1 GBP = 97.40 INR                       

BREAKING NEWS

വീടൊരു സ്വപ്‌നം ആണെങ്കില്‍ ഓക്‌സ്‌ഫോര്‍ഡിനോടും കേംബ്രി ഡ്ജിനോടും വിട പറഞ്ഞ് ഡര്‍ഹാമിലോ സ്റ്റോക്കിലോ താമസിക്കുക; വീട് വിലയിലെ ഇംഗ്ലീഷ് നഗരങ്ങളുടെ ഏറ്റക്കുറച്ചില്‍ ഞെട്ടിക്കുന്നത്; യുകെയിലെ ഓരോ സ്ഥലത്തെയും വീട് വില ഇങ്ങനെ

Britishmalayali
kz´wteJI³

യുകെയില്‍ വീട് വാങ്ങുന്നവരില്‍ മിക്കവരും മുന്‍ഗണനയേകുന്ന നഗരങ്ങളാണ് ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് പോലുള്ള നഗരങ്ങള്‍. എന്നാല്‍ ഇനി യുകെയില്‍  വീടൊരു സ്വപ്നം എങ്കില്‍ ഓക്സ്ഫോര്‍ഡിനോടും കേംബ്രിഡ്ജിനോടും വിട പറഞ്ഞ് ഡര്‍ഹാമിലോ സ്റ്റോക്കിലോ പോയി താമസിക്കുന്നതായിരിക്കും നന്നായിരിക്കുക. ഇവിടങ്ങളില്‍ വീടുകള്‍ക്ക് വില വളരെ കുറവാണെന്നും മറിച്ച് ഓക്സ്ഫോര്‍ഡിലും കേംബ്രിഡ്ജിലും അഫോര്‍ഡബിലിറ്റി വളരെ കുറവാണെന്നും ഏറ്റവും പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പ്രൈസ് ലിസ്റ്റ് പ്രകാരം  വീട് വിലയിലെ ഇംഗ്ലീഷ് നഗരങ്ങളുടെ ഏറ്റക്കുറച്ചില്‍ ഞെട്ടിക്കുന്നതാണ്.  യുകെയിലെ ഓരോ സ്ഥലത്തെയും വീട് വില ഇങ്ങനെയാണ്.

ഓപ്പണ്‍ പ്രോപ്പര്‍ട്ടി ഗ്രൂപ്പ് പുറത്ത് വിട്ട പട്ടിക പ്രകാരം വീട് വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ബ്രിട്ടനില്‍ ഏറ്റവും അഫോര്‍ഡബിളായ നഗരമായി ഡര്‍ഹാം മാറിയിരിക്കുകയാണ്. എന്നാല്‍ ഏറ്റവും അഫോര്‍ഡബിലിറ്റി കുറഞ്ഞ ഇടമായിത്തീര്‍ന്നത് ഓക്സ്ഫോര്‍ഡാണ്. ഡര്‍ഹാമില്‍ ഒരു ശരാശരി വീടിനുള്ള വില ഇപ്പോള്‍ 103,668 പൗണ്ട് ആണ്. എന്നാല്‍ ഓക്സ്ഫോര്‍ഡിലെ വീടിന്റെ വില 421,617 പൗണ്ട് ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. യുകെയില്‍ ഏറ്റവും അഫോര്‍ഡബിലിറ്റി കുറഞ്ഞിരിക്കുന്ന രണ്ടാമത്തെ നഗരം വെസ്റ്റ് മിന്‍സ്റ്ററാണ്. ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കേംബ്രിഡ്ജാണ്. ഇവിടെ ശരാശരി വീടിന് വേണ്ടി വരുന്ന വില 437,288 പൗണ്ടാണ്.

രാജ്യത്ത് അഫോര്‍ഡബിലിറ്റിയുടെ കാര്യത്തില്‍ ഡര്‍ഹാമിന് ശേഷം രണ്ടാം സ്ഥാനത്തുള്ളത് സ്റ്റോക്ക്-ഓണ്‍ - ട്രെന്റാണെന്നും പുതിയ പ്രൈസ് ലിസ്റ്റ് എടുത്ത് കാട്ടുന്നു.  ഇവിടെ ഒരു വീട് വാങ്ങുന്നതിന് വേണ്ടുന്ന ശരാശരി വില 114,301 പൗണ്ടാണ്. അഫോര്‍ഡബിലിറ്റിയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഹളിലെ വീട് വില 112,904 പൗണ്ടാണ്. ശരാശരി ശമ്പളമുള്ളതും സിംഗിള്‍ കാറ്റഗറിയിലുള്ളതുമായ ഒരാള്‍ക്ക് വീട് വാങ്ങുന്നത് അഫോര്‍ഡബിള്‍ ആകണമെങ്കില്‍ ഇംഗ്ലണ്ട്, വെയില്‍,സ്, സ്‌കോട്ട്ലാന്‍ഡ് എന്നിവിടങ്ങളിലെ വീട് വിലകളില്‍ ശരാശരി 37 ശതമാനം ഇടിവുണ്ടായി വില 125,400 പൗണ്ടിലെത്തണമെന്നാണ്  ഓപ്പണ്‍ പ്രോപ്പര്‍ട്ടി ഗ്രൂപ്പിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്.

കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം  ശരാശരി വീട് വിലകളുടെ കാര്യത്തില്‍ വിലയില്‍ അഞ്ച് ശതമാനം ഇടിവുണ്ടായിരിക്കുന്നുവെന്നാണ് ഓപ്പണ്‍ പ്രോപ്പര്‍ട്ടി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായ ജാസന്‍ ഹാരിസ് കോഹെന്‍ പറയുന്നത്.അഫോര്‍ഡബിലിറ്റിയുടെ കാര്യത്തില്‍ സണ്ടര്‍ലാന്‍ഡ് നാലാം സ്ഥാനത്തും ലിവര്‍പൂള്‍ അഞ്ചാ സ്ഥാനത്തുമാണ്. പ്രീസ്റ്റണ്‍, ബ്രാഡ്ഫോര്‍ഡ്, ന്യൂ കാസില്‍ അപ്പോണ്‍ ടൈനെ, കാര്‍ലിസ്ലെ, ഡെര്‍ബി എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നിലകൊള്ളുന്നത്. രാജ്യത്ത് അഫോര്‍ഡബിലിറ്റി ഏറ്റവും കുറഞ്ഞ നാലാമത്തെ ഇടമാണ് ബ്രൈറ്റന്‍ ആന്‍ഡ് ഹോവ്. ചിചെസ്റ്റര്‍, ബാത്ത്, സെന്റ് ആല്‍ബന്‍സ്, ചെംസ്ഫോര്‍ഡ്, എക്സെറ്റര്‍, ബ്രിസ്റ്റോള്‍ എന്നിവയാണ് രാജ്യത്തെ അഫോര്‍ഡബിലിറ്റി ഏറ്റവും കുറഞ്ഞ പത്ത് സ്ഥലങ്ങളുടെ പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നിലകൊള്ളുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category