1 GBP = 97.40 INR                       

BREAKING NEWS

സൂപ്പര്‍മാര്‍ക്കറ്റുകളിലെ കൊറോണ നിയന്ത്രണങ്ങള്‍ അറിയാമോ? ഒരോ ഷോപ്പുകള്‍ക്കും ഓരോ രീതികള്‍; പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളിലെ കൊറോണ നിയമങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

മേയ് 11ന് ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ ചെറിയ ഇളവ് പ്രഖ്യാപിച്ചതിനോടൊപ്പം സുരക്ഷ ഉറപ്പാക്കാനുള്ള ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിങ്ങള്‍ സാധാരണയായി കണ്ടുമുട്ടാത്ത വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോഴും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് സാധ്യമല്ലാത്ത അടഞ്ഞ മുറികളില്‍ ഉള്ളപ്പോഴും ഫേസ്മാസ്‌ക് ധരിക്കണം എന്നതാണ് അതില്‍ പ്രധാനമായത്. എന്നാല്‍ വളരെ കുറച്ച് സമയം മാത്രമേ നിങ്ങള്‍ ഇത്തരത്തിലുള്ള ഒരു സ്ഥലത്ത് ഉണ്ടാവുകയുള്ളു എങ്കില്‍ ഇതിന്റെ ആവശ്യമില്ല.

ഫേസ് മാസ്‌ക്ക് ധരിക്കുന്നതുകൊണ്ട് നമ്മള്‍ സുരക്ഷിതരാകുന്നില്ല എങ്കിലും നമുക്ക് രോഗബാധയുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് പടരാതെ സൂക്ഷിക്കാനാകും. അതുപോലെ ചുമ, ഉയര്‍ന്ന ശരീരോഷ്മാവ് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുവെങ്കില്‍, സെല്‍ഫ് ക്വാറന്റൈനിന് വിധേയമാകണമെന്നും ഇതില്‍ പറയുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും അധികം ജനങ്ങള്‍ കൂട്ടംകൂടുന്ന ഇടമായ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുവാനായി വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. റീടെയില്‍ ഷോപ്പുകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ബന്ധമില്ലെങ്കിലും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കേണ്ടതുണ്ട്. എന്നാല്‍ എപ്പോഴും ഈ രണ്ടുമീറ്റര്‍ അകലം പാലിക്കുക ബുദ്ധിമുട്ടുതന്നെ. അതുകൊണ്ട് തന്നെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഫേസ് മാസ്‌ക് നയം വ്യത്യസ്ത രീതികളില്‍ നടപ്പാക്കിയിരിക്കുന്നു.

ആല്‍ഡി
ഫേസ്മാസ്‌ക് ധരിക്കണമോ എന്നുള്ള തീരുമാനം ഉപഭോക്താക്കള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് ആല്‍ഡി. എന്നാല്‍ ഇവരുടെ വെബ്സൈറ്റില്‍ ഇടയ്ക്കിടെ കൈ കഴുകണമെന്നും കണ്ണുകള്‍, മൂക്ക്, വായ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും പറയുന്നുണ്ട്. ജീവനക്കാര്‍ക്കെല്ലാം ഫേസ്മാസ്‌ക് നല്‍കിയിട്ടുണ്ടെങ്കിലും അത് ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ല.

കോ-ഓപ്
ആല്‍ഡിയെ പോലെ ഇവിടെയും ഫേസ് മാസ്‌ക് നിര്‍ബന്ധമല്ല. എന്നാല്‍ ഇവിടെയുള്ള മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സെയില്‍സ്മാന്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാന്‍ പാകത്തില്‍ നിലത്ത് രണ്ടുമീറ്റര്‍ ഇടവിട്ട് നില്‍ക്കേണ്ട സ്ഥലം അടയാളപ്പെടുത്തിയിട്ടുമുണ്ട്.

ലിഡ്ല്‍
ഇവര്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല മറിച്ച് ബ്രിട്ടീഷ് റീടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ നിര്‍ദ്ദേശങ്ങള്‍ വായിക്കുവാനാണ് പറയുന്നത്. എന്നിരുന്നാലും അവരുടെ ജീവനക്കാര്‍ക്ക് ഫേസ് വിസറുകളും മാസ്‌കുകളും നല്കിയിട്ടുണ്ട്. സംരക്ഷണ സ്‌ക്രീനുകള്‍ക്കും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉപാധികള്‍ക്കും പുറമേയാണിത്.

ടെസ്‌കോ
സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന് നിവര്‍ത്തിയില്ലാത്ത അടഞ്ഞ ഇടങ്ങളില്‍ മാത്രമാണ് മാസ്‌ക് ധരിക്കുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത് എന്നതിന്റെ അടിസ്ഥാനത്തില്‍ ഇവരും മാസ്‌ക് നിര്‍ബന്ധമാക്കുന്നില്ല. എന്നാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുവാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ് ഫേസ് വിസറുകള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട് എങ്കിലും ധരിക്കണമോ എന്നത് അതാത് വ്യക്തികളുടെ ഇഷ്ടത്തിന് വിട്ടിരിക്കുന്നു.

സെയിന്‍സ്ബറി
ഇവിടെയും മാസ്‌ക് ധരിക്കണമോ എന്നത് ഉപഭോക്താക്കളുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ്. എന്നിരുന്നാലും ജീവനക്കാര്‍ക്ക് ജോലിയില്‍ ഇരിക്കുമ്പോഴും പുറത്ത് യാത്ര ചെയ്യുമ്പോഴും ധരിക്കുവാനുള്ള മാസ്‌ക് നല്‍കിയിട്ടുണ്ട്.

മാര്‍ക്സ് ആന്‍ഡ് സ്പെന്‍സര്‍
ജീവനക്കാര്‍ക്ക് മാസ്‌കുകള്‍ നല്‍കീയിട്ടുണ്ടെങ്കിലും ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നില്ല. ഉപഭോക്താക്കളുടെ കാര്യത്തിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ല.

വെയിറ്റ്റോസ്
ഉപഭോക്താക്കള്‍ക്കായി പ്രത്യേക നിയന്ത്രണങ്ങള്‍ ഒന്നും തന്നെയില്ല. ജീവനക്കാര്‍ക്ക് സംരക്ഷണോപകരണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഉപയോഗിക്കുന്നത് അതാത് വ്യക്തികളുടെ താത്പര്യത്തിന് വിട്ടുകൊടുത്തിരിക്കുന്നു.

അസ്ഡ
ഇവിടെയും മാസ്‌കിന്റെ കാര്യം ഉപഭോക്താക്കളുടെ ഇഷ്ടത്തിന് വിട്ടിരിക്കുന്നു. ജീവനക്കാര്‍ക്ക് മാസ്‌കുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഫാര്‍മസി, ഒപ്റ്റീഷ്യന്‍ വിഭാഗത്തില്‍ ഉള്ളവരൊഴികെ മറ്റാരും ഇത് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. ഈ രണ്ട് വിഭാഗങ്ങളിലേയും ജീവനക്കാര്‍ മാസ്‌ക് ധരിക്കണം.

ഐസ്ലാന്‍ഡ്
തങ്ങളുടേതായ ഒരു നിര്‍ദ്ദേശം ഇവര്‍ പുറപ്പെടുവിച്ചിട്ടില്ല പക്ഷെ ബ്രിട്ടീഷ് റീടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ നിബന്ധനകള്‍ പാലിക്കുവാനാണ് ആവശ്യപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category