1 GBP = 97.50 INR                       

BREAKING NEWS

വെള്ളക്കാരെ ഞെട്ടിച്ച് ഒരു മലയാളി കുട്ടിയിതാ ഇവിടെ ബുറിയില്‍; സൈമണ്‍ കോവലിനെ വരെ സ്തംഭിപ്പിച്ച പ്രകടനവുമായി സൗപര്‍ണിക ബ്രിട്ടന്‍ ഗോട്ട് ടാലന്റില്‍ തിളങ്ങിയ കഥ

Britishmalayali
kz´wteJI³

ഇന്നലെ വൈകുന്നേരം എട്ട് മണിക്ക് ബ്രിട്ടീഷ് സമൂഹം കൗതുകത്തോടെ കാത് കൂര്‍പ്പിച്ചത് ഒരു മലയാളി കുട്ടിയുടെ അസാധാരണമായ ശബ്ദത്തിന് വേണ്ടി ആയിരുന്നു. ലോകത്തെ ഏറ്റവും റേറ്റിംഗ് ഉള്ള ടിവി ജഡ്ജ് സൈമണ്‍ കോവല്‍ പോലും സ്തംഭിച്ച പ്രകടനമായിരുന്നു സൗപര്‍ണിക നായര്‍ എന്ന 10 വയസുകാരിയായ മലയാളി പെണ്‍കുട്ടിയുടേത് ഐടിവി റിയാലിറ്റി ഷോയുടെ ഓഡിഷനില്‍ പങ്കെടുക്കവേ സൗപര്‍ണിക ആദ്യം പാടിയ പാട്ട് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് മാറ്റിപ്പാടാന്‍ കോവല്‍ ആവശ്യപ്പെട്ടപ്പോള്‍ തെല്ലു പതറാതെയാണ് സൗപര്‍ണിക മിന്നുന്ന പ്രകടനം കാഴ്ച വച്ച് ജഡ്ജസിനെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

 ദി ഗ്രേറഅറസ്റ്റ് ഷോമാന്‍ സോംഗ് പാടാനായിരുന്നു കോവല്‍ സൗപര്‍ണികയോട് നിര്‍ദേശിച്ചിരുന്നത്. തല്‍ഫലമായി ഈ കൊച്ചുഗായികയുടെ മനോഹര ശബ്ദത്തിന്റെ മറ്റൊരു തലമായിരുന്നു വെളിച്ചത്ത് വന്നിരുന്നത്. തുടര്‍ന്ന് ഗ്രേറ്റസ്റ്റ്ര് ഷോമാനില്‍ നിന്നുള്ള ലോറെന്‍ ഓള്‍റെഡിന്റെ നെവര്‍ ഇനഫ് എന്ന പാട്ട് പാടാനായിരുന്നു സൗപര്‍ണികയോടെ് ജഡ്ജസ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ കോവല്‍ അടക്കമുള്ള വിധികര്‍ത്താക്കള്‍ സംതൃപ്തരായതോടെ സെന്റ് എഡ്മണ്ട്സിലെ ബുറിയിലുള്ള സൗപര്‍ണികയുടെ പ്രതിഭാസ്പര്‍ശമുള്ള സംഗീതജീവിതത്തില്‍ പുതിയൊരു  അധ്യായമാണ് തുറക്കപ്പെട്ടിരിക്കുന്നത്.

സൗപര്‍ണിക സംഗീതത്തിന്റെ ഒരു പര്‍വതം കീഴടക്കിയെന്നാണ് മറ്റൊരു ജഡ്ജായ ഡേവിഡ് വില്യംസ് വിശേഷിപ്പിച്ചിരിക്കുന്നത്. വെറും പത്ത് വയസ് മാത്രമുള്ള സൗപര്‍ണിക ഇത്രയും പ്രഫഷണലായി പാടുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് മറ്റൊരു ജഡ്ജായ അലീഷ് ഡിക്സന്‍ പ്രതികരിച്ചിരിക്കുന്നത്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ സംഗീതത്തോട് അഭിരുചി കാണിച്ച കുട്ടിയായിരുന്നു സൗ എന്ന് വിളിക്കുന്ന സൗപര്‍ണിക. സ്വാഭാവികമായി സംഗീതത്തില്‍ താല്‍പര്യമുള്ളകുട്ടിയാണ് സൗപര്‍ണിക എന്ന രക്ഷിതാക്കള്‍ നേരത്തെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ എല്ലാ വിധ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.

തുടര്‍ന്ന് സ്റ്റോക്ക്ടണ്‍ ഓണ്‍ ടീസിലെ റിസപ്ഷന്‍ ക്ലാസിലെ സ്‌കൂള്‍ ടീച്ചര്‍ സൗപര്‍ണികയോട് സ്‌കൂള്‍ ടാലന്റ്കോംപറ്റീഷന് പാടാനാവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നോര്‍ത്ത് യോര്‍ക്ക്ഷെയറിലെ യാമിലുള്ള ഡോ. റോബിന്‍ ഹാരിസണില്‍ നിന്നും സൗപര്‍ണിക സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുകയും ചെയ്തു. സൗപര്‍ണിയകയുടെ പിതാവായ ഡോ. ബിനു നായര്‍ക്ക് ജോലി സ്ഥലം മാറ്റമുണ്ടായതിനെ തുടര്‍ന്നാണ് ഈ കുടുംബം ബുറിയിലേക്കെത്തുന്നത്.തുടര്‍ന്ന് സൗപര്‍ണികയുടെ സംഗീത പഠനത്തില്‍ ഇടവേളയുണ്ടായി. എന്നാല്‍  ബിനുവും ഭാര്യ രഞ്ജിത ചന്ദ്രനും മകളുടെ സംഗീതഭിരുചിയെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നു.

തുടര്‍ന്ന് സംഗീതത്തെ ഗൗരവമായി പഠിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തതിലൂടെ സൗപര്‍ണികക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുകയായിരുന്നു. ബിബിസിയിലെ മൈക്കല്‍ മാക്ഇന്‍ടയേര്‍സ് ബിഗ് ഷോയിലെ തിളങ്ങുന്ന പ്രകടനം സൗപര്‍ണികയുടെ ജീവിത്തതിലെ വഴിത്തിരിവായി മാറുകയായിരുന്നു. ഈ ഷോയില്‍  സൗപര്‍ണിക മിന്നുന്ന പ്രകടനം നടത്തിയത് ലണ്ടന്‍ പാലാഡിയമില്‍ വച്ചായിരുന്നു. ഇക്കാലത്തിനിടെ നിരവധി സമ്മാനങ്ങളും അവസരങ്ങളും ലഭിച്ച സൗപര്‍ണികക്ക് ബിബിസി റേഡിയോ സഫോക്കില്‍ ലൈവ് പ്രോഗ്രാമില്‍ പങ്കെടുക്കാനും സാധിച്ചിരുന്നു.

ഈസ്റ്റ് ആംഗ്ലിയയിലെ പ്രശസ്തമായ മ്യൂസിക്കല്‍ കോംപറ്റീഷനില്‍ കോല്‍ചെസ്റ്റര്‍ റോട്ടറി മ്യൂസിക്ക് ഫെസ്റ്റിവലില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സൗപര്‍ണിക പങ്കെടുക്കുന്നു. ഇതില്‍ സിംഗര്‍ ഓഫ് ദി ഇയര്‍ 2019 പദവിയും ഈ കൊച്ചുഗായികയെ തേടിയെത്തിയിട്ടുണ്ട്. സൗപര്‍ണികയുടെ മാതാപിതാക്കള്‍ കൊല്ലംസ്വദേശികളാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ  ഓങ്കോളജി വകുപ്പില്‍ ഡോക്ടറാണ് പിതാവ് ബിനു നായര്‍. അമ്മ രഞ്ജിത കലാപാരമ്പര്യമുള്ള കുടുംബാംഗമാണ്. ഇവര്‍ ഒരു നര്‍ത്തകിയുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category