1 GBP = 97.70 INR                       

BREAKING NEWS

ആരോഗ്യപ്രവര്‍ത്തകര്‍ക്കു ഊര്‍ജം നല്‍കാന്‍ കവന്‍ട്രി സീറോ മലബാര്‍ ഗായക സംഘം; മുന്നില്‍ നില്‍ക്കാന്‍ അനില്‍ തോമസും ഹരീഷ് പാലായും എത്തിയപ്പോള്‍ കൂടെ ചേര്‍ന്നത് രണ്ടു ഡസന്‍ പാട്ടുകാര്‍

Britishmalayali
kz´wteJI³

കവന്‍ട്രി: കോവിഡിന് എതിരെയുള്ള പോരാട്ടത്തില്‍ യുദ്ധമുന്നണിയില്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്മയും ആരോഗ്യവും ഉണ്ടാകുന്നതിനു കവന്‍ട്രി സീറോ മലബാര്‍ ഇടവകയിലെ ഗായക സംഘം നടത്തിയ ശ്രമത്തിനു ചുക്കാന്‍ പിടിച്ചു പാട്ടുകാരായ അനില്‍ തോമസും ഹരീഷ് പാലായും എത്തിയപ്പോള്‍ കൂടെ ചേര്‍ന്ന് നില്‍ക്കാന്‍ തയ്യാറായി പാട്ടുകളുമായി എത്തിയത് രണ്ടു ഡസനിലേറെ ഗായകര്‍. കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് പാട്ടുകള്‍ ആലപിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്മകള്‍ നേര്‍ന്നപ്പോള്‍ കൂടെ പിന്തുണയുമായി ഇടവക ചുമതലക്കാരന്‍ ഫാ. സെബാസ്റ്റിയന്‍ നാമറ്റത്തിലും എത്തിയപ്പോള്‍ സ്‌നേഹസ്പന്ദനം എന്ന വീഡിയോ ആല്‍ബം തയ്യാറാകുക ആയിരുന്നു. അനവധി ദിവസത്തെ ശ്രമഫലമായാണ് ഈ വിഡിയോ കാഴ്ചക്കാരില്‍ എത്തിക്കാന്‍ കഴിയുന്നതെന്നും അനില്‍ തോമസ് കൂട്ടിച്ചേര്‍ത്തു. 

കാലങ്ങളായി വിശ്വാസികള്‍ കേട്ടുപരിചയിച്ച പ്രാര്‍ത്ഥന ഗാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഈ വീഡിയോ ആല്‍ബം പിറന്നിരിക്കുന്നത്. ദുരിത സമയത്തു പ്രതീക്ഷയുടെ സന്ദേശം നല്‍കാന്‍ വേണ്ടിയാണ് ഇത്തരം ഒരു ശ്രമം നടത്തുന്നതെന്ന് ഫാ. നാമറ്റത്തില്‍ വ്യക്തമാക്കി. പല ഗാനങ്ങളുടെ പ്രധാന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ ഗാനശൃംഖല തയ്യാറാക്കിയിരിക്കുന്നത്. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തിലിന്റെ നേതൃത്വത്തില്‍ കാലങ്ങളായി തങ്ങള്‍ കേട്ടു മനസില്‍ ഹൃദ്യസ്ഥമാക്കിയ ഒരുപിടി ഗാനങ്ങളുടെ ഈരടികള്‍, തങ്ങളുടെ ഭവനങ്ങളിലായിരുന്നുകൊണ്ട് ഫോണുകളില്‍ പാടി റെക്കോര്‍ഡ് ചെയ്ത് ഒരു പ്രാര്‍ത്ഥനയായാണ് ഇതു സമര്‍പ്പിച്ചിരിക്കുന്നത്.

ഇരുപത്തിനാലോളം ഗായകര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ഗാനത്തിന്റെ കീബോര്‍ഡ് പ്രോഗ്രാമിംഗ് ചെയ്തത് ലൂട്ടണില്‍ നിന്നുമുള്ള അരുണും വീഡിയോയുടെ എഡിറ്റിംഗ് ആന്റ് മിക്‌സിംഗ് നടത്തിയിരിക്കുന്നത് കവന്‍ട്രിയില്‍ നിന്നുമുള്ള പ്രശസ്ത ഗായകനും കൂടിയായ ഹരീഷ് പാലായാണ്. ആതുര ശുശ്രൂഷകര്‍ക്ക് സ്‌നേഹത്തിന്റെ സ്പന്ദനമായ ഈ ഗാനം ചിട്ടപ്പെടുത്തുന്നതിന് സഹായിച്ചിരിക്കുന്നത് സെന്റ് ജോസഫ് സീറോ മലബാര്‍ മിഷന്റെ ഗായകരായ അനിയും ബിജുവും ജോസഫും ചേര്‍ന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category