1 GBP = 97.40 INR                       

BREAKING NEWS

രോഗവ്യാപനം തുടങ്ങിയ ശേഷം ഏറ്റവും കുറഞ്ഞ മരണം രേഖപ്പെടുത്തിയ ദിവസം; ഇന്നലെ യുകെയില്‍ മരിച്ചത് 113 പേര്‍ മാത്രം; ലോകത്തെ കോവിഡ് ഹോട്ട്സ്പോട്ട് രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ബ്രിട്ടന്‍ പിന്നോട്ട്

Britishmalayali
kz´wteJI³

ങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് യുകെ കൊറോണയെന്ന മഹാമാരിയുടെ പിടിയില്‍ നിന്നും ദിവസം ചെല്ലുന്തോറും മോചനം നേടിക്കൊണ്ടിരിക്കുന്നുവെന്ന പ്രതീക്ഷാനിര്‍ഭരമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇന്നലെ പുറത്തു വിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്നലെ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് വെറും 113 പേര്‍ മാത്രമാണ്.രാജ്യത്ത് രോഗവ്യാപനം തുടങ്ങിയ ശേഷം ഏറ്റവും കുറഞ്ഞ മരണം രേഖപ്പെടുത്തിയ ദിവസമാണ് ഇന്നലെ. ഇതോടെ ലോകത്തെ കോവിഡ് ഹോട്ട്സ്പോട്ട് രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ബ്രിട്ടന്‍ പുറകോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുകെയിലെ മൊത്തം കൊറോണ മരണം 38,489 ആയാണ് വര്‍ധിച്ചിരിക്കുന്നത്.പത്താഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ യുകെയിലുണ്ടായിരിക്കുന്നതെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് എടുത്ത് കാട്ടുന്നു. രാജ്യത്ത് കൊറോണ പ്രതിസന്ധി നിയന്ത്രണം വിടാന്‍ തുടങ്ങിയ മാര്‍ച്ച് 23ന് 74 പേരായിരുന്നു രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. അതിന് ശേഷം ഇന്നലെയാണ് ഏറ്റവും കുറഞ്ഞ മരണം രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം മരണം 38,489 ആണെന്ന് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുമ്പോഴും യഥാര്‍ത്ഥ മരണസംഖ്യ 50,000ത്തിന് അടുത്താണെന്ന  മുന്നറിയിപ്പും ശക്തമാണ്.

രാജ്യത്ത് തുടക്കത്തില്‍ ആശുപത്രികള്‍ക്ക് പുറത്ത് കെയര്‍ ഹോം പോലുളള സെറ്റിംഗ്സുകളിലെ കൊറോണ മരണങ്ങളെ ഔദ്യോഗിക മരണപ്പട്ടികയില്‍ പെടുത്താതെ പോയതിനെ തുടര്‍ന്നാണ് ഈ വ്യത്യാസമുണ്ടായിരിക്കുന്നതെന്നാണ് എക്സ്പര്‍ട്ടുകള്‍ പറയുന്നത്. സാധാരണയായി വീക്കെന്‍ഡുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം സംഭവിക്കുന്നതിനാല്‍ കൊറോണ മരണങ്ങള്‍ താഴാറുണ്ട്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ചത്തെ 118 മരണങ്ങളെന്നത് അതിന് മുമ്പത്തെ ആഴ്ചയിലേതിനേക്കാള്‍ 30 ശതമാനം കുറവായിരുന്നു. മരണനിരക്ക് തുടര്‍ച്ചയായി കുറയുന്നുവെന്ന് തന്നെയാണിതിലൂടെ സ്ഥിരീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. അതിനേക്കാള്‍ ഇന്നലത്തെ ഞായറാഴ്ച കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ലെങ്കിലും പേരിനെങ്കിലും മരണം കുറഞ്ഞത് മരണനിരക്കിലെ സ്ഥിരമായ കുറവിനെ തന്നെയാണ് കാണിക്കുന്നത്.

ഏപ്രില്‍ മധ്യത്തില്‍ അതായത് രാജ്യത്ത് കൊറോണ മരണം മൂര്‍ധന്യത്തിലെത്തിയ വേളയില്‍ 1172 പേര്‍ വരെ  കൊറോണ ബാധിച്ച് മരിച്ച ദിവസങ്ങളുണ്ടായിരുന്നുവെന്നറിയുമ്പോള്‍ ഇപ്പോള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മരണനിരക്ക് രാജ്യത്ത് തുടര്‍ച്ചയായി കുത്തനെ ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇതിനാല്‍ നിലവില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കേണ്ടുന്ന നിര്‍ണായക സമയമാണെന്നാണ് ഇംഗ്ലണ്ടിലെ  ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. ജെന്നി ഹാരീസ് പറയുന്നത്. ഇന്ന് മുതല്‍ ഇംഗ്ലണ്ട് കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായിട്ടാണ് അദ്ദേഹം ഈ മുന്നറിയിപ്പേകിയിരിക്കുന്നത്.

ഇളവുകള്‍ വരുന്നതിന് മുന്നോടിയായി ഇക്കഴിഞ്ഞ വീക്കെന്‍ഡില്‍ തെളിഞ്ഞ കാലാവസ്ഥയില്‍ ആയിരക്കണക്കിന് പേരായിരുന്നു ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും ഒഴുകിയെത്തിയിരുന്നത്. ഇവരില്‍ പലരും സാമൂഹിക-ശാരീരിക അകലങ്ങള്‍ ലംഘിക്കുന്നതായും മുന്നറിയിപ്പുണ്ടായിരുന്നു. ഈ പ്രവണത തുടര്‍ന്നാല്‍ രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗമുണ്ടാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്. ഇത് അപകടകരമായ പ്രവണതയാണെന്നാണ് ഹാരീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നത്. ഇന്നലെ ഡൗണിംഗ് സ്ട്രീറ്റില്‍ വച്ച് നടന്ന പതിവ് കൊറോണ വൈറസ് പ്രസ് ബ്രീഫിംഗിനിടെയാണ് രാജ്യത്തെ പുതിയ കണക്കകള്‍ ഹൗസിംഗ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്ക് പുറത്ത് വിട്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category