1 GBP = 94.80 INR                       

BREAKING NEWS

യുക്മ വൈ6 ചലഞ്ച് 2020; ഗ്രാമര്‍-സ്വകാര്യ സ്‌കൂള്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന മലയാളി കുട്ടികള്‍ക്കായി മത്സര പരീക്ഷകള്‍ സംഘടിപ്പിക്കുന്നു

Britishmalayali
സജീഷ് ടോം

ബ്രിട്ടനിലേക്കുള്ള ആദ്യകാല മലയാളി കുടിയേറ്റ സംഘങ്ങള്‍ക്ക് തികച്ചും അപരിചിതമോ അല്ലെങ്കില്‍ അപ്രാപ്യമോ ആയിരുന്നു ഗ്രാമര്‍ സ്‌കൂളുകളും പ്രൈവറ്റ് സ്‌കൂളുകളും. 2000നു ശേഷം യുകെയിലെത്തിയ പുതുതലമുറയിലെ പ്രവാസസമൂഹത്തിനും ആദ്യ ദശകത്തില്‍ ഇത്തരം കാഴ്ചപ്പാടുകള്‍ പ്രകടമായ രീതിയില്‍ ഉണ്ടായിരുന്നില്ല. 2010 കാലഘട്ടത്തോടുകൂടിയാണ് പ്രധാനമായും യു.കെയിലെ മലയാളി സമൂഹത്തില്‍ ഗ്രാമര്‍ സ്‌കൂള്‍, പ്രൈവറ്റ് സ്‌കൂള്‍ പ്രവേശനത്തിന് തങ്ങളുടെ കുട്ടികളെ പ്രാപ്തരാക്കണമെന്ന ഗൗരവകരമായ ചിന്ത ഉടലെടുത്ത് തുടങ്ങിയത്.

ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുംവിധം വിദ്യാര്‍ത്ഥികളെ സമര്‍ത്ഥരാക്കുന്ന പരിശീലന സമ്പ്രദായം എന്നനിലയില്‍ വിഖ്യാതമാണ് യുകെയിലെ ഗ്രാമര്‍ സ്‌കൂള്‍ പഠനം. അതുകൊണ്ടുതന്നെ, ജീവിതത്തിന്റെ ഉന്നത ശ്രേണികളില്‍ വ്യാപരിക്കുന്ന വലിയൊരു സുഹൃത്ത് വലയം സൃഷ്ടിച്ചെടുക്കാനും ഗ്രാമര്‍ സ്‌കൂള്‍ വിദ്യാഭാസത്തിന് കഴിയുന്നു. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെയാണ് മലയാളികള്‍ തങ്ങളുടെ കുട്ടികളെ ധാരാളമായി ഗ്രാമര്‍സ്‌കൂള്‍ പ്രവേശനത്തിന് ചിട്ടയായി ഒരുക്കുന്നതും. 

2021 ലെ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി യുക്മ ജൂണ്‍ മാസത്തില്‍ രണ്ട് സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരീക്ഷകള്‍ (mock tests) സംഘടിപ്പിക്കുകയാണ്. ഇംഗ്ലീഷ്, കണക്ക് പരീക്ഷകള്‍ ഉള്‍പ്പെടുന്ന രണ്ട് സെറ്റുകളായാണ് പരീക്ഷകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ തലത്തിലും റീജിയണല്‍ തലങ്ങളിലും വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുക്മ സര്‍ട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും നല്‍കുന്നതാണ്.

ഫലപ്രഖ്യാപനത്തോടൊപ്പം പരീക്ഷയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ മാര്‍ക്കുകളും, ഓരോ വിഭാഗങ്ങളിലും ലഭിച്ച മാര്‍ക്കിന്റെ വിശകലനവും ലഭ്യമാക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മേഖലകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാന്‍ ഇത് സഹായകരമായിരിക്കും. 

സൗജന്യ മത്സര പരീക്ഷകള്‍ക്ക് മുന്നോടിയായി മാതാപിതാക്കള്‍ക്കായി ഒരു വെബ് മീറ്റിംഗ് സംഘടിപ്പിക്കുന്നതാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, യുക്മ യൂത്തിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ എന്നിവര്‍ അറിയിച്ചു. ജൂണ്‍ ആറാംതീയതി ശനിയാഴ്ച നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ www.uukma11plus.com എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ബിജു ആര്‍ പിള്ളയാണ് വെബ് സെമിനാര്‍ നയിക്കുന്നത്. മലയാളമനോരമ ഹൊറൈസണ്‍ വെബ് സെമിനാര്‍ പോലുള്ള നിരവധി ശ്രദ്ധേയമായ പരിപാടികള്‍ നിയന്ത്രിച്ചിട്ടുള്ള പരിശീലകനാണ് ബിജു ആര്‍ പിള്ള.  തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ പദ്ധതിയില്‍ പങ്കെടുക്കുന്നതിന് എല്ലാവരും പരമാവധി ശ്രദ്ധിക്കണമെന്ന് യുക്മ ദേശീയ നേതൃത്വം അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category