1 GBP = 98.30INR                       

BREAKING NEWS

കൊറോണ ബാധിതര്‍ സൂക്ഷിക്കുക; പങ്കാളിയോടൊപ്പം കിടക്ക പങ്കിട്ടാല്‍ മുട്ടന്‍ പണി; ബീജത്തിലൂടെയും കൊറോണ പകരുമെന്ന് കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍; ലൈംഗിക ബന്ധത്തിനും പൂട്ടിട്ട് കൊറോണയുടെ തേരോട്ടം

Britishmalayali
kz´wteJI³

നുഷ്യര്‍ ഒരു കാരണവശാലും ഭൂമിയില്‍ സന്തോഷത്തോടുകൂടി ജീവിക്കരുതെന്നാണ് കൊറോണയുടെ തീരുമാനമെന്ന് തോന്നുന്നു. മരണവും മരണതുല്യമായ വേദനയും നല്‍കിയതിനു പുറമെ, മനുഷ്യര്‍ പല പോരാട്ടങ്ങളിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യങ്ങളെല്ലാം അവനെക്കൊണ്ട് തന്നെ സ്വമേധയാ അടിയറവയ്പിച്ചു. ജീവിത ആസ്വാദനത്തിന്റെ വഴികള്‍ ഒന്നൊന്നായി അടച്ച് അവനെ സ്വന്തം വീട്ടില്‍ ബന്ധനസ്ഥനാക്കി. ഇതുക്ണ്ടും തീരുന്നില്ല ഈ കുഞ്ഞന്റെ പ്രതികാരം. മനുഷ്യന്റെ ലൈംഗിക ബന്ധത്തിനു വരെ വിലക്ക് കല്പിക്കുകയാണ് ഈ കൊലയാളി വൈറസ്.

ചൈനയില്‍, കോവിഡ് 19 ബാധയുള്ളവരും, കോവിഡ് ബാധിച്ച ശേഷം സുഖപ്പെട്ടവരുമായ 38 പുരുഷന്മാരുടെ ശുക്ലം പരിശോധിച്ചതില്‍ ആറില്‍ ഒരാളുടെ ശുക്ലത്തില്‍ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയുണ്ടായി. ഇതില്‍ രോഗം ഭേദമായവരും ഉണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതായത് കോവിഡ് 19 പകരുവാന്‍ ലൈംഗിക ബന്ധവും ഒരു കാരണമായേക്കാമെന്ന് ചുരുക്കം. എന്നിരുന്നാലും, ഇത് ലൈംഗിക ബന്ധത്തിലൂടെ പകരുമെന്ന് സംശയാതീതമായി തെളിയിച്ചിട്ടില്ല. പക്ഷെ അതിനുള്ള സാദ്ധ്യത ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രം.

എന്നിരുന്നാലും, രോഗബാധയുള്ള സമയത്തും, അതില്‍ നിന്നും മുക്തി നേടുന്ന സമയത്തും ലൈഗിക ബന്ധത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ അവര്‍ ഉപദേശിക്കുന്നു. ഇതുവരെ 39 ലക്ഷത്തിലധികം പേരെയാണ് ലോകമാകമാനമായി കൊറോണ ബാധിച്ചിട്ടുള്ളത്. എന്നാല്‍ പലര്‍ക്കും, വളരെ ചെറിയ അളവില്‍ മാത്രമാണ് ലക്ഷണങ്ങള്‍ കാണിച്ചിട്ടുള്ളത് എന്നതിനാല്‍ യഥാര്‍ത്ഥ കണക്ക് ഇതിനും എത്രയോ മുകളില്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഹെനാന്‍ പ്രവിശ്യയിലെ ഒരേയൊരു കോവിഡ് 19 ആശുപത്രിയായ ഷാങ്ങ് ക്യൂ മുനിസിപ്പല്‍ ആശുപത്രിയിലാണ് ഈ പഠനം നടത്തിയത്. ജനുവരി 26 നും ഫെബ്രുവരി 16 നും ഇടയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച, 15 വയസ്സിന് മേല്‍ പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. 38 പേരുടെ ശുക്ല സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15 പേര്‍ (39.5%) ഇപ്പോഴും ചികിത്സയില്‍ തുടരുന്നവരാണ്. ബാക്കിയുള്ളവര്‍ രോഗവിമുക്തി നേടിയവരും. അതില്‍ ആറുപേരുടെ (15.8%) ശുക്ലത്തിലാണ് സാര്‍സ്-കോവ്-19 വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. അതില്‍ കാല്‍ ഭാഗം പേര്‍ ഇപ്പോഴും ചികിത്സയില്‍ ഉള്ളവരാണ്. എന്നാല്‍ ഇവിടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട ഒരു കാര്യം, രോഗവിമുക്തി നേടിയവരില്‍ 8.7% ആളുകളുടെ ശുക്ലത്തിലും ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായി എന്നതാണ്.

20 നും 50 നും ഇടയിലുള്ളവരിലാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായത്. മാത്രമല്ല അതില്‍ മൂന്ന് പേര്‍ മറ്റുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരാണ്. പരിശോധനക്കായി ശുക്ല സാമ്പിളുകള്‍ നല്‍കുന്നതിന് 6 മുതല്‍ പതിനാറ് ദിവസം മുന്‍പ് വരെ ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ശുക്ലത്തില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയവരെ തുടര്‍ന്നും നിരീക്ഷിക്കും. എത്രനാള്‍ വരെ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടാകും എന്നതാണ് പ്രധാനമായും നിരീക്ഷിക്കപ്പെടുന്നത്. മാത്രമല്ല, ലൈംഗിക ബന്ധത്തിലൂടെ ഇത് പടരുമോ എന്ന കാര്യവും പഠനവിഷയമാക്കും.

ലൈംഗിക ബന്ധത്തിലൂടെയും കോവിഡ് പകരും എന്നാണെങ്കില്‍, ഭാവിയില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതായി വരും. രോഗബാധിതരുടെ ഉമിനീര്‍, രക്തം എന്നിവയുമായി സമ്പര്‍ക്കമില്ലാതെ കാത്തുസൂക്ഷിച്ചാല്‍ മാത്രം പോര എന്ന സ്ഥിതി വരും. കോണ്ടം പോലുള്ളവ നിര്‍ബന്ധമാക്കേണ്ടതായി വരും. നേരത്തേ സിക്കാ വൈറസ് ശുക്ലത്തില്‍ ഏറെനാള്‍ ജീവിക്കുമെന്ന് കണ്ടെത്തിയിരുന്നു. എബോളാ വൈറസിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു. സിക്ക, ലൈംഗിക ബന്ധത്തിലൂടെയും പടരാമെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും എബോളയുടെ കാര്യത്തില്‍ അത് സംശയാതീതമായി തെളിഞ്ഞിട്ടില്ല.

ലൈംഗിക ബന്ധത്തിലൂടെ പടരുമോ എന്ന കാര്യം മാത്രമാല്ല, ശുക്ലത്തിലെ വൈറസിന്റെ സാന്നിദ്ധ്യം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ മനുഷ്യന്റെ പ്രത്യൂദ്പാദന ശേഷിയെ ബാധിക്കുമോ എന്ന കാര്യം കൂടി പഠന വിഷയമാക്കേണ്ടതുണ്ട് എന്നാണ് പല ശാസ്ത്രജ്ഞന്മാരുടെയും അഭിപ്രായം. മനുഷ്യന്റെ മലത്തിലും മൂത്രത്തിലും കൊറോണയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നെങ്കിലും രോഗവ്യാപനത്തില്‍ അവയ്ക്ക് പങ്കില്ലെന്ന് തെളിഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category