1 GBP =99.30INR                       

BREAKING NEWS

വിഷുവിനും ഈസ്റ്ററിനും ഇളവില്ല! പെരുന്നാളിന് ഇളവും എന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്ത്; ഇളവുകള്‍ ആഘോഷത്തിന് വേണ്ടിയല്ലെന്ന് പിണറായി പരസ്യമായി പറഞ്ഞത് വിവാദങ്ങള്‍ തിരിച്ചറിഞ്ഞു തന്നെ; രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറങ്ങുന്നത് കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം നാലാം ഘട്ട ലോക്ഡൗണിലും അരുതാത്തത്; എന്നിട്ടും കേരളത്തില്‍ എങ്ങനെ രാത്രി ഒന്‍പത് മണിവരെ കടകള്‍ തുറക്കുമെന്ന ചര്‍ച്ച തുടരുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: വിഷുവിന് ജനം പുറത്തിറങ്ങിയപ്പോള്‍ വിവാദങ്ങളായിരുന്നു. അന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണായിരുന്നു. അവശ്യ സാധനങ്ങളുടെ കടകളിലേക്ക് ആളുകള്‍ ഒഴുകിയെത്തിയിട്ടും സര്‍ക്കാര്‍ ഇളവൊന്നും നല്‍കിയില്ല. നിയന്ത്രണങ്ങള്‍ അതിശക്തമാക്കുകയും ചെയ്തു. ഈസ്റ്ററിനും സംഭവിച്ചത് അതു തന്നെ. പ്രത്യാശയുടെ ആഘോഷമായ ഈസ്റ്ററും ക്രൈസ്തവര്‍ ആഘോഷിച്ചത് വീട്ടിലിരുന്ന്. അപ്രതീക്ഷിതമായെത്തിയ കൊറോണ ലോക്ഡൗണ്‍ കാരണം വിഷുവിനും ഈസ്റ്ററിനുമൊന്നും പുതുവസ്ത്രം വാങ്ങാനുമായില്ല.

മാര്‍ച്ചിലാണ് ലോക്ഡൗണ്‍ വരുന്നത്. ഏപ്രില്‍ പകുതിയോടെയായിരുന്നു വിഷുവും പിന്നീട് ഈസ്റ്ററും. ഇതെല്ലാം ആഘോഷിക്കാന്‍ ഇളവുകള്‍ പ്രതീക്ഷിച്ചവരുണ്ടായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പരിഭവമില്ലാതെ അത് മലയാളി ആഘോഷിച്ചു. എന്നാല്‍ പതിയെ ഇളവുകള്‍ നീക്കി. പിന്നീട് അത് പല ചര്‍ച്ചകള്‍ക്കും വഴിവച്ചു. അനാവശ്യ ചര്‍ച്ചകള്‍ പലതും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി. സര്‍ക്കാരിനെ വിമര്‍ശന മുനയില്‍ നിര്‍ത്തി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വിശദീകരിക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുത്. പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചതോടെ പലഭാഗങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പുറത്തിറങ്ങുന്നുണ്ട്. റിവേഴ്‌സ് ക്വാറന്റീന്‍ നിര്‍ദ്ദേശിക്കുന്നത് വൃദ്ധജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇതര രോഗങ്ങളുള്ളവര്‍ക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷിതത്വത്തിനാവശ്യമായ എല്ലാ കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ആളുകള്‍ ഇനിയും വരും. ഒരു കേരളീയനുമുന്നിലും നമ്മുടെ വാതിലുകള്‍ കൊട്ടിയടയ്ക്കില്ല. രോഗബാധിതരുടെ എണ്ണം ദിവസേന വര്‍ധിക്കന്നതിനാല്‍ പരിഭ്രമിച്ചു നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാനും തയ്യാറല്ല. എല്ലാവര്‍ക്കും കൃത്യമായ പരിശോധനയും ചികിത്സയും പരിചരണവും നല്‍കും. ലോക് ഡൗണ്‍ ഇളവ് ആഘോഷത്തിന് അല്ലെന്നും മുഖ്യമന്ത്രി പറയുകയാണ്. ഇതോടെ പെരുന്നാള്‍ ദിനത്തിലും ലോക് ഡൗണ്‍ ഇളവ് ലംഘിച്ച് ആരേയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി.


