിച്ചേരാതിരിക്കാന്‍ പോലീസ് നടത്തിയ ഇടപെടലാണ് അക്രമത്തില്‍ കലാശിച്ചത്. ഇതിനിടയില്‍, അതിവേഗം വ്യാപകമാകുന്ന കൊറോണയെ തടയുവാന്‍ മൂന്നു നഗരങ്ങളില്‍ കൂടുതല്‍ കര്‍ശനമായ നടപടികളുമായി കൊളംബിയ മുന്നോട്ടുവന്നു.

ലോകത്ത് കൊറോണ ബാധ അതിശക്തമാകുന്ന സമയത്ത് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം വിച്ഛേദിച്ച ട്രംപിന്റെ നടപടി കൂടുതല്‍ വിവാദമാവുകയാണ്. ഏറ്റവും അധികം ഒരുമയും സഹകരണവും ആവശ്യമായ സമയമാണിതെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. തീര്‍ത്തും നിരാശാജനകമായ ഒരു തീരുമാനം എന്നാണ് ട്രംപിന്റെ നടപടിയെ ജര്‍മ്മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാന്‍ വിശേഷിപ്പിച്ചത്. അതേസമയം ട്രംപ് സംഘടിപ്പിക്കുമെന്ന് പറഞ്ഞ ഒരു ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ അറിയിച്ചിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോറോണ ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് രാജ്യങ്ങള്‍. ബ്രിട്ടനില്‍ തിങ്കളാഴ്ച്ച മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരും.എന്നാല്‍ സര്‍ക്കാരില്‍ തന്നെ പലരും എതിര്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ ജൂണ്‍ മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. മദ്ധ്യപൂര്‍വ്വ ദേശത്ത് കൊറോണ ബാധ ഏറ്റവുമധികം ഉണ്ടായ ഇറാനില്‍ മസ്ജിദുകളിലെ കൂട്ടപ്രാര്‍ത്ഥനകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മെക്കക്കും മദീനക്കും ശേഷം ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ തീര്‍ത്ഥാടന കേന്ദ്രമായ ജറുസലേമിലെ അല്‍-അക്സാ മസ്ജിദ് ഇന്നലെ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു.

യൂറോപ്പില്‍ ഏറ്റവും അധികം കൊറോണ ദുരന്തം ബാധിച്ച രാജ്യങ്ങളിലും വ്യാപനതോത് കുറഞ്ഞതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലും ലോക്ക്ഡൗണ്‍ നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category