kz´wteJI³
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ ഉയരുന്ന ഘട്ടത്തില്‍ തന്നെ ആകാശവും റെയിലും തുറക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലോക്ക് ഡൗണും മറ്റും പ്രാവര്‍ത്തികം അല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങുന്നത്. ഈ മാസം 25 മുതല്‍ ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങും. ഇതോടെ കോവിഡ് ഭീതി കൂടുതല്‍ ശക്തമാകുമെന്ന ആശങ്ക ശക്തമാണ്.
കോവിഡ് മുക്തമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ്. സര്‍വീസ് ആരംഭിക്കുന്നതിനു തയാറാകാന്‍ വിമാന കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മന്ത്രാലയം നിര്‍ദ്ദേശം നല്കി. രണ്ട് മാസത്തിനു ശേഷമാണു രാജ്യത്ത് വിമാന യാത്ര പുനരാരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 24നാണു സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. വിദേശ സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
വ്യോമഗതാഗതം പുനരാരംഭിക്കുമ്പോള്‍ കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയര്‍ത്തുന്നതു തടയാനുള്ള നടപടികള്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിമാന കമ്പനികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. അകലം ഉറപ്പാക്കാന്‍ ഒന്നിടവിട്ട സീറ്റുകള്‍ ഒഴിച്ചിടണമെന്ന നിര്‍ദ്ദേശം കമ്പനികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. ജൂണ്‍ 1 മുതലുള്ള ടിക്കറ്റ് ബുക്കിങ് സ്വകാര്യ എയര്‍ ലൈനുകള്‍ കഴിഞ്ഞ ദിവസം തുടങ്ങി.
അതസമയം ട്രെയിന്‍ ഗതാഗതവും പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ ഒന്നുമുതല്‍ സര്‍വിസ് പുനരാരംഭിക്കുന്ന ജനശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ ബുക്കിങ് വ്യാഴാഴ്ച രാവിലെ 10 മുതല്‍ തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. ജനാശതാബ്ദിക്ക് പുറമേ എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി എകസ്പ്രസ് എന്നിവയും കേരളത്തില്‍ സര്‍വീസ് നടത്തും. ഐ.ആര്.സി.ടി.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാണുണ്ടാവുക. റെയില്‍വേ സ്റ്റേഷനുകളില്‍ ബുക്കിങ് ഉണ്ടാവില്ല.
തുരന്തോ, സമ്പര്‍ക്ക ക്രാന്തി, പൂര്‍വ എക്സ്പ്രസ് ഉള്‍പ്പെടെ 100 ട്രെയിന്‍ സര്‍വിസുകളാണ് പുനരാരംഭിക്കുക. എ.സി കോച്ചുകളും ഉണ്ടാകും. എ.സി കോച്ച് ഉണ്ടാവില്ലെന്ന മുന്‍ തീരുമാനം റെയില്‍വേ മാറ്റി. ജനറല്‍ കോച്ചുകളിലടക്കം റിസര്‍വ് ചെയ്യണം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി റിസര്‍വ് ചെയ്യാത്ത ഒരു കോച്ചുമുണ്ടാവില്ല. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്കി. ഭക്ഷണശാലകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. പാഴ്സല്‍ ലഭിക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam