1 GBP = 102.50 INR                       

BREAKING NEWS

എന്റെ കുഞ്ഞാ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ നിന്നെ ആരാണ് ഈ ലോകത്തേക്ക് വിട്ടത്..? ലണ്ടനിലെ മലയാളി നഴ്‌സായ ആലീസ് വര്‍ഗീസിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

Britishmalayali
ആലീസ് വര്‍ഗീസ്

നിശബ്ദമായ ഒരു യുദ്ധകളത്തിലാണ് നാം ഇന്ന്. ആരവവും രഥങ്ങളും തേരുകള്‍, പീരങ്കി, വാള്‍, മിസൈല്‍, തോക്ക്  ഇതൊന്നും ഇല്ലാതെ ഈ  ലോകത്തെ മുഴുവന്‍ നിഛലമാക്കിയത് ആരെന്നറിയുമോ നഗ്‌നനേത്രങ്ങളാല്‍ കാണുവാന്‍ പോലും  കഴിയാത്ത ഒരു 'കുഞ്ഞന്‍ വൈറസ് കൊറോണ'. ഓരോ ദിനം പുലരുമ്പോള്‍ ഇന്നു ആര്‍ ഈ ലോകത്തോട് വിട പറഞ്ഞു ആരൊക്കെ ഈ മഹാമാരിയില്‍ അകപ്പെട്ടു എന്ന് പത്രങ്ങളിലും മാധ്യമങ്ങളിലും തിരയുകയാണ്. ഹേയ്  മനുഷ്യ നീ എന്തൊക്കെ നേടിയാലും യേതൊക്കെ പദവിയില്‍ ഇരുന്നാലും ജാതി, മതം, ധനവാന്‍, ദരിദ്രന്‍ എന്ന തിരിവില്ലാതെ ദിനം പ്രതി ഈ ലോകത്തില്‍ നിന്നും മാറ്റപെടുകയാണ്. ലോക വന്‍രാഷ്ട്രങ്ങള്‍ പോലും അവന്റെ  നോട്ടത്തില്‍ തന്നെ എന്തിന് ഒരു മനുഷ്യ സംസര്‍ഗം പോലും ഇല്ലാതെ ഒറ്റപെട്ടു കിടക്കുന്ന ആമസോണ്‍ വനന്തരത്തില്‍ പോലും അവന്‍ കയറിക്കൂടി. എന്തിനും ഏതിനും ഷേക്ക്  ഹാന്‍ഡ് കൊടുക്കുന്ന രീതി മാറ്റി   ജനങ്ങള്‍ ഇന്ന് നമസ്‌കാരത്തിലേക്കുമാറി. 2 മീറ്റര്‍ അല്ല അതിലും കൂടുതല്‍ അകാലത്തില്‍ ആയി നടത്തം. നടക്കാന്‍ പോകുമ്പോള്‍ ബെഞ്ചില്‍ ഒന്ന് ഇരിക്കാന്‍ തോന്നിയാല്‍ കൈ ബെഞ്ചില്‍ തൊടാതെയാണ് ഇരുത്തം. ഇവന്‍ കയ്യില്‍കുടി കയറിയാലോ. എന്തിന് പറയുന്നു മിത്രങ്ങളെ കണ്ടിട്ടുതന്നെ നാളുകള്‍ ആയി. ഈ സമയത്താണ് നമ്മുടെ ആധുനിക മാധ്യമങ്ങളെ നമിക്കേണ്ടത്. കണ്ടില്ല എങ്കില്‍ എന്താ പോയില്ല എങ്കില്‍ എന്താ എഴുന്നേറ്റപ്പോള്‍ മുതല്‍ കിടക്കുന്നവരെഉള്ള  എല്ലാവിവരങ്ങളും  കൈമാറും.  ഉദാഹരണം ഇന്ന് എന്തൊക്കെ ഉണ്ടാക്കി എന്തു കഴിച്ചു ഏതു പടം കണ്ടു അങ്ങനെ പോകുന്നു വീഴേഷങ്ങള്‍. അതിലും വിഷമം ഈ മഹാമാരി പിടിച്ചവരുടെയോ അതെന്ന് സംശയിക്കുന്നവരുടെയോ ഭവനങ്ങളില്‍ എന്തൊക്കെ നടന്നു എന്ന് വന്നാലും ഒന്ന് കയറിച്ചെല്ലുവാന്‍ പേടി ഉള്ളവരും ഉണ്ട്...ഈ എന്നെപോലെ !. അതാണ് ഏറ്റവും നൊമ്പരപെടുത്തിയ jeevitha അനുഭവം.