ഇങ്ങോട്ടു വരുന്നവരില്‍ അത്യാസന്നനിലയിലുള്ള രോഗികളുമുണ്ടാവാം. കൂടുതല്‍ പേരെ ആശുപത്രിയില്‍ കിടത്തേണ്ടി വന്നേക്കും. ഇത് സാധ്യമാവുന്നരീതിയില്‍ വെന്റിലേറ്റര്‍ അടക്കം ക്രമീകരിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അത്തരം ഇടപെടലിന് മുന്‍തൂക്കം നല്‍കുമെന്നും മുഖ്യമന്ത്രി പറയുന്നു. ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ടശേഷം രാത്രി കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിന് തടസ്സമാവും. ഇത് കണക്കിലെടുത്ത് നാളെ ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 മണിവരെ തുറക്കാന്‍ അനുവദിക്കും. ഈ ഞായറാഴ്ച പെരുന്നാള്‍ ആയതിനാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വാക്കുകളാണ് വിവാദത്തിന് വഴിവച്ചത്.

വിഷുവിനും ഈസ്റ്ററിനുമൊന്നും ലോക് ഡൗണില്‍ ഇളവുകള്‍ നല്‍കിയില്ല. ഇപ്പോഴിതാ ഇളവുകളും എന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. രാത്രി ഏഴ് മണിക്ക് ശേഷം ആരും പുറത്തിറങ്ങരുതെന്നാണ് കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലുള്ളത്. ഇതിന് കേരളം എങ്ങനെ ഇളവ് നല്‍കുമെന്നതും ഉയരുന്ന ചോദ്യമാണ്. ഇതിനിടെയാണ് ആഘോഷത്തിന് അല്ല ജനജീവിതം മുമ്പോട്ട് കൊണ്ടു പോകാനാണ് ഇളവുകള്‍ എന്ന് കൂടി പറഞ്ഞു വയ്ക്കുന്നത്. ഇതിനിടെയിലും ഒരുകൂട്ടര്‍ ആഘോഷത്തിലെ ഇരട്ടത്താപ്പിന്റെ ചര്‍ച്ച തുടരുകയാണ്.

അനാവശ്യ ചര്‍ച്ചകളിലൂടെ ആളുകളെ ഭിന്നിപ്പിക്കുകയാണ് ഇത്തരം ചര്‍ച്ചകളുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ കരുതുന്നു. അതുകൊണ്ടാണ് ആഘോഷങ്ങള്‍ക്ക് വേണ്ടിയല്ല ഇളവുകള്‍ എന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിക്കുന്നത്. ഇത്തരം സര്‍ക്കാരിനെതിരെ വര്‍ഗ്ഗീയ പ്രചരണങ്ങളെ അതിശക്തമായി തന്നെ നേരിടാനാണ് തീരുമാനവും. വിഷുവിനും ഈസറ്ററിനുമെല്ലാം സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ നല്‍കാന്‍ കഴിയാത്ത വിധമുള്ള കേന്ദ്ര മാനദണ്ഡമുണ്ടായിരുന്നു. ഇപ്പോള്‍ അത് മാറി. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത്. ഞായറാഴ്ച ലോക് ഡൗണ്‍ എന്നത് കേരളത്തിന്റെ മാത്രം തീരുമാനമാണ്.

അതുകൊണ്ട് തന്നെ അത് കേരളത്തിന് മാറ്റാനുള്ള അധികാരവും അവകാശവും ഉണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് എല്ലാവരേയും സഹായിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള കടകള്‍ മാത്രമേ ഇപ്പോഴും കേരളത്തില്‍ തുറക്കുന്നുള്ളൂ. സാമൂഹിക അകലത്തിന്റെ ലംഘനമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടും. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന നടക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം നിരീക്ഷണവും ഉണ്ടാകും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയും.

ജനങ്ങള്‍ പ്രതിസന്ധി അനുഭവിക്കുന്ന കാലത്തിലൂടെയാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. എന്നാല്‍ പതിവുരീതിയിലുള്ള ആഘോഷങ്ങള്‍ നടത്താന്‍ ലോകത്തെവിടേയും സാഹചര്യമില്ല. പള്ളികളിലും ഈദ് ഗാഹിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്‌കാരം അവരവരുടെ വീടുകളിലാണ് നിര്‍വഹിക്കുന്നത്. മനപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്റെ സുരക്ഷയും താല്‍പര്യവും മുന്‍നിര്‍ത്തിയാണ് മുസ്ലിം മതനേതാക്കള്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സമത്വത്തിന്റേയും സഹനത്തിന്റേയും മഹത്തായ സന്ദേശണ് ഈദുല്‍ ഫിത്ത4 നല്‍കുന്നത്. ഇതിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category