1 GBP = 97.40 INR                       

BREAKING NEWS

കെ എം എബ്രഹാമും ടോം ജോസും തമ്മിലെ ഈഗോ ക്ലാഷിനൊപ്പം പാരയായി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ചോദ്യങ്ങളും; കിഫ്ബി സിഇഒയും ചീഫ് സെക്രട്ടറിയും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാലും സ്വപ്ന പദ്ധതിക്ക് തടസ്സങ്ങള്‍ ഏറെ; വൈദ്യുത ബോര്‍ഡില്‍ സമ്മര്‍ദ്ദം കൂടുമ്പോള്‍ തളരുന്നത് ചെലവ് കുറഞ്ഞ അതിവേഗ ഇന്റര്‍നെറ്റ് എന്ന മലയാളികളുടെ സ്വപ്നത്തെ; സ്വകാര്യ കമ്പനിയുടെ ഫൈബര്‍ ശൃംഖലയ്ക്ക് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ പിണറായിയുടെ കെ ഫോണ്‍ പദ്ധതി അട്ടിമറിക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയെ അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കമെന്ന ആക്ഷേപം ശക്തം. സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കെ ഫോണ്‍. സൗജന്യം ലഭിക്കാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കണക്ഷന്‍ ലഭിക്കുക കൂടിയാണ് കെ ഫോണ്‍ ലക്ഷ്യമിട്ടത്. കൊറോണക്കാലത്ത് സ്‌കൂള്‍ പഠനവും ജോലി ചെയ്യലുമെല്ലാം വീട്ടിലാകുമ്പോള്‍ അതിവേഗം പദ്ധതി നടപ്പാക്കിയാല്‍ അതിന്റെ ഫലം കിട്ടുക കേരളത്തിനാണ്. ഈ പദ്ധതിയാണ് നീട്ടിക്കൊണ്ടു പോകാന്‍ ഉദ്യോഗസ്ഥ ലോബിയുടെ നീക്കം.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ആണ് പദ്ധതിയുടെ ലക്ഷ്യം. മൊത്തം ചെലവ് 1548 കോടി രൂപ. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് അത് വഴി വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. കെഎസ്ഇബിയും കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റഡും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വിഷയത്തില്‍ വൈദ്യുതി റെഗുലേറ്ററീ കമ്മീഷന്‍ ചില സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. വൈദ്യുത പോസ്റ്റിലൂടെ ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്. ഈ ഉത്തരവുയര്‍ത്തി പദ്ധതി വൈകിപ്പിക്കാനാണ് ഗൂഢാലോചന. അതിനിടെ ചീഫ് സെക്രട്ടറി ടോം ജോസും കിഫ്ബി സിഇഒ കെ എം എബ്രഹാമും തമ്മിലെ ആശയ ഭിന്നതയും കെ ഫോണിന് മുമ്പില്‍ തടസ്സമാണ്. ഈ മാസം ടോം ജോസ് വിരമിക്കും. ഇതോടെ പദ്ധതിക്ക് വേഗത കൂടുമെന്ന സൂചനയാണ് കിഫ്ബിയില്‍ നിന്ന് ലഭിക്കുന്നത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ ടെണ്ടര്‍. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് പദ്ധതി. എന്നാല്‍ കേരളത്തിലേക്ക് മറ്റൊരു ഫൈബര്‍ നെറ്റ് വര്‍ക്കും വരുന്നുണ്ട്. ഇന്ത്യയിലെ ബഹുരാഷ്ട്ര കുത്തകയുടേതാണ് ഈ പദ്ധതി. കെ ഫോണിന് മുമ്പ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്ന തരത്തിലാണ് കള്ളക്കളികള്‍ നടക്കുന്നത്. കെ ഫോണിന് ശേഷം സ്വകാര്യ ഫോണ്‍ ലോഞ്ച് ചെയ്താല്‍ അതിന് ഉപഭോക്താക്കളെ കിട്ടുക പ്രയാസമാകും. അതുകൊണ്ട് തന്നെ അവര്‍ കേരളത്തില്‍ സര്‍വ്വീസ് തുടങ്ങി നിലയറുപ്പിച്ച ശേഷം കെ ഫോണ്‍ ജനങ്ങളിലേക്ക് എത്തിയാല്‍ മതിയെന്ന ഗൂഢാലോചനയുമായി പ്രവര്‍ത്തിക്കുന്ന സംഘവും കേരളത്തിലുണ്ട്. കിഫ്ബിയോട് ചീഫ് സെക്രട്ടറിക്ക് ചില പ്രശ്‌നങ്ങളുണ്ട്. കിഫ്ബിയുമായി കിട്ടിയ പരാതിയെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിലേക്ക് എത്തിച്ചത് ടോം ജോസാണെന്നാണ് കിഫ്ബിയിലെ ചിലരുടെ വിലയിരുത്തല്‍.

ഈ ഭിന്നതയുടെ ഭാഗമാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവുയര്‍ത്തിയുള്ള പദ്ധതിയെ തടസ്സപ്പെടുത്താനുള്ള നീക്കമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ ഡിസംബറില്‍ കെ ഫോണ്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല.റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയില്ലെന്ന വിഷയമാണ് വൈദ്യുതി റെഗുലേറ്ററി ബോര്‍ഡ് ഉയര്‍ത്തുന്നത്. വൈദ്യുത ബോര്‍ഡിന്റെ എന്തെല്ലാം സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന ചോദ്യമാണ് അവര്‍ ചര്‍ച്ചയാക്കുന്നത്. കെ ഫോണ്‍ പദ്ധതിക്ക് ടെലികോം റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുണ്ടോ എന്നും ചോദിക്കുന്നു. വൈദ്യുത ബോര്‍ഡിന്റെ ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇതിലൂടെ കഴിയുമോ എന്നതാണ് മറ്റു ചോദ്യം. റെഗുലേറ്ററി കമ്മീഷന്റെ ഈ ചോദ്യങ്ങള്‍ വൈദ്യുതി ബോര്‍ഡിനെ ഈ പദ്ധതിയില്‍ നിന്ന് പിന്നോട്ട് അടിക്കും.

കേരളത്തില്‍ തുടങ്ങാന്‍ പോകുന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഫൈബര്‍ പദ്ധതിക്ക് പിന്നിലുള്ളതും ഉന്നത സ്വാധീനമുള്ള പഴയ ഐഎഎസുകാരനാണ്. എങ്ങനെയെങ്കിലും ആ പദ്ധതി ലോഞ്ച് ചെയ്ത ശേഷമേ കെ ഫോണ്‍ വരുന്നുള്ളൂവെന്ന് ഉറപ്പിക്കാനാണ് ഇടപെടലുകള്‍ നടക്കുന്നത്. ഇടത് സര്‍ക്കാര്‍ തങ്ങളുടെ പ്രെസ്റ്റീജ് പദ്ധതിയായാണ് കെ ഫോണ്‍ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഈ പദ്ധതി വന്നാല്‍ മതിയെന്ന തരത്തിലേക്കാണ് ചര്‍ച്ച കൊണ്ടു പോകുന്നത്. എന്നാല്‍ ബഹുരാഷ്ട്ര കുത്തകയ്ക്ക് ഈ മേഖലയില്‍ കാലുറപ്പിക്കാനും സ്വകാര്യ സ്ഥാപനങ്ങളില അതിവേഗ കണക്ഷന്‍ മുഴുവന്‍ സ്വന്തമാക്കാനും സാഹയിക്കുന്നതിനാണ് ഗൂഢാലോചന നടക്കുന്നത്.

ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ സേവനങ്ങള്‍ കുറച്ചുകൂടെ നല്ല രീതിയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്ന തരത്തിലാണ് കേരളം കെ ഫോണ്‍ പദ്ധതി അവതരിപ്പിക്കുന്നത്. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കാന്‍ കെ- ഫോണുമായി സഹകരിക്കാന്‍ അവസരമുണ്ടാകും. പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് നിലവില്‍ വരും. വിദ്യാഭ്യാസ രംഗത്ത് ഈ പദ്ധതി ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.

മുപ്പതിനായിരത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ ഡിജിറ്റലാക്കുകയും ഇ-ഹെല്‍ത്ത് പോലുള്ള പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യും. ഐടി പാര്‍ക്കുകള്‍, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ സ്ഥലങ്ങളില്‍ ഹൈസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും. ഗ്രാമങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ-കൊമേഴ്സ് വഴി വില്‍പ്പന നടത്താം. ഉയര്‍ന്ന നിലവാരമുള്ള വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം, ഗതാഗതമേഖലയില്‍ മാനേജ്മെന്റ് കാര്യക്ഷമമാക്കല്‍ തുടങ്ങിയവയും ഈ പദ്ധതിയിലൂടെ സാധ്യമാകും.
ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോണ്‍ വഴി സംസ്ഥാനത്ത് എല്ലാവര്‍ക്കും അറിവിന്റെ വാതായനങ്ങള്‍ തുറന്നിടും. ഈ മേഖലയിലെ കുത്തകവല്‍ക്കരണം ചെറുത്തു കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് നിലവില്‍ വരും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം വിപ്ലവകരമായ മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.സംസ്ഥാനത്തെ ഐ ടി മേഖലയില്‍ വന്‍ കുതിപ്പ് സാധ്യമാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം. 30000 ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps തൊട്ട് 1 gbps വേഗതയില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് അട്ടിമറിക്കാനുള്ള നീക്കം.
നിലവില്‍ മൊബൈല്‍ ടവറുകളില്‍ ഏതാണ്ട് 20 ശതമാനം മാത്രമേ ഫൈബര്‍ നെറ്റ് വര്‍ക്കുവഴി ബന്ധിപ്പിച്ചിട്ടുള്ളൂ. എന്നാല്‍ കെ-ഫോണ്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ മൊബൈല്‍ ടവറുകളും ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിക്കാനാകും. ഇതുവഴി ഇന്റര്‍നെറ്റ്, മൊബൈല്‍ സേവന ഗുണമേന്മ വര്‍ധിപ്പിക്കാനും സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category