1 GBP = 94.40 INR                       

BREAKING NEWS

ഭൂമിയില്‍ നിന്നും 520 പ്രകാശവര്‍ഷങ്ങള്‍ അകലെ പുതിയൊരു സൗരയൂഥം രൂപം കൊള്ളുന്നു; ഒരുപക്ഷെ ഭൂമിയുടെ ഉല്‍പ്പത്തിയെക്കുറിച്ച് വരെ പുതിയ വിവരങ്ങള്‍ ലഭിച്ചേക്കാവുന്ന കണ്ടുപിടുത്തം നടത്തിയത് ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞര്‍

Britishmalayali
kz´wteJI³

ഭൂമിയില്‍ നിന്നും 520 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഒരു നക്ഷത്രത്തിന് ചുറ്റുമായി ഒരു ഗ്രഹം ജന്മമെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായി ഒരുകൂട്ടം ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ഫ്രാന്‍സിലെ പി എസ് എല്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ നക്ഷത്രത്തിന് ചുറ്റുമായി ധൂളിയുടേയും വാതകങ്ങളുടെയും ഒരു പ്രതലം രൂപം കൊള്ളുന്നതായി കണ്ടെത്തിയത്. ചിലിയിലെ യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്റരിയുടെ വെരി ലാര്‍ജ് ടെലിസ്‌കോപ് (വി എല്‍ ടി) ഉപയോഗിച്ചാണ് സ്പൈറല്‍ ആകൃതിയിലുള്ള ഈ പ്രതലം കണ്ടെത്തിയത്. അതിന്റെ മദ്ധ്യഭാഗത്തിനടുത്ത് പിണഞ്ഞിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഒരു പുതിയ ഗ്രഹം രൂപീകൃതമാകുന്നതിനായി ധൂളിയും വാതകങ്ങളും ഒരുമിച്ചുവരുമ്പോഴാണ് ഇങ്ങനെ പിണഞ്ഞ് ഇരിക്കുന്ന ആകൃതി (ട്വിസ്റ്റ്) രൂപം കൊള്ളുന്നത് എന്നാണ് ഇവര്‍ പറയുന്നത്. ഈ നീര്‍ചുഴിക്ക് സമായമായ പ്രതലം , പുതുതായി രൂപംകൊണ്ട ഒരു നക്ഷത്രത്തിന് ചുറ്റും രൂപം കൊണ്ടുവരുന്ന സൗരയൂഥത്തെയാണ് കാണിക്കുന്നത് എന്നും ഇവര്‍ പറയുന്നു. ഈ നക്ഷത്രം സ്ഥിതിചെയ്യുന്നത് ഓറിഗ എന്ന നക്ഷത്ര സമൂഹത്തിലാണെന്നും ഇവര്‍ പറയുന്നു.

ഒബ്സര്‍വേറ്ററി ഡി പാരിസില്‍ നിന്നും ഈ ഗവേഷണത്തിന് നേതൃത്വം നല്‍ക്കുന്ന ഡോ. ആന്റണി ബൊകാലെറ്റി പറയുന്നത്, സൂര്യനൊഴിച്ചുള്ള മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന നിരവധി ഗ്രഹങ്ങളെ കണ്ടെത്താനായിട്ടുണ്ടെങ്കിലും അവ എങ്ങനെയാണ് രൂപം കൊള്ളുന്നത് എന്നതിനെ കുറിച്ച് ഇതുവരെ കാര്യമായ അറിവ് ഉണ്ടായിരുന്നില്ല എന്നാണ്. ഇത് അറിയുവാന്‍ ശൈശവ ദശയിലുള്ള സൗരയൂഥങ്ങളെ തന്നെ നിരീക്ഷണം എന്നും അദ്ദേഹം പറയുന്നു. ഇതുവരെ ഈ ട്വിസ്റ്റുകളുടെ വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിരുന്നില്ല അതിനാല്‍ തന്നെ ഇപ്പോള്‍ സംഭവിച്ചത് ഇതിലേക്കുള്ള അന്വേഷണത്തിലെ ഒരു നാഴികക്കല്ല് തന്നെയാണ്. നേരത്തേ, 2018 ല്‍, മറ്റൊരു ശിശുഗ്രഹത്തിന്റെ ചിത്രം എടുക്കുവാനും ഈ ഉപകരണം ഉപയോഗിച്ചിരുന്നു.

ഗ്രഹ രൂപീകരണവേളയില്‍ ചില തരംഗങ്ങള്‍ പ്രതലത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഒരു തടാകത്തില്‍ ഒരു ബോട്ട് സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന തരംഗത്തിനോട് സമാനമായതാണിത്. ഈ പുതിയ ഗ്രഹം നക്ഷത്രത്തിനു ചുറ്റും ഭ്രമണം ചെയ്യുമ്പോള്‍ വാതകവും ധൂളിയും ഒരു സ്പൈറല്‍ ആമിന്റെ രൂപത്തില്‍ മാറ്റപ്പെടുന്നു. ഈ സ്പൈറലിന്റെ കേന്ദ്രഭാഗത്തായിരിക്കും ട്വിസ്റ്റ്. സൂര്യനില്‍ നിന്നും നെപ്ട്യുണ്‍ സ്ഥിതി ചെയ്യുന്ന അത്ര ദൂരത്തിലാണ് ഈ പുതിയ ഗ്രഹം അതിന്റെ നക്ഷത്രത്തില്‍ നിന്നും മാറി സ്ഥിതിചെയ്യുന്നത്.

രണ്ട് സ്പൈറലുകളുടെ സംഗമമാണ് ഈ ട്വിസ്റ്റ്. അതില്‍ ഒരു സ്പൈറല്‍ ഗ്രഹത്തിന്റെ കേന്ദ്രം സ്ഥിതിചെയ്യുന്ന ദിശയിലുള്ളതും മറ്റേത് അതിന്റെ എതിര്‍ദിശയില്‍ ഉള്ളതുമാണ്. ഇത് രണ്ടുമാണ് വാതകങ്ങളേയും ധൂളിയേയും ഡിസ്‌ക് രൂപത്തിലാക്കുന്നതും പിന്നീട് ഉറഞ്ഞുകൂടി ഗ്രഹമാകുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category