നമ്മുടെ ആര്‍ഭാടങ്ങള്‍, ധൂര്‍ത്തുകള്‍ എവിടെ പോയി പൊരിച്ച ചിക്കന്‍, ബര്‍ഗര്‍ ഇതൊന്നും ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള മനുഷ്യ ഇന്ന് നീ എങ്ങനെ കഴിയുന്നു? ഈ ലോകത്തില്‍ ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ട് ഉള്ളവര്‍ ഉണ്ട് എന്ന് അറിഞ്ഞിട്ട് കുടി നിന്റെയും എന്റെയും അടുക്കളയിലെ ഫുഡ് വെസ്റ്റില്‍ ദിവസവും എത്ര മാത്രം ഫുഡ് ഒഴുക്കിക്കളഞ്ഞു എന്നാല്‍ ഇന്ന് അതിനൊക്കെ തൂക്കവും കണക്കും വെക്കുന്നില്ലേ.

ആരാധനകളും കുര്ബാനകളും ഇന്ന് എവിടെ വിസ്മയിപ്പിച്ച തല ഉയര്‍ത്തി പാവപ്പെട്ടവന്റെ ഒരു നേരത്തെ ആഹാരത്തിന്റ പണവും കുടി തട്ടി എടുത്ത് പണി കഴിപ്പിച്ച ആരാധാലയങ്ങള്‍ ഇന്ന് ഒഴിഞ്ഞു കിടക്കുന്നു. ഈ ലോകസൃഷ്ടാവിനു മണിമാളികകള്‍ അല്ല നിന്റെ മനസ്സാണ് വേണ്ടത്. നിഷ്‌കളങ്കവും, നേരും, നന്മയും നിറഞ്ഞ മനസ്സുകള്‍. ദൈവങ്ങള്‍ ആലയത്തില്‍ നിന്നും  പടികള്‍ ഇറങ്ങി. നിന്റെ വലുതും ചെറുതും ആയ ഭവനങ്ങളില്‍ ആണ് ഇന്ന്  ദൈവം കുടികൊള്ളുന്നത്.

ഞാന്‍ മാത്രം സൗഖ്യദായകന്‍, എന്നില്‍ കൂടി പാപമോചനം, ശാന്തി, സമാധാനം, ഞാന്‍ പറയുന്നതേ ദൈവം കേള്‍ക്കു എന്ന് പറഞ്ഞു പാവപെട്ട മനുഷ്യരെ പറ്റിക്കുന്ന മനുഷ്യ ദൈവങ്ങള്‍ ഇന്ന് എവിടെ?

ഇന്ന് ഭക്ഷണത്തിനായി കടകളില്‍ ക്യു നില്‍ക്കുന്നത് ധനവാനാണോ അതോ ദരിദ്രനാണോ എന്ന് ആരു നോക്കുന്നു. നിന്റ ഊഴം വരുമ്പോള്‍ നിനക്ക് കയറാം.

ഇത്രയൊക്കെ പാഠങ്ങള്‍ പടുപ്പിച്ചു തന്ന ഈ കുഞ്ഞു വൈറസ് നിന്നെ ഒന്ന് നമിച്ചു കൊള്ളട്ടെ.

ഒരു കാര്യം പറയാതെ വയ്യ ഈ ഭൂമിയിലെ മാലാഖമാരെകുറിച്ച്. ആര്‍ എന്ന് ഇല്ല. 4 വര്‍ഷം ഊണും ഉറക്കവും  ഇല്ലാതെ കഷ്ടപ്പെട്ടു പഠിച്ചു ലക്ഷങ്ങള്‍ കൊടുത്തു, കിടപ്പാടം കൂടി പണയം വെച്ച് പോകുന്നവരും ഉണ്ട്. വലിയ സ്വപ്നങ്ങള്‍ നെയ്തു ജോലിക്കായി ചെല്ലുമ്പോള്‍ ഒരു കൂലിക്കാരനുപോലും കിട്ടുന്നത്തിന്റെ പകുതി സാലറി പോലും നല്‍കാതെ രാവും പകലും കിടന്നു പണിയെടുക്കുന്നു. ഏതു മഹാമാരി വന്നാലും അവരെ വേണം അത് കഴിഞ്ഞാലോ ഒരു കറിവേപ്പില എടുത്തു കളയുന്ന ലാകവത്തോടുകൂടി അവരെയും കളയും. അവര്‍ക്കും ഉണ്ട് ഒരു കുടുംബം കുഞ്ഞുങ്ങള്‍, പ്രായമായിരിക്കുന്ന  മാതാപിതാക്കള്‍. ഈ മഹാമാരിയും കടന്നുപോകും --ഇവരെയും  മറക്കും അടുത്ത  മഹാമാരി വരുമ്പോഴായിരിക്കും വീണ്ടും മാലാഖമാരെത്തേടി ചെല്ലുന്നത്. അതില്‍  നിങ്ങളുടെ മക്കള്‍, ഭാര്യ, സഹോദരങ്ങള്‍, മിത്രങ്ങള്‍ ഒക്കെയും ഉണ്ടാകും... സ്‌നേത്തോടുകൂടി ഒരു നോട്ടമെങ്കിലും ആകാം. ഈ  പാവങ്ങളുടെ വരുമാനം തട്ടിയെടുത്തു നീ കെട്ടിപ്പൊക്കിയ പഞ്ച നക്ഷത്ര ആശുപത്രികള്‍ ഇന്ന് എവിടെ. ഇത് എത്ര പാവങ്ങളുടെ കണ്ണുനീരിന്റെ  ഫലം? പച്ചയായ ഭാഷയില്‍ പറഞ്ഞാല്‍ 'തീരാ ശാപം' 

ഈ ഐസൊലേഷന്‍ കാലത്തു ഓരോരുത്തരും  ചിന്തിക്കണം സെല്‍ഫ് അസ്സെസ്സ്‌മെന്റ് ചെയ്യണം. ഓടി അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം നമ്മുടെ കയ്യില്‍ നിന്നും കൊറോണ പിടിച്ചെടുത്തില്ലേ?

ബൈബി  വചനം ഓര്‍ത്തു പോകുന്നു 'നീ ഉണ്ടാക്കുന്നതും കഷ്ടപ്പെടുന്നതും മനുഷ്യാ ആര് അനുഭവിക്കും എന്ന് നീ അറിയുന്നുവോ '

ജീവിതകാലം മുഴുവന്‍ മക്കള്‍ക്കും പ്രിയപെട്ടവര്‍ക്കുമായി അധ്വാനിച്ച് പ്രായമായപ്പോള്‍ നഴ്‌സിംഗ് ഹോമില്‍ അഭയം പ്രാപിച്ചിരിക്കുന്നവര്‍ തന്റെ പിയപെട്ടവരെ ഒന്ന് കാണുവാനോ ഒരു അന്ത്യ ചുംബനം കിട്ടുവാനോ അവസാന ആ  യാത്രയില്‍ കുഴിമാടം വരെ ഒന്ന് പോയി ഒരു പിടി മണ്ണ്  ഇടുവാനോ കഴിയാതെ പോകുന്നു.

പഴമക്കാര്‍ പറയുംപോലെ 'നമ്മുടെ തലക്ക് മുകളില്‍ നിന്ന് ഈ ആത്മാക്കള്‍ ഇതൊക്കെ കാണുന്നു എങ്കില്‍ എന്തായിരിക്കും അവരുടെ മുഖത്ത് വെറുപ്പോ, സഹതാമോ, പുച്ഛമോ? ആവശ്യസമയത്ത് സ്‌നേഹം കൊടുക്കാതെ ഈ  ലോകത്തുനിന്നും മറ്റെടുമ്പോള്‍ നെഞ്ചില്‍ ഒരു പൂമാല വെച്ചിട്ടോ ഒരു അന്ത്യ ചുംബനം നല്‍കിയിട്ടോ എന്തു കാര്യം' എന്നായിരിക്കുമോ അറിയില്ല. 

അതിലും വലുത് ഒന്നുണ്ട് കുടുംബത്തില്‍ ഇരുന്നാല്‍ ബോര്‍ അടിക്കും എന്ന് പറഞ്ഞിരുന്ന ഭര്‍ത്താക്കന്മാര്‍, ഭാര്യമാര്‍, മക്കള്‍ എന്റെ 'കുഞ്ഞാ' ഇപ്പോള്‍ വീട്ടില്‍ പരസ്പരം മിണ്ടിയും പറഞ്ഞും ഇരിക്കുന്ന കാഴ്ച ഒരു രസം തന്നെ. ഓള്‍ഡ് ജനറേഷന്‍ ഗ്യാപ് ന്യൂ ജനറേഷന്‍ ഗ്യാപ് ഒന്നുമില്ല. മമ്മി കുക്ക് ചെയ്യുന്ന ഫുഡ് ഹായ് നല്ല ടേസ്റ്റ് ആണ് ഇപ്പോള്‍. വേറെ വഴി ഇല്ലല്ലോ -----

എന്റെ കുഞ്ഞാ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ നിന്നെ ആരാണ് ഈ ലോകത്തേക്ക് വിട്ടത്...... 
By 
Alice Varghese
London ( Stanwell)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam