1 GBP = 97.70 INR                       

BREAKING NEWS

ഇഷ്ടമുള്ള കട തിരഞ്ഞെടുക്കാന്‍ അവസരം നല്‍കാതെ ആപ് കമ്പനി ടോക്കണ്‍ നല്‍കിയത് പലര്‍ക്കും ദൂരെയുള്ള ബാറുകളിലേക്ക്; നടന്നതെല്ലാം സ്റ്റാര്‍ട്ടപ് മിഷന്റെ ടെക്നിക്കല്‍ പ്രപ്പോസലില്‍ ഉപയോക്താവിനു മദ്യശാല തിരഞ്ഞെടുക്കാന്‍ ഓപ്ഷന്‍ വേണമെന്നു നിര്‍ദ്ദേശിച്ചിരുന്നതിന് വിരുദ്ധം; രാത്രി 10 വരെ ബുക്കിങ് എന്ന് പറഞ്ഞിട്ട് ഉച്ചയ്ക്ക് മുമ്പ് നിര്‍ത്തി; ബാറുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ ബിവ്കോ ഔട്ട്ലെറ്റുകള്‍ ശൂന്യം; മദ്യവില്‍പ്പന തുടങ്ങിയപ്പോള്‍ ബാക്കിയാവുന്നത് തള്ളല്‍ മാത്രം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബവ്ക്യൂ ആപ്പിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു. അഴിമതിയാണ് പ്രതിപക്ഷ നേതാവ് ചര്‍ച്ചയാക്കിയത്. ഇതെല്ലാം ശരിയാണോ എന്ന ചര്‍ച്ച സജീവമാക്കിയാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം. ആപ്പിന്റെ കൃത്യത കുറവ് കാരണം താളപ്പിഴകളോടെ ആണ് സംസ്ഥാനത്തു മദ്യവില്‍പന പുനരാരംഭിച്ചത്. ഏറെ വിവാദങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കഴിഞ്ഞു. ആപ്പുമായി സര്‍ക്കാര്‍ പറഞ്ഞതെല്ലാം വെറും തള്ളല്‍ മാത്രമാണെന്ന സൂചനകളാണ് ആപ്പ് പ്രത്യക്ഷത്തില്‍ നല്‍കുന്നത്.

ആപ്പിലൂടെ ആദ്യദിവസം ടോക്കണ്‍ എടുത്തതു 2.25 ലക്ഷം പേരാണ്. രാവിലെ 6 മുതല്‍ രാത്രി 10 വരെ ടോക്കണ്‍ എടുക്കാമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ ആപ് തുറന്നപ്പോള്‍ ടോക്കണ്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മാത്രം. ഒട്ടേറെപ്പേര്‍ക്ക് ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ലഭിച്ചില്ല. രാവിലെ തന്നെ ആപ് ഹാങ് ആകുകയും ചെയ്തു. ആപ്പിന്റെ പരാജയമാണഅ ഇതിന് കാരണം. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചു കഴിഞ്ഞു. ഇതോടൊപ്പം മറ്റ് പല ഗുരുതരമായ ആരോപണങ്ങളും സജീവമാകുകയാണ്. വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തയാറാക്കിയ മൊബൈല്‍ ആപ്പില്‍ പൊല്ലാപ്പുകളാണ് ഇപ്പോള്‍ ചര്‍ച്ച. രണ്ടുമാസത്തിനുശേഷം ആരംഭിച്ച മദ്യവില്‍പ്പന ആപ്പിന്റെ സാങ്കേതികപ്രശ്‌നംമൂലം താളംതെറ്റുകയായിരുന്നു.

ബവ്ക്യൂ ആപ്പില്‍ ബുക്ക് ചെയ്യുമ്പോള്‍ ഏത് കട അഥവാ ബാറിലേക്ക് ആ ഓര്‍ഡര്‍ പോകണമെന്ന് സോഫ്റ്റ്വെയര്‍ തീരുമാനിക്കുന്നത് എങ്ങനെയെന്നതു ദുരൂഹം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതല്ല ഇത്. സ്റ്റാര്‍ട്ടപ് മിഷന്‍ പ്രസിദ്ധീകരിച്ച ടെക്നിക്കല്‍ പ്രപ്പോസലില്‍ ഉപയോക്താവിനു മദ്യശാല തിരഞ്ഞെടുക്കാന്‍ ഓപ്ഷന്‍ വേണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആപ്പില്‍ ഇത്തരമൊരു സേവനമില്ലെന്നു മാത്രമല്ല ഏതു മദ്യശാലയാണെന്നു തീരുമാനിക്കുന്നതു പ്ലാറ്റ്ഫോം സ്വയമാണ്. ഇതോടെ മദ്യം ആപ്പ് പറയുന്നിടത്ത് പോയി വാങ്ങേണ്ടി വരുന്നു. ചില ബാറുകളിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാനുള്ള നീക്കമാണോ ഇതെന്ന സംശയം സജീവമാണ്.

ഒന്നിലധികം ബാറുകളുള്ള സ്ഥലങ്ങളില്‍ ബുക്ക് ചെയ്യുമ്പോള്‍ നിശ്ചിത ബാറിലേക്ക് അല്ലെങ്കില്‍ ഔട്‌ലെറ്റിലേക്ക് എങ്ങനെയാണു ടോക്കണ്‍ ജനറേറ്റ് ചെയ്യുന്നതെന്നു വ്യക്തമല്ല. കടകള്‍ തിരഞ്ഞെടുക്കുന്ന കംപ്യൂട്ടര്‍ അല്‍ഗോരിതം പുറത്തുവിടണമെന്നും ആവശ്യം ഉയരുന്നുണ്ട്. പലര്‍ക്കും വളരെയകലെയുള്ള സ്ഥലങ്ങളിലെ ഔട്‌ലെറ്റുകളോ ബാറുകളോ ആണു ലഭിക്കുന്നത്. അതായത് ആപ്പിന് താല്‍പ്പര്യമുള്ള ബാറുകളിലേക്ക് ആളുകളെ എത്തിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇതും എക്സൈസ് വകുപ്പിനും സര്‍ക്കാരിനും തലവേദനയാകും. എല്ലാ കുറവുകളും ഉടന്‍ പരിഹരിക്കുമെന്നാണ് ഫയര്‍ കോഡ് പറയുന്നത്.

സ്റ്റാര്‍ട്ടപ് മിഷന്‍ മെയ് 7നു തയാറാക്കിയ ടെക്നിക്കല്‍ പ്രപ്പോസലില്‍ ആവശ്യപ്പെട്ട ഫീച്ചറുകള്‍ അംഗീകരിക്കപ്പെട്ടില്ലെന്നതാണ് വസ്തുത. പിന്‍കോഡ് നല്‍കിയോ ജില്ല നല്‍കിയോ സമീപത്തുള്ള മദ്യശാലകള്‍ തിരഞ്ഞെടുക്കാന്‍ അവസരം വേണമെന്നായിരുന്നു നിര്‍ദ്ദേശം. Earliest Slot Wise Search: സോഫ്റ്റ്വെയര്‍ തന്നെ തൊട്ടടുത്തുള്ള കടകളില്‍ ഉടന്‍ ലഭ്യമായ ടൈം സ്ലോട്ടുകള്‍ നല്‍കി തനിയെ ടോക്കണ്‍ ജനറേറ്റ് ചെയ്യുന്നു. Shop Wise Search: സമീപത്തുള്ള മദ്യശാല തിരഞ്ഞെടുക്കാന്‍ അവസരം. ലഭ്യമായ ടൈം സ്ലോട്ടുകളില്‍ നിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം-എന്നതായിരുന്നു മറ്റൊരു പ്രൊപ്പോസല്‍ ഫീച്ചര്‍. ഇത് പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടു. ജിപിഎസ് ലൊക്കേഷന്‍, മദ്യശാലയിലേക്കുള്ള ദൂരം, പിന്‍കോഡ് എന്നിവ ഉപയോഗിച്ചുള്ള റാന്‍ഡം തിരഞ്ഞെടുപ്പിലൂടെയാണു ടോക്കണ്‍ ജനറേറ്റ് ചെയ്യുന്നതെന്നാണ് വിവാദങ്ങളോട് ഫയര്‍കോഡിന്റെ വിശദീകരണം.

കണ്ടെയ്‌ന്മെന്റ് സോണുകളില്‍ മദ്യവില്‍പ്പന നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ബെവ് ക്യൂ ആപ്പിന് ഇതൊന്നും ബാധകമല്ല. ഈ മേഖലയിലെ അടച്ചിട്ട മദ്യവില്‍പ്പന കേന്ദ്രങ്ങളിലേക്കും ആപ്പ് ടോക്കണ്‍ നല്‍കി. മദ്യവും കിട്ടിയില്ല. ടോക്കണും പോയി. അടുത്ത ബുക്കിങ്ങിന് ഇനി നാലുദിവസം കാക്കണം. ഉപഭോക്താവ് നില്‍ക്കുന്ന പ്രദേശം തിരിച്ചറിയാന്‍ ആപ്പ് ഉപയോഗിക്കുന്ന സൂചകം പിന്‍കോഡാണ്. പകരം ജി.പി.എസ്. സംവിധാനമായിരുന്നു ഫലപ്രദമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകളുടെ മൊബൈല്‍ ആപ്പുകളെല്ലാം ജി.പി.എസ്. അധിഷ്ഠിതമാണ്. പ്രവര്‍ത്തിക്കാന്‍ പാടില്ലാത്ത മേഖലകളിലേക്കുള്ള സേവനം നിര്‍ത്തിവെക്കാന്‍ ഇതിലൂടെ കഴിയും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നേരിട്ട് തിരയുന്നവര്‍ക്ക് ബെവ് ക്യൂ ആപ്പ് വ്യാഴാഴ്ചയും കാണാന്‍ കഴിഞ്ഞില്ല. കമ്പനി വാട്‌സാപ്പില്‍ പ്രചരിപ്പിച്ച ലിങ്ക് വഴിയാണ് മിക്കവരും ആപ്പ് സ്വന്തമാക്കിയത്. ബിവറേജസ് കോര്‍പ്പറേഷന്റെ പേരിലാണ് ആപ്പ്. കോര്‍പ്പറേഷന്റെ പേരില്‍ തിരഞ്ഞാലും കിട്ടുന്നുണ്ട്. കിട്ടിയ പലര്‍ക്കും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പേ ഹാങ്ങായി. അടുത്ത പേജിലേക്ക് പോകാതെ വിന്‍ഡോ കറങ്ങി നില്‍ക്കും. ഒപ്പം ഒരു മെസേജും വരും 'സംതിങ് വെന്റ് റോങ്'. അതെ,

ഇഷ്ടമുള്ള കട തിരഞ്ഞെടുക്കാന്‍ അവസരം നല്‍കാതെ ആപ് കമ്പനി പലര്‍ക്കും ദൂരെയുള്ള ബാറുകളിലേക്കു ടോക്കണ്‍ നല്‍കി. ചില ബാറുകളില്‍, ചോദിക്കുന്ന മദ്യത്തിനു പകരം സ്റ്റോക്കുള്ളതാണു കിട്ടിയത്. മിക്കയിടത്തും സുരക്ഷിത അകലം പാലിക്കാതെ തിക്കും തിരക്കുമായി.

11-ന് ബുക്കിങ്, ടോക്കണ്‍ സമയം 9.15
ടോക്കണ്‍ കിട്ടിയപ്പോള്‍ മദ്യം വാങ്ങാനുള്ള സമയംകഴിഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ 11-ന് ഏറെനേരത്തെ പരിശ്രമത്തിനുശേഷം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോഴാണ് അന്നേദിവസം രാവിലെ 9.15-ന് സമയമനുവദിച്ചത്. ടോക്കണ്‍ കൈയില്‍ കിട്ടിയപ്പോള്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഇത്തരം കോമഡികളും ആപ്പില്‍ ഉണ്ട്. മൊബൈല്‍ ആപ്പ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ കമ്പനിയില്‍നിന്നുള്ള ഒറ്റത്തവണ പാസ്വേഡ് വേണം. ഇത് മിക്കപ്പോഴും കിട്ടില്ല. പേരും മൊബൈല്‍ നമ്പറും പിന്‍കോഡും നല്‍കി ആദ്യ പേജ് പൂരിപ്പിച്ചു കഴിഞ്ഞാല്‍ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് അടുത്തപേജിലേക്ക് നീങ്ങാം. അപ്പോള്‍ എസ്.എം.എസായി പാസ്വേഡ് കിട്ടുമെന്ന് സന്ദേശം വരും. എന്നാല്‍ പാസ്വേഡ് വരില്ല. അഞ്ചുമിനിറ്റാണ് ഇതിനുള്ള സമയം. എന്നാല്‍ സമയംതീര്‍ന്നാലും പാസ്വേഡ് കിട്ടില്ല. ലോഗിന്‍ ചെയ്യാനും കഴിയില്ല. അതോടെ ചെയ്തതെല്ലാം വെറുതെയാകും.

മുന്നോട്ട് പോയാല്‍ മദ്യവും ബിയറും തിരഞ്ഞെടുക്കുന്നിടത്ത് ആപ്പ് വീണ്ടും പണിമുടക്കും. അടുത്ത പേജിലേക്ക് പോകില്ല. ഏറെനേരം ശ്രമിക്കുമ്പോഴാകും ടോക്കണ്‍ കിട്ടുക. ഒ.ടി.പി. നല്‍കുന്ന കമ്പനികളുടെ എണ്ണം കൂട്ടുമെന്നായിരുന്നു ആദ്യവിശദീകരണം. ഒരുകമ്പനിയെയാണ് ഒ.ടി.പി. നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ അവര്‍ക്ക് കൈകാര്യം ചെയ്യാവുന്നതിലേറെ രജിസ്‌ട്രേഷനുകളാണ് എത്തിയത്. ടോക്കണിന്റെ സാധുത പരിശോധിക്കാനുള്ള മൊബൈല്‍ ആപ്പ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് ബുധനാഴ്ച രാത്രി കൈമാറേണ്ടിയിരുന്നു.

എന്നാല്‍ വ്യാഴാഴ്ച രാവിലെ വില്‍പ്പന തുടങ്ങിയപ്പോള്‍ മിക്കസ്ഥലങ്ങളിലും ജീവനക്കാര്‍ക്ക് ആപ്പ് കിട്ടിയില്ല. ആപ്പ് നിശ്ചലമായതിനാല്‍ പലര്‍ക്കും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനായില്ല. ടോക്കണിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്തശേഷം വേണം മദ്യം നല്‍കേണ്ടത്. മിക്കയിടത്തും ഇത് തടസ്സപ്പെട്ടു. ഇതോടെ ടോക്കണിന്റെ ചിത്രമെടുത്തശേഷം മദ്യംനല്‍കാന്‍ അധികൃതര്‍ നിര്‍ദ്ദേശംനല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